ട്രംപിന്റെ അന്തകനായി വീണ്ടും ഉത്തരകൊറിയയുടെ അധിപന്‍ വരുമോ?

കിം മരിച്ചിട്ടില്ലേ. അതോ മരിച്ചോ. ട്രംപിന്റെ അന്തകനായി വീണ്ടും ഉത്തരകൊറിയയുടെ അധിപന്‍ വരുമോ. ചൈന കൂടി കളത്തിലറങ്ങിയതോടെ അമേരിക്കയ്ക്ക് വീണ്ടും ആശങ്കയ്ക്ക് വകയുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇനി ഉത്തര കൊറിയയും ചൈനയും ഒന്നിച്ചിറങ്ങുമോ എന്നും പേടിക്കാം. കാരണം ചൈനയുടെ അടുത്ത നീക്കം ഉത്തരകൊറിയയും കടന്ന് വീണ്ടും വരുമോ എന്ന് ഞെട്ടിത്തരിച്ചിരിക്കുകയാണ് അമേരിക്ക.
ഏതായാലും ചൈനയില്‍ നിന്നുള്ള സംഘം ഉത്തരകൊറിയയിലേക്ക് പോയതോടെ രാജ്യാന്തര മാധ്യമങ്ങളും ഉറ്റുനോക്കുകയാണ്. കിമ്മിനെ സന്ദര്‍ശിക്കാനോ ആ യാത്ര. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ചൈന ഉത്തരകൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്താഏജന്‍സികള്‍ ഇത് സംബന്ധിച്ച് വ്യക്തമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഉത്തരകൊറിയന്‍ നേതാവിന്റെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈന ഡോക്ടര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചത്. എന്നാല്‍ യാത്രയുടെ യഥാര്‍ഥ ലക്ഷ്യം സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല.
ഹൃദയശസ്ത്രക്രിയയ്ക്ക് പിന്നാലെ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയ ഇത് തള്ളി. അസാധാരണമായ സൂചനകള്‍ ഒന്നും ഉത്തരകൊറിയയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കിം സുഖം പ്രാപിക്കുകയാണ്, അടുത്ത് തന്നെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. വാര്‍ത്തകള്‍ തെറ്റാണെന്ന് കരുതുന്നതായി ട്രംപും പ്രതികരിച്ചു. യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഉത്തരകൊറിയയുടെ സാമ്പത്തിക ഉപജീവനമാണ് ചൈന, ഉത്തര കൊറിയയുടെ മുഖ്യ സഖ്യകക്ഷിയും, രാജ്യവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നതുമായ കൊറിയയെ ചൈന അകമഴിഞ്ഞ് സഹായിക്കാറുമുണ്ട്. അപ്പോള്‍ ചൈനയുടെ പുതിയ നീക്കം ആരോഗ്യത്തിലേയ്ക്ക് മടങ്ങി വരുന്ന കിമ്മിനെയും കൂട്ടുപിടിച്ച് അമേരിക്കയ്ക്ക് നേരെയാകുമെന്നതില്‍ ഒരു സംശയവുമില്ല.
https://www.facebook.com/Malayalivartha