Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈന വീണ്ടും പണി തരുമോ...വിശ്വാസം പോരാ; നോവല്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം ആദ്യമായി വിജയം കണ്ടതായി റിപ്പോര്‍ട്ട്

25 APRIL 2020 04:23 PM IST
മലയാളി വാര്‍ത്ത

നോവല്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം ആദ്യമായി വിജയം കണ്ടതായി റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ അതായത് റിസസ് കുരങ്ങുകളില്‍ പരീക്ഷണം വിജയമെന്ന് ചൈന അവകാശപ്പെടുകയാണ്.

അതേസമയം അത്ര കണ്ട് അത് അപ്പാടെ വിഴുങ്ങാന്‍ അമേരിക്കയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറിവില്ല. കാരണം കോവിഡിന്റെ ഉറവിടത്തെചൊല്ലിയുള്ള ചക്കളത്തിപ്പോര് നടക്കുന്ന സാഹചര്യത്തില്‍. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവയില്‍ വാക്സിനുകള്‍ വിജയം കണ്ടെതെന്നാണ് ചൈനയില്‍ നിന്നുള്ള ലാബ് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടും വിവിധ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ചൈനയിന്‍ നടത്തിയ പരീക്ഷണം മൃഗങ്ങളില്‍ വിജയം കണ്ടു എന്ന റിപ്പോര്‍ട്ടു പുറത്തുവരുന്നത്. കുരങ്ങുകളില്‍ വിജയം കണ്ടതോടെ ഇത് മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നില്‍.

രണ്ട് വ്യത്യസ്ത അളവുകളില്‍ വാക്സിന്‍ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളില്‍ കുത്തിവച്ചു. വാക്സിന്‍ നല്‍കി മൂന്നാഴ്ചയ്ക്കു ശേഷം കൊവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതിലൂടെ പരീക്ഷണം വിജയകരമാണെന്ന അന്തിമ ഫലത്തിലേക്ക് എത്തുകയായിരുന്നു. ഈ പരീക്ഷണ ഫലങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും മനുഷ്യനിലും ഇത് വിജയം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സിനോവാക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിച്ച കുരങ്ങുകളുടെ എണ്ണം കുറവായതിനാല്‍ ഇത് പൂര്‍ണ വിജയമായി കാണാന്‍ സാധിക്കില്ലെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. വൈറസുകള്‍ കുരങ്ങുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മനുഷ്യരിലേക്കാള്‍ വളരെ കുറവാണെന്നും ചിലര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്്. അതുപോലെ മനുഷ്യ ശരീരത്തില്‍ സാര്‍സ് കോവ് 2 ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ മൃഗങ്ങളില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കടുത്തതാണെന്നും വാദമുണ്ട്.

മാത്രമല്ല ഭാഗികമായി സുരക്ഷിതത്വം നല്‍കുന്നു എന്നതും ആശങ്ക ഉളവാക്കുന്നുണ്ടെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. നേരത്തെ ഇത്തരത്തില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി അവയില്‍ ശ്വാസകോശ പ്രശ്നങ്ങളും മറ്റും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് സിനോവാക് പറയുന്നത്. ഏതായാലും കോവിഡിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന ചൈന പുതിയ പരീക്ഷണങ്ങളുടെ കാര്യത്തില്‍ വാചാലരാകുന്നത് ഏതായാലും സംശയത്തോടെയാണ് അമേരിക്ക കാണുന്നത്. അതിപ്പോള്‍ ഫലം കണ്ടാല്‍ ആ ക്രെഡിറ്റും ചൈന തന്നെ കൊണ്ടുപോകും. തോറ്റാലും ചൈനയ്ക്ക് തന്നെ പുതിയ തലവേദനയാകും. ഏതായാലും ജിയാങ്സു പ്രവിശ്യയില്‍ സാന്‍വാക് ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. 144 വോളന്റിയര്‍മാരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. കൂടുതല്‍ അളവിലും കുറഞ്ഞ അളവിലും തുല്യമായി വാക്സിനുകള്‍ കുത്തിവയ്ക്കും. ആയിരത്തിലധികം ആളുകളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട പരീക്ഷണം മേയ് പകുതിയോടെ ആരംഭിക്കും.

ഇതു വിജയം കാണുകയാണെങ്കില്‍ വന്‍ തോതിലുള്ള പരീക്ഷണത്തിലേക്കു കടക്കുമെന്നാണ് സിനോവാക് അറിയിച്ചത്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് രാജ്യന്തര തലത്തിലേക്ക് വാക്സിന്‍ പരീക്ഷണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ചൈനയില്‍ വൈറസ് വ്യാപനം കുറഞ്ഞതിനാല്‍ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളായ മറ്റു രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (4 hours ago)

Malayali Vartha Recommends