കോവിഡ്-19 ബാധയെത്തുടര്‍ന്ന് ഇരട്ടസഹോദരിമാര്‍ മരിച്ചു... ഒരുമിച്ച് ജനിച്ചതിനാല്‍ ഒരുമിച്ച് മരിക്കാനായിരുന്നു ഇരുവരുടേയും ആഗ്രഹമെന്ന് കാറ്റിയുടേയും എമ്മയുടേയും സഹോദരി

കോവിഡ്-19 ബാധയെത്തുടര്‍ന്ന് ഇരട്ടസഹോദരിമാര്‍ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം. ഇതേ ആശുപത്രിയിലെ ശിശുവിഭാഗത്തില്‍ നഴ്സായി പ്രവര്‍ത്തിച്ചിരുന്ന കാറ്റി ഡേവിസ് ചൊവ്വാഴ്ചയും സഹോദരി എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്. 37 വയസായിരുന്നു. എമ്മയും മുമ്പ് സര്‍ജറി വിഭാഗത്തില്‍ നഴ്സായിരുന്നു. ഒരുമിച്ച് ജനിച്ചതിനാല്‍ ഒരുമിച്ച് മരിക്കാനായിരുന്നു ഇരുവരുടേയും ആഗ്രഹമെന്ന് കാറ്റിയുടേയും എമ്മയുടേയും സഹോദരിയായ സോ ഡേവിസ് പറഞ്ഞു.
വൈറസ് ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ഇരുവരുടേയും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ചെറുപ്പം മുതല്‍ മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഇരുവരും നഴ്സിങ് മേഖല തിരഞ്ഞെടുത്തതെന്നും തങ്ങള്‍ പരിചരിച്ച രോഗികള്‍ക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള സഹായം ഇവര്‍ നലല്‍കിയിരുന്നതായും സോ പറഞ്ഞു. കാറ്റി സഹപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരിയായിരുന്നുവെന്ന് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മേധാവി പൗലാ ഹെഡ് അറിയിച്ചു. ചൊവ്വാഴ്ച കാറ്റിയുടെ മരണത്തെ തുടര്‍ന്ന് കാറ്റിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ മുഖ്യകവാടത്തില്‍ ക്ലാപ് ഫോര്‍ കാറ്റിനടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് എമ്മ മരിച്ചത്.
https://www.facebook.com/Malayalivartha