Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കുട്ടികളെ പിടികൂടി പുതിയ കൊറോണ... കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുമായി യുകെയില്‍ കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍.... പുതിയ രോഗം യുകെയില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍

29 APRIL 2020 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കൊവിഡ് 19മായി ബന്ധപ്പെട്ട മറ്റൊരു പകര്‍ച്ചവ്യാധിയുടെ ആരംഭമാകാം എന്ന രീതിയിലാണ് ഇപ്പോള്‍ കൂട്ടികളില്‍ ഒരു രോഗം പടരുന്നത്
ശക്തമായ പനിയോടൊപ്പം കഠിനമായി വയറുവേദയനും ഹൃദയ പ്രശ്‌നങ്ങളും കുട്ടികളില്‍ കാണപ്പെടുന്നതായി വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയില്‍ ആണ് കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുമായി കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട് ഹെ ല്‍ത്ത് സര്‍വീസ് ജേണലും പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ സൊസൈറ്റിയും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കുട്ടികളില്‍ ഉയര്‍ന്നുവരുന്ന പുതിയ രോഗം യുകെയില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചയിലാണ് വര്‍ധനവ് ഉണ്ടായത്. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി അവസ്ഥയിലുള്ള കുട്ടികളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട മറ്റൊരു പകര്‍ച്ചവ്യാധിയുടെ ആരംഭമാകാം ഇതെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
അതേസമയം, ഏറെ അപകടകരമായ കാവസാക്കി രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കുട്ടികളില്‍ കാണുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൃദയത്തിലെ രക്തധമനിയെ ബാധിക്കുന്ന കാവസാക്കി കൂടുതല്‍ ആണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്.
ജപ്പാനിലെ ഡോ. ടോമി സാക്കു കാവസാക്കിയാണ് ഈ രോഗത്തെക്കുറിച്ച് വിവരം ആദ്യമായി നല്‍കുന്നത്. അതിനാലാണ് ഈ രോഗത്തിന് കാവസാക്കി എന്ന പേര് ലഭിച്ചത്.

കുട്ടികളില്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന അപൂര്‍വവും ഗുരുതരവുമായി രോഗത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി നാഷനല്‍ ഹെല്‍ത്ത് സെക്യൂരിറ്റി (എന്‍എച്ച്എസ്) മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി വിദഗ്ധരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതെന്നു കൃത്യമായി അറിവില്ല. ഇതു സംബന്ധിച്ച് യുകെയിലെ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് എന്‍എച്ച്എസ് അയച്ച കരുതല്‍ സന്ദേശത്തില്‍ ലണ്ടനിലെയും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗത്തില്‍ അസാധാരണ രോഗലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ ചികിത്സയിലുണ്ടെന്ന് പറയുന്നു.

കൊറോണ വൈറസിനു സമാനമായതോ അല്ലെങ്കില്‍ മറ്റേതെങ്കിലും പുതിയ പകര്‍ച്ചവ്യാധിയോ രാജ്യത്ത് ഉടലെടുക്കുന്നുവെന്നാണു സന്ദേശത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുവരെ എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ലക്ഷണങ്ങളുള്ള കുട്ടികളെ അടിയന്തരമായി പരിഗണിക്കണമെന്നാണു നിര്‍ദേശം. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളാണ് അസുഖബാധിതരാകുന്നത്. സമാനമായ രോഗലക്ഷണങ്ങളോടൊപ്പം അഞ്ചു വയസ്സിനു താഴെയുള്ള ചില കുട്ടികള്‍ക്കു രക്തക്കുഴലുകളെ മാരകമായി ബാധിക്കുന്ന കവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും ചിലരില്‍ ഉയര്‍ന്ന താപനില, കുറഞ്ഞ രക്തസമ്മര്‍ദം, ശ്വാസ തടസ്സം എന്നിവയും കാണപ്പെടുന്നു.

ഇതോടൊപ്പം വയറുവേദന, ഛര്‍ദി, വയറിളക്കം എന്നിവയും കുട്ടികളില്‍ ധാരാളമായി കണ്ടുവരുന്നതായി വാര്‍ത്തകളില്‍ പറയുന്നു. നിലവില്‍ ഇരുപതില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് എന്‍എച്ച്എസ് അറിയിച്ചത്. കുട്ടികളില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കുട്ടികളില്‍ ഉയര്‍ന്നുവരുന്ന പുതിയ രോഗം യുകെയില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (3 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (3 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (3 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (4 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (4 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (4 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (4 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (4 hours ago)

ഓണ തിരക്കിന് ആശ്വാസം  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (4 hours ago)

Malayali Vartha Recommends