പ്രധാനമന്ത്രി വഴിത്തിരിവായി; ഇന്ത്യയുടെ നേതൃത്വം ഏറെ സന്തോഷം തരുന്നതായി ആലീസ് വെല്‍സ്; സാര്‍ക് രാജ്യങ്ങളുടെ കൊറോണ പ്രതിരോധ കൂട്ടായ്മയ്ക്ക് അമേരിക്കയുടെ പ്രശംസ

കോവിഡിനിടയിലും തമ്മിലടിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് പറയുന്നത് വെറുതെയല്ല. ഇതാ വീണ്ടും ലോകം ഇന്ത്യയെ നമിക്കുന്നു. സാര്‍ക് രാജ്യങ്ങളുടെ കൊറോണ പ്രതിരോധ കൂട്ടായ്മയ്ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യയുടെ നേതൃത്വം ഏറെ സന്തോഷം തരുന്നതായി ആലീസ് വെല്‍സ്. സാര്‍ക് രാജ്യങ്ങള്‍ കൊറോണക്കെതിരെ നടത്തുന്ന പ്രതിരോധ കൂട്ടായ്മക്കാണ് ഹൃദയം നിറഞ്ഞ അമേരിക്കയുടെ പ്രശംസ. ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി അമേരിക്ക നിയോഗിച്ച ആലീസ് വെല്‍സാണ് സാര്‍ക് രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. കാര്യം അത്ര കണ്ട് മുന്നേറ്റമാണ് ഈ വിഷയത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ നടത്തിയത്.
കൊറോണ യാതൊരു അതിരുകളുമില്ലാതെ കടന്നാക്രമിക്കുകയാണ്. അതിനാല്‍ തന്നെ ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളും അതിര്‍ത്തിമറന്ന് പരസ്പരം സഹായിക്കേണ്ട സമയമാണ്. മാര്‍ച്ച് 15ന് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ അടിയന്തിര യോഗവും ആരോഗ്യരംഗത്തെ പ്രമുഖന്മാരുടെ ഏപ്രില്‍ 23ന് നടന്ന വീഡിയോ കോണ്‍ഫറന്‍സും ഏറെ ഗുണകരമായെന്നും ആലീസ് വെല്‍സ് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കൊപ്പം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് നിലവില്‍ സാര്‍ക് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. ഇതിനിടെ പാകിസ്താന്‍ നേതൃത്വം കൊടുത്ത് ആരോഗ്യമന്ത്രിമാര്‍ക്കായി നടത്തിയ യോഗത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ മാത്രമേ പങ്കെടുക്കാന്‍ തയ്യാറായുള്ളു. എന്നാല്‍ മാര്‍ച്ച് 15ന് നരേന്ദ്രമോദി എല്ലാ പ്രധാനമന്ത്രിമാരുമായി നടത്തിയ സമ്മേളനം വഴിത്തിരിവായി. തുടര്‍ന്നാണ് കൊറോണ അടിയന്തിര ചികിത്സാ ഫണ്ട് രൂപീകരിക്കപ്പെട്ടത്. അമേരിക്ക 750 കോടി അടിയന്തിര സഹായമായി നല്‍കുകയും ചെയ്തു. ഇതിലും പാകിസ്താന്‍ ഇതുവരെ ധനസഹായം നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha