Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നരകജീവിതത്തിലേക്ക് ഈ കൊലയാളി വൈറസും; യുദ്ധവും രോഗങ്ങളും പട്ടിണിയും തകര്‍ത്ത രാജ്യത്തിനുമേല്‍ കോവിഡ് തീര്‍ക്കുന്ന വറുതിയും; ആഭ്യന്തര യുദ്ധത്താല്‍ പൊറുതിമുട്ടിയ യെമനില്‍ കോവിഡ്

24 APRIL 2020 05:35 PM IST
മലയാളി വാര്‍ത്ത

നരകജീവിതത്തിലേക്ക് ഈ കൊലയാളി വൈറസും. വരുന്നത് 100 വര്‍ഷത്തിനിടയിലെ മഹാവിപത്ത്. അതെ ഇങ്ങനെ മാത്രമേ യെമന് കോവിഡിനെ വിശേഷിപ്പിക്കാനാകൂ. യുദ്ധവും രോഗങ്ങളും പട്ടിണിയും തകര്‍ത്ത രാജ്യത്തിനുമേല്‍ കോവിഡ് തീര്‍ക്കുന്ന വറുതിയും. ആഭ്യന്തര യുദ്ധത്താല്‍ പൊറുതിമുട്ടിയ യെമനില്‍ ഈ വിപത്തിനെ മറികടക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന രണ്ടാഴ്ചത്തേയ്ക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാബില്‍ പരിശോധിച്ച സാംപിളില്‍ നേരത്തെ ഒരാള്‍ക്കു കോവിഡ് തെളിഞ്ഞത്.

യെമനില്‍ കൊറോണ വൈറസ് പടര്‍ന്നാല്‍ മഹാവിപത്താണു കാത്തിരിക്കുന്നതെന്ന് യുഎന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തെത്തുടര്‍ന്ന് താറുമാറായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളാണ് യെമനിലുള്ളത്. രാജ്യത്തെ പാതിയോളം ജനങ്ങളുടെയും ആരോഗ്യം ഇപ്പോള്‍ത്തന്നെ അതീവ ദുര്‍ബലാവസ്ഥയിലാണ്.കുട്ടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ പ്രശ്‌നമുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിനു സൗകര്യങ്ങളോ മരുന്നോ ഇല്ല. വൈറസ് പടര്‍ന്നാല്‍, ഇക്കഴിഞ്ഞ 100 വര്‍ഷത്തിനിടെ യെമനെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായിരിക്കും അത്.

ലോകാരോഗ്യ സംഘടനയുടെ സഹായം മാത്രമാണ് ഇവര്‍ക്ക് ആശ്വാസം. യെമനിലെ പകുതിയോളം ആശുപത്രികള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. 1.8 കോടിയോളം ജനങ്ങള്‍ക്ക് വൃത്തിയുള്ള പരിസരമോ വെള്ളമോ ശൗചാലയങ്ങളോ ഇല്ലെന്നും ഇന്റര്‍നാഷനല്‍ റെസ്‌ക്യൂ കമ്മിറ്റി പറയുന്നു. കോളറയും ഡെങ്കുവും മലേറിയയും സര്‍വസാധാരണമാണ്. 2.83 കോടിയാണ് യെമന്റെ ജനസംഖ്യ. ഇതില്‍ 2.4 കോടി പേര്‍, അതായത് 80% വരുന്ന യെമന്‍ നിവാസികളും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താലാണു ജീവിക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന ലക്ഷക്കണക്കിനു പേര്‍ പട്ടിണിയിലും രോഗങ്ങളുടെ പിടിയിലുമാണ്. ഹൂതികള്‍ ഇപ്പോഴും യെമനില്‍ വെടിനിര്‍ത്തലിനു തയാറായിട്ടില്ല. അഞ്ചു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേരാണു മരിച്ചത്. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളും കുപ്രസിദ്ധം. രാജ്യാന്തര അംഗീകാരത്തോടെ യെമനില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ 2014 അവസാനം ഹൂതി വിമതര്‍ അട്ടിമറിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷങ്ങളുടെ തുടക്കം. പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ ഉള്‍പ്പെടെ വിമതര്‍ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോള്‍ അദ്ദേഹം സൗദിയില്‍ രാഷ്ട്രീയാഭയം തേടി. മാസങ്ങള്‍ക്കകം അബ്ദുറബിനെ തിരികെ അധികാരത്തിലേറ്റാന്‍ സൗദി സഹായിച്ചു. അന്നു മുതല്‍ സൗദി സഖ്യസേനയും ഹൂതികളും പോരാട്ടം തുടരുകയാണ്. ഇപ്പോഴും തലസ്ഥാനമായ സനാ ഉള്‍പ്പെടെ പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളെല്ലാം ഹൂതികളുടെ കയ്യിലാണ്.

പ്രതിമാസം 1.2 കോടി യെമന്‍ നിവാസികള്‍ക്കാണ് ഡബ്ല്യുഎഫ്പി ഭക്ഷണമെത്തിച്ചിരുന്നത്. ഇതിലേറെയും ഹൂതി മേഖലകളിലുള്ളവരാണ്. പല രാജ്യാന്തര സേവനങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നു ഹൂതികള്‍ പരാതിയും നല്‍കിയിരുന്നു. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ കാരണം ഹൂതികള്‍തന്നെയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം തിരിച്ചടിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇപ്പോഴത്തെ നരകയാതനക്കിടയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തരുതേ എന്നാണ് ഇവരുടെ പ്രാര്‍ഥന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 minute ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

Malayali Vartha Recommends