Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ഇറാന്റെ ഉപഗ്രഹ വിക്ഷേപണത്തിനെഎതിർത്ത് ഫ്രാന്‍സ് രംഗത്ത് , സ്വതന്ത്രമായി ബഹിരാകാശ പരീക്ഷണം നടത്താന്‍ ഇറാന് അവകാശമുണ്ടെന്ന് റഷ്യ

24 APRIL 2020 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

ഇറാന്‍ നടത്തിയ സൈനിക ഉപഗ്രഹ വിക്ഷേപണത്തിനെതിരെ ഫ്രാന്‍സ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വ്യവസ്ഥയ്‌ക്കെതിരാണ് ഇറാന്റെ നടപടിയെന്നാണ് ഫ്രാന്‍സ് പ്രതികരിച്ചിരിക്കുന്നത്. ഒപ്പം ഇറാന്‍ നടത്തുന്ന മിസൈല്‍ വികസന പ്രവര്‍ത്തങ്ങള്‍ നിര്‍ത്തി വെക്കണമെന്നും ഫ്രാന്‍സ് അറിയിച്ചു.

‘ഇറാനിയന്‍ ബാലിസ്റ്റിക് പ്രോഗ്രാം പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കയാണ്. മേഖലയിലെ അസ്ഥിരതയ്ക്ക് ഇത് ഒരു കാരണമാവും,’ ഫ്രാന്‍സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം ഇറാന്‍ ബഹിരാകാശ പ്രവര്‍ത്തനങ്ങളെ റഷ്യ പിന്തുണച്ചു. സമാധാനപരമായ പദ്ധതികള്‍ക്കായി സ്വതന്ത്രമായി ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറാന് അവകാശമുണ്ടെന്നാണ് റഷ്യന്‍ വിദേശ കാര്യപ്രതിനിധി അറിയിച്ചിരിക്കുന്നത്. ഒപ്പം ഇറാന്‍ യു.എന്‍ വ്യവസ്ഥകള്‍ ലംഘിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്ലൈറ്റ് എത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്റെ ആദ്യ മിലിട്ടറി ഉപഗ്രഹമാണിത്. മുമ്പ് പലതവണ ഉപഗ്രഹ പരീക്ഷണത്തില്‍ ഇറാന്‍ പരാജയപ്പെട്ടതാണ്. വിക്ഷേപണത്തെ സംബന്ധിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെയാണ് രഹസ്യമായി വിക്ഷേപണം നടന്നത്. ഉപഗ്രഹവിക്ഷേപണം മിസൈലുകള്‍ നിര്‍മിക്കാനുള്ള മറയാണെന്നാണ് നേരത്തെ ഇറാന്‍ ഉപഗ്രഹ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ അമേരിക്ക ആരോപിച്ചത്.

അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഉപഗ്രഹ വിക്ഷേപം. കൊവിഡ്-19 പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വരസ്യം ഒന്നു കൂടെ കൂടിയിരുന്നു. 80000 ത്തിലേറെ പേര്‍ക്ക് കൊവിഡ് പിടിപെട്ട സാഹചര്യത്തിലും ഇറാനുമേലുള്ള വിലക്കുകള്‍ എടുത്തുമാറ്റാത്ത അമേരിക്കയുടെ നയത്തെ മെഡിക്കല്‍ തീവ്രവാദമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചിരുന്നത്.


നേരത്തെ ഇറാന്റെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തിയിരുന്നു.സുരക്ഷാ കൗണ്‍സില്‍ വ്യവസ്ഥകള്‍ക്കനുലമായാണോ തങ്ങളുടെ മിസൈല്‍ വിക്ഷേപണം എന്ന് യു.എന്നിന് മുമ്പാകെ പോയി അന്വേഷിക്കാനുള്ള ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്,’ മൈക് പോംപിയോ പറഞ്ഞു.

ഏപ്രില്‍ 22 നാണ് ഇറാന്‍ രഹസ്യമായി ഉപഗ്രഹ വിക്ഷേപണം നടത്തിയത്. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡാണ് വിക്ഷേപണം നടത്തിയത്. നൂര്‍ എന്നു പേരിട്ട ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (1 hour ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (1 hour ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (4 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (4 hours ago)

Malayali Vartha Recommends