Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊ​റോ​ണ​യ്ക്ക് കാ​ര​ണം സ്ത്രീകളുടെ മോശം പ്രവൃത്തികൾ ! വിവാദ പരാമർശവുമായി പാ​ക്കി​സ്ഥാ​ൻ പു​രോ​ഹി​ത​ന്‍...

27 APRIL 2020 05:21 PM IST
മലയാളി വാര്‍ത്ത

 കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കുമ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പഞ്ഞമില്ല ...ഇപ്പോൾ കൊറോണക്ക് കാരണം സ്ത്രീകളുടെ വസ്ത്ര ധാരണമാണെന്നാണ് പാകിസ്താനിലെ മത പുരോഹിതൻ പറഞ്ഞിരിക്കുന്നത് .. 

ടെ​ലി​വി​ഷ​നി​ല്‍ നടത്തിയ സംഭാഷണത്തിൽ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൗ​ലാ​ന താ​രി​ഖ് ജ​മീ​ല്‍ എ​ന്ന പു​രോ​ഹി​തൻ ഇത്തരം പ​ര​മാ​ര്‍​ശം ന​ട​ത്തി​യ​ത് എന്നതും ശ്രദ്ധേയം .

വ്യാ​ഴാ​ഴ്ച ന​ട​ന്ന എ​ഹ്‌​സാ​സ് ടെ​ലി​ത്തോ​ണ്‍ ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് മൗ​ലാ​ന താ​രി​ഖ് ജ​മീ​ല്‍ ത​ത്സ​മ​യം ഇ​ത്ത​രം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

സ്ത്രീ​ക​ള്‍ മോ​ശ​മാ​യി വ​സ്ത്രം ധ​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തെ​ന്ന് ജ​മീ​ല്‍ കു​റ്റ​പ്പെ​ടു​ത്തി. അ​വ​രു​ടെ പെ​രു​മാ​റ്റം മൂ​ല​മാ​ണ് രാ​ജ്യ​ത്തി​ന് മേ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള കോ​പം നി​പ​തി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നും ജ​മീ​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ഒ​രു മു​സ്ലീ​മി​ന്‍റെ മ​ക​ൾ നീ​ച​വൃ​ത്തി​യു​ടെ പാ​ത തി​ര​ഞ്ഞെ​ടു​ക്കു​ക​യും യു​വാ​ക്ക​ൾ അ​ശ്ലീ​ല​ത തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ദൈ​വ​ത്തി​ന്‍റെ ശാ​പം കി​ട്ടും. ദൈ​വ​കോ​പം മാ​റു​ന്ന​തി​നാ​യി താ​ൻ മാ​പ്പ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നും ജ​മീ​ൽ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ള്‍ നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​മീ​ല്‍ പ​റ​ഞ്ഞി​രു​ന്നു.

വ​ലി​യ ഒ​രു ചാ​ന​ലി​ന്‍റെ ഉ​ട​മ എ​ന്നോ​ട് ചി​ല ഉ​പ​ദേ​ശ​ങ്ങ​ൾ ചോ​ദി​ച്ചു. ചാ​ന​ലി​ൽ നി​ന്നു​ള്ള എ​ല്ലാ നു​ണ​ക​ളും ഇ​ല്ലാ​താ​ക്കാ​ൻ ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. ചാ​ന​ൽ അ​ട​ച്ചാ​ലും നു​ണ​ക​ൾ അ​വ​സാ​നി​ക്കി​ല്ലെ​ന്ന് ഉ​ട​മ മ​റു​പ​ടി ന​ൽ​കി.

ഇ​ത് ഇ​വി​ടെ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ഒ​ന്നു​ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ പി​ന്നീ​ട് മാധ്യമങ്ങളെ കുറിച്ചുള്ള ​പ​രാ​മ​ര്‍​ശ​ത്തി​ന് ജലീൽ മാ​പ്പ് പ​റ​ഞ്ഞു. നാ​വി​ന് വ​ന്ന പി​ഴ​വാ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ സ്ത്രീ​ക​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​ന് ഇതുവരെ ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ട്ടി​ല്ല. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ പ്ര​സ്താ​വ​ന​യ്ക്ക് ഹ്യൂ​മ​ൻ റൈ​റ്റ് ക​മ്മീ​ഷ​ൻ ഓ​ഫ് പാ​കി​സ്ഥാ​ൻ രം​ഗ​ത്തെ​ത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends