Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയിലെ കൊറോണ വൈറസ് പ്രതിരോധത്തിൽ പങ്കാളികളാകുന്ന മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ

30 APRIL 2020 07:08 AM IST
മലയാളി വാര്‍ത്ത

കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അതുകൊണ്ടുതന്നെ ലോക ഭീമൻ ഇപ്പോൾ അതിജീവനത്തിനായി പൊരുതുകയാണ്. എന്നാൽ ആ പോരാട്ടത്തിൽ അമേരിക്കയ്ക്ക് താങ്ങായി മലയാളികളും ഉണ്ട് എന്നത് ഇന്ത്യക്കു,പ്രത്യേകിച്ച് കേരളത്തിന് അഭിമാനിക്കാവുന്ന ഒന്നാണ് .അമേരിക്കയിലെ നാലായിരത്തില്‍പ്പരം ആശുപത്രികളിലായി നൂറുകണക്കിന് മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ പ്രഭാത- പ്രദോഷകാല വ്യതിയാനമില്ലാതെ കോവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്നു. ശക്തിയായ ശ്വാസതടസ്സത്തെതുടര്‍ന്ന് അതിവേഗത്തില്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി റൂം - കാഷ്വാലിറ്റിയിലേക്ക് എത്തിച്ചേരുന്ന നിമിഷംമുതല്‍ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയോ അഥവാ അന്ത്യം സംഭവിക്കുന്നതുവരെയോ ഉള്ള മുഖ്യപരിചരണം റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ തന്നെ. ദുരിതപൂര്‍ണ്ണമായ കോവിഡ്-19 ന്‍റെ ആരംഭകാലം മുതല്‍തന്നെ ഒരുദിവസംപോലും പൂര്‍ണ്ണ വിശ്രമം ലഭിക്കാതെ ആത്മാര്‍ത്ഥമായ ആതുര സേവനം നടത്തുന്ന അനേകം മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ ഈ പട്ടണത്തില്‍തന്നെ കുറവല്ല.

കൊറോണ വൈറസ് പിടിപെട്ട രോഗികളും രോഗികളുടെ ബന്ധുക്കളും ആര്‍.ടി.കളുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കത്തുകളുടെ ഒരു പ്രവാഹമാണിപ്പോള്‍. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡിഫെഡും വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോണ്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദബ്ര ബ്രിക്സും അമേരിക്കന്‍ ആര്‍.ടികളുടെ വിശ്രമരഹിതമായ കൊറോണ വൈറസ് രോഗികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകളെ വിവിധ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ആയിരക്കണക്കിനുള്ള വെന്‍റിലേറ്ററുകളുടെ, കൊറോണവൈറസ് രോഗികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും രോഗികളുടെ സ്ഥിതിഗതികള്‍ക്കനുസൃതമായി വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തനങ്ങളും വ്യതിയാനങ്ങളും കര്‍ക്കശമായി നിയന്ത്രിക്കുന്നത് ആര്‍.ടി.കള്‍ ആണ് . കൂടുതല്‍ സമയവും വേദനസംഹാരി മരുന്നുകള്‍ ഐ.വി. മുഖേന നല്‍കുന്നതുകൊണ്ടും ശ്വാസനാളത്തെ വെന്‍റിലേറ്ററുമായി ബന്ധിപ്പിച്ചതിനാലും രോഗികളുടെ സംസാരശക്തിയും ചലനവും താത്കാലികമായി നിറുത്തുക എന്നതാണ് രീതി. .

ഓരോ ആര്‍.ടി.കളും ഇന്‍റന്‍സീവ് കെയര്‍ നഴ്സുകളും നിശ്ചിത സമാറ്റിയതിലുമധികമാണ് ജോലി ചെയുന്നത്. . സ്വന്തം ജീവൻ പോലും ശ്രദ്ധിക്കാതെ 20 മിനുട്ടിലധികം കൊറോണവൈറസ് രോഗിയുടെ സമീപത്തിരുന്ന് ആര്‍ട്ടേറിയല്‍ ബ്ലഡ് സാമ്പിള്‍ ആര്‍.ടി.കള്‍ ശേഖരിക്കുന്നു. കണങ്കയ്യില്‍നിന്നോ കൈമടക്കില്‍നിന്നോ അരക്കെട്ടില്‍നിന്നോ ഉള്ള നാഡിയിടിപ്പില്‍നിന്നു ശേഖരിക്കുന്ന രക്തത്തിന്‍റെ ഘടകാംശം മനസ്സിലാക്കി വെന്‍റിലേറ്ററിന്‍റെ പ്രവര്‍ത്തന ഭേദഗതി വരുത്തുകയാണ് ചെയുന്നത് . അബോധാവസ്ഥയിലും സുബോധാവസ്ഥയിലും രോഗികള്‍ അതിവേദന അനുഭവിക്കുന്ന ഈ പ്രക്രിയ അർപ്പണ മനോഭാവത്തോടെയാണ് ആര്‍.ടി.കള്‍ ചെയ്യുന്നത്

182 രാജ്യളെ ബാധിച്ചിരിക്കുന്ന കൊറോണ ഭീതി രോഗികളോടു ഏറ്റവും അടുത്തു രോഗപരിപാലനം നടത്തുന്ന ആര്‍.ടി.കളുടെ വൈവിധ്യത്തെയോ നിശ്ചയ ദാര്‍ഢ്യത്തെയോ അല്പംപോലും അലട്ടിയില്ലാത്ത പ്രത്യേകത എന്നും ലോകമലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. 6 ആഴ്ചകളിലധികമായി കൊറോണവൈറസ് രോഗികളുടെ ശ്വാസംമുട്ടലിനെ പരിരക്ഷിക്കുന്ന മലയാളി ആര്‍.ടി.കള്‍ സധൈര്യം തങ്ങളുടെ കൃത്യനിര്‍വ്വഹണം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കുടുംബങ്ങളുമായി പോലും ഇവർ പങ്കുവെക്കാറില്ല .
മരണത്തോടു മല്ലടിക്കുന്ന മഹാരോഗബാധിതരെ സധൈര്യം സമീപത്തിരുന്നു സമാശ്വാസത്തിനായി എന്നാൽ പലപ്പോഴുമിവർ ദുര്ബലരാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. രോഗവിമുക്തി നേടുവാനുള്ള സകല പരിരക്ഷണവും നൽകി പരാജയപ്പെടുന്ന അവസരങ്ങളില്‍ രോഗിയെ വെന്‍റിലേറ്ററില്‍നിന്നും വിഛേദിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ബന്ധുക്കളുടെ പരിപൂര്‍ണ്ണ രേഖാമൂലമായ അനുമതിയോടും ഗവര്‍മെന്‍റ് നിയമാനുസരണത്തോടുംകൂടി വെന്‍റിലേറ്ററിന്‍റെ ചലനം നിശ്ശേഷം നിറുത്തല്‍ ചെയ്ത് മരണത്തിലേക്കുള്ള യാത്രയിലും വേദനയോടെ ദൃക്സാക്ഷികളായി നിൽക്കേണ്ടി വരാറുണ്ട് ആര്‍.ടി.കള്‍ക്ക്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends