വാക്‌സിനുവേണ്ടി മത്സരിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും; ഞങ്ങള്‍ അടുത്തെത്തി എന്ന് അമേരിക്ക; ആ ശുഭ വാര്‍ത്തയുമായി ട്രംപും;

കൊവിഡിനെ പിടിച്ചുകെട്ടാന്‍ മത്സരിക്കുകയാണ് ലോകരാജ്യങ്ങള്‍ ബ്രിട്ടണും ഫ്രാന്‍സും അമേരിക്കയുമാണ് ഈ പരീക്ഷണങ്ങള്‍ക്കു മുന്നില്‍. ഈ സാഹചര്യത്തില്‍ ആത്മവിശ്യാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് തൊട്ടരികില്‍ അമേരിക്ക എത്തിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.'നിര്‍ഭാഗ്യവശാല്‍ ഇത് ഉപയോഗിച്ചു നോക്കാനുള്ള സമയമായിട്ടില്ല. പരീക്ഷണം തുടങ്ങിയാല്‍ കുറച്ചേറെ സമയമെടുക്കും. പക്ഷെ നമ്മളത് പൂര്‍ത്തിയാക്കുമെന്നും.' ട്രംപ് പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. മേഖലകള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. 23 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നും ട്രംപ് വിശദീകരിച്ചു. മെയ് ഒന്നു വരെ ജനങ്ങളോട് സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയാനാണ് ഭരണകൂടം ആവശ്യപ്പെട്ടത്. ഇത് ഒരു പക്ഷെ നീട്ടിയേക്കും. പക്ഷെ ഘട്ടം ഘട്ടമായി സേവനങ്ങളും വിപണികളും തുറന്ന് അമേരിക്ക പൂര്‍വ്വ സ്ഥിതിയിലേക്കെത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതുപോലെതന്നെ ഒരു പരീക്ഷണം കൂടി പ്രതീക്ഷ നല്‍കുന്നുണ്ട് അത് ബ്രിട്ടണിലെ പരീക്ഷണമാണ്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും. രണ്ടു പേരില്‍ വാക്‌സിന്‍ കുത്തിവെച്ചു. 800 ഓളം പേരിലാണ് പരീക്ഷണം നടത്താന്‍ പോവുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിനോളജി പ്രൊഫസറായ സാറാ ഗില്‍ബെര്‍ട്ട് ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
ഈ വാക്സിന് തനിക്ക് 80 ശതമാനം പ്രതീക്ഷയുണ്ടെന്നാണ് വാക്‌സിനോളജി പ്രൊഫസറായ സാറാ പറഞ്ഞത് പക്ഷേ ഇപ്പോള്‍ അത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നില്ലെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും സാറ പറയുന്നത്.
'ഞാനൊരു ശാസ്ത്രജ്ഞയാണ് അതിനാല്‍ ശാസ്ത്ര പ്രവര്‍ത്തനങ്ങളെ കഴിയുന്നിടത്തെല്ലാം പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' വാക്‌സിന്‍ കുത്തിവെച്ച രണ്ടു പേരില്‍ ഒരാളായ എലിസ ഗ്രനറ്റൊ പറഞ്ഞു. ചിമ്പാന്‍സികളില്‍ നിന്നും എടുത്ത ഒരു സാധാരണ വൈറസിന്റെ ദുര്‍ബലമായ പതിപ്പില്‍ നിന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റൊരു വിഭാഗം കൊറോണ വൈറസില്‍ നിന്നും വരുന്ന മെര്‍സ് രോഗത്തിന് നിലവില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ അനുകൂല സൂചനയാണ് നല്‍കിയതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതുപോലെതന്നെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷണങ്ങളില്‍നിന്ന് നേരിയ വെത്യാസത്തോടെ ഫ്രാന്‍സിലും പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഫൈയ്ക്ക് കൊറോണ വൈറസുകളെ ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധത്തിനുവേണ്ട ആന്റീ ബോഡി സ്വയം ശരീരത്തില്‍ ഉത്പാദിപ്പിച്ച് കൊറേണ വൈറസ് ശരീരത്തിലെത്തുമ്പോള്‍ തന്നെ അതിനെ പ്രതിരോധിക്കുന്ന രീതിയാണിത്.
അതേസമയം ട്രംപിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന റെംഡെസിവിര്‍ ചൈനയില്‍ പരാചയപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മരുന്നിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് കരുതിയിരുന്ന ' റെംഡെസിവിര്‍ ' എന്ന മരുന്നിന്റെ പരീക്ഷണം പരാജയപ്പെട്ടതായാണ് വാര്‍ത്ത വന്നത്. മരുന്ന് രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കുന്നില്ലെന്നും വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു എന്നായിരുന്നു ആ വാര്‍ത്ത. യു.എസ് കമ്പനിയായ ഗിലെയ്ഡ് സയന്‍സസ് ആണ് മരുന്നിന്റെ നിര്‍മാതാക്കള്‍.
ലോകാരോഗ്യ സംഘടന തങ്ങളുടെ വെബ്സൈറ്റിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡേറ്റാബേസിലൂടെയാണ് മരുന്നിന്റെ ട്രയല്‍ പരാജയപ്പെട്ടതായുള്ള വിവരം ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ലോകാരോഗ്യ സംഘടന ഇത് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു. മരുന്നിനെ പറ്റിയുള്ള വിവരം തങ്ങള്‍ തെറ്റായി അപ്ലോഡ് ചെയ്തതാണെന്നും വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ചൈനയില്‍ നടത്തിയ റെംഡെസിവിര്‍ പരീക്ഷണമാണ് വിജയം കാണാതെ പോയത്. 237 പേരിലാണ് പരീക്ഷണം നടന്നത്. ഇതില്‍ 158 പേര്‍ക്ക് റെംഡെസിവിര്‍ നല്‍കിയും ബാക്കി 79 പേര്‍ക്ക് സാധാരണ മരുന്നു നല്‍കിയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം റെംഡെസിവിര്‍ സ്വീകരിച്ച 13.9 ശതമാനം പേരും മരിച്ചു. അതേ സമയം താത്കാലിക മരുന്ന് ലഭിച്ചവരില്‍ 12.8 ശതമാനം മരണത്തിന് കീഴടങ്ങി. ചിലരില്‍ പാര്‍ശ്വഫലവും കണ്ടെത്തിയിരുന്നു. അധികം വൈകാതെ തന്നെ മരുന്നിന്റെ പരീക്ഷണം നിറുത്തകായിരുന്നു. റെംഡെസിവിറിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലേഖനത്തില്‍ പറഞ്ഞിരുന്നത്. അതേസമയം, മരുന്ന് ഫലപ്രദമാണോ എന്നറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ വേണ്ടി വരുമെന്നും തുടക്കത്തില്‍ ചികിത്സിച്ച രോഗികളില്‍ മരുന്ന് ഗുണം ചെയ്തെന്നുമാണ് റെംഡെസിവിറിന്റെ നിര്‍മാതാക്കളായ ഗിലെയ്ഡ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha