Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആദ്യം കശ്മീരില്‍ വൈറസ് പരത്താന്‍ ശ്രമം, ഇപ്പോള്‍ പെണ്ണുങ്ങളെ തൊട്ട് കളിക്കുന്നോ; കൊറോണ വ്യാപനത്തിന് കാരണം സ്ത്രീകള്‍ എന്ന വിവാദ പ്രസ്താവനയുമായി മത പുരോഹിതന്‍; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു മത പുരോഹിതന്റെ പ്രസ്താവന

27 APRIL 2020 03:10 PM IST
മലയാളി വാര്‍ത്ത

ലോകത്തിന് തന്നെ തീരാനാണക്കേട്. ചൈന എത്രയോ ഭേദമെന്ന് പറയേണ്ടി വരും. കാരണം കൊടും വിഷം ചീറ്റി പാക്കിസ്ഥാന്‍ ലോകത്തിന് തന്നെ തീരാനാണക്കേടുവകയാണ് ഈ കൊറോണക്കാലത്ത്. കൊറോണ വ്യാപനത്തിന് കാരണം സ്ത്രീകള്‍ എന്ന വിവാദ പ്രസ്താവനയുമായി മത പുരോഹിതന്‍

രംഗത്ത് വരുമ്പോള്‍ ഈ വൃത്തികേടിന് എന്ത് മറുപടി പറയും ലോകസമൂഹം. പ്രത്യേകിച്ചും സ്ത്രീകള്‍. കൊറോണ വൈറസ് വ്യാപനത്തിന് കാരണം സ്ത്രീകളുടെ പ്രവൃത്തി ദൂഷ്യമാണെന്ന് പാക് മത പുരോഹിതന്റെ പുതിയ കണ്ടുപിടിത്തം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു മത പുരോഹിതന്റെ പ്രസ്താവന. ടെലിവിഷന്‍ പരിപാടിയിലാണ് പുരോഹിതനായ മൗലാനാ താരിഖ് ജമീല്‍ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചത്.

സ്ത്രീകളുടെ മോശമായ വസ്ത്രധാരണവും പെരുമാറ്റവുമാണ് കൊറോണ മഹാമാരി ലോകത്ത് നാശം വിതയ്ക്കാന്‍ കാരണമെന്ന് മൗലാനാ താരിഖ് ജമീല്‍ പറഞ്ഞു. അതേസമയം തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് പുരോഹിതന്റെ പ്രതികരണം. സംഭവം വിവാദമായതോടെ പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ മൗലാനാ താരിഖ് ജമീലിനോട് വിശദീകരണം ആവശ്യപ്പെട്ടു. മൗലാനാ താരിഖിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മൗലാനാ താരിഖ് ജമീലിന്റെ പ്രസ്താവന ലജ്ജാകരണമാണെന്ന് പാക് മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരില്‍ കോവിഡ് രോഗം പരത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിങ്. കൊറോണ വൈറസ് ബാധിച്ചവരെ പാക്കിസ്ഥാന്‍ കശ്മീരിലേക്കു കടത്താന്‍ ശ്രമിക്കുകയാണ്. ഇങ്ങനെ ഗുരുതരമായ വൈറസ് ബാധ കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്താനാണു പാക്കിസ്ഥാന്റെ നീക്കമെന്നും കശ്മീര്‍ പൊലീസ് മേധാവി വ്യക്തമാക്കി. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടേര്‍ബല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ സൗകര്യങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു പൊലീസ് മേധാവിയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ഇതുവരെ ഭീകരരെയാണ് കശ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോള്‍ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നത്തില്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി. പാക്കിസ്ഥാന്‍ കോവിഡ് രോഗമുള്ളവരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിന് ഇവരെ തയാറാക്കുകയായിരുന്നു ലക്ഷ്യം. പാക്ക് അധിനിവേശ കശ്മീരില്‍ 50 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭൂരിഭാഗം രോഗികളും മിര്‍പൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. ഈ മാസം ആദ്യം ഖേരന്‍ സെക്ടര്‍ വഴിയുള്ള നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. അഞ്ച് ഭീകരരാണ് അന്നു വെടിയേറ്റു മരിച്ചത്. അഞ്ച് സൈനികരും വീരമൃത്യു വരിച്ചു. പിന്നാലെ ഇന്ത്യ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ സാഹചര്യങ്ങള്‍ അശാന്തമായിരുന്നു. കുപ്വാര ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ജമ്മു കശ്മീരില്‍ ഇതുവരെ 400ല്‍ അധികം പേര്‍ക്കു കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ളവരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം വ്യാഴാഴ്ച രാവിലെ 21,393 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേര്‍ക്കു രോഗം ബാധിച്ചു. 41 പേര്‍ 24 മണിക്കൂറില്‍ മരിച്ചു. രാജ്യത്താകെ ഇതുവരെ 681 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (17 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (23 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (26 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (33 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (40 minutes ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (53 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (59 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (3 hours ago)

Malayali Vartha Recommends