Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കിമ്മിന്റെ പ്രിയ പാനീയം സ്‌നേക് വൈന്‍; പാമ്പുകള്‍ക്ക് ഒപ്പം തേള്‍, പഴുതാര തുടങ്ങി വിഷമുള്ള ജീവികൾ, വഴിവിട്ട ഭക്ഷണശീലവും നിയന്ത്രണാധീതമായ മദ്യപാനവും, ഈ കൂട്ടത്തിൽ കിമ്മിന് ഏറ്റവും പ്രിയപ്പെട്ടത് ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക്

29 APRIL 2020 03:51 PM IST
മലയാളി വാര്‍ത്ത

കൊറോണയ്ക്കൊപ്പം തന്നെ ലോകം ചർച്ച ചെയുന്ന ഒന്നായി മാറിക്കഴിഞ്ഞു ഇപ്പോൾ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ കാര്യങ്ങളും . കിം ജോങ് ഉന്നിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്റെ വഴിവിട്ട ഭക്ഷണശീലവും നിയന്ത്രണാധീതമായ മദ്യപാനവും ആയിരുന്നു. വിദേശ നിര്‍മിത മദ്യങ്ങളോടുള്ള കിമ്മിന്റെ ആസക്തി ഏറെ പ്രസിദ്ധമാണ്. ഏകദേശം 230 കോടി രൂപ ഒരു വർഷം മദ്യപാനത്തിനായി കിം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. വിലയേറിയ വിദേശമദ്യം പല രാജ്യങ്ങളിൽ നിന്നും കിമ്മിനായി ഉത്തര കൊറിയ ഇറക്കുമതി ചെയ്തിരുന്നു. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് എന്ന വിദേശമദ്യമായിരുന്നു ഈ കൂട്ടത്തിൽ കിമ്മിന് ഏറ്റവും പ്രിയപ്പെട്ടത്.

റഷ്യൻ വോഡ്കയോട് വല്ലാത്ത ഭ്രമമായിരുന്നു കിമ്മിനെന്നും പറയപ്പെടുന്നു. നെതർലൻഡ്സിലെ റോട്ടര്‍ഡാം തുറമുഖത്തുനിന്ന് 90,000 കുപ്പി റഷ്യൻ വോഡ്ക 2019 ൽ അധികൃതർ പിടികൂടിയിരുന്നു. കിമ്മിനായി പ്രത്യേകം തയാറാക്കിയ മദ്യമാണ് അതെന്നും പ്യോങ്യാങ്ങിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചതാണെന്നും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാംപെയ്ൻ, ബ്രസിലീയൻ കാപ്പി തുടങ്ങിയവയും വൻതോതിൽ കിം ഉപയോഗിച്ചിരുന്നു. 715,000 പൗണ്ടാണ് ബ്രസിലീയൻ കാപ്പി വാങ്ങുന്നതിനു മാത്രമായി വർഷം തോറും കിം ചെലവഴിച്ചിരുന്നത്. പ്രോസസ് ചെയ്ത മീൻവിഭവങ്ങൾ, അമിത അളവിലുള്ള മാംസോത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങി സോഡിയത്തിന്റെ അംശം ഏറെയുളള ഭക്ഷണക്രമമായിരുന്നു കിമ്മിന്റേതെന്ന് പറയപ്പെടുന്നു. ഇതില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയത് സ്‌നേക് വൈന്‍ എന്ന പാനീയവും കിമ്മും തമ്മിലുള്ള ബന്ധമാണ്. കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ പ്രധാനകാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതും സ്‌നേക് വൈന്‍ തന്നെ. ‘

എന്താണ് സ്‌നേക് വൈനിന് ഇത്ര പ്രത്യേകത
സാധാരണരീതിയില്‍ നിര്‍മിക്കുന്ന വൈനുകളുടെ അതേ ചേരുവകള്‍ തന്നെയാണ് സ്‌നേക് വൈനിലും ഉപയോഗിക്കുന്നത്. ഒരു വ്യത്യാസം മാത്രം- വൈനിനുള്ള പഴച്ചാറും മറ്റും ഇട്ടുവച്ചിരിക്കുന്ന ഭരണിയിലേക്ക് ജീവനുള്ള ഒരു വിഷപ്പാമ്പിനെക്കൂടി ഇട്ടുവയ്ക്കുന്നു! ഇങ്ങനെ വിഷപ്പാമ്പിന്റെ ചാറുകൂടി ചേരുമ്പോള്‍ വീര്യം ഇരട്ടിക്കുന്നു. ഈ വൈനുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ചിലയിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒപ്പം തേള്‍, പഴുതാര തുടങ്ങി വിഷമുള്ള ജീവികളെയും സ്‌നേക് വൈന്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പതിവുണ്ട്.

ഉത്ഭവം

വിചിത്രഭക്ഷണങ്ങള്‍ക്കു പേരുകേട്ട ചൈനയില്‍ തന്നെയാണ് സ്‌നേക് വൈനിന്റെയും ജനനം. 1040- 770 ബിസി കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ചൈന ഭരിച്ചിരുന്ന സൗ വംശജരുടെ കാലത്താണ് സ്നേക് വൈന്‍ ചൈനയില്‍ വ്യാപകമായതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. ഔഷധമെന്നരീതിയിലും ശരീര പുഷ്ടിക്കും ഊര്‍ജസ്വലതയ്ക്കും ഉതകുന്ന പാനീയം എന്ന രീതിയിലുമാണ് ചൈനക്കാര്‍ അന്നു സ്‌നേക് വൈന്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്‌നേക് വൈന്‍ പ്രചാരം നേടി. നിയമവിരുദ്ധമായി ഗോവയിലെ പല ഭാഗങ്ങളിലും ‌സ്‌നേക് വൈന്‍ വില്‍പനയും ഉപയോഗവും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ണ്ടുതരം

പ്രധാനമായും രണ്ടുതരത്തിലാണ് സ്‌നേക് വൈനുകള്‍ നിര്‍മിക്കപ്പെടുന്നത്. സ്റ്റീപ് രീതിയിലും മിക്‌സ് രീതിയിലും

സ്റ്റീപ് വൈന്‍ - ധാന്യങ്ങഴോ പഴച്ചാറോ നിറച്ചുവച്ചിരിക്കുന്ന ഒരു ഭരണിയിലേക്ക് ശരാശരി വലുപ്പമുള്ള ഒരു വിഷപ്പാമ്പിനെ മുഴുവനായും ഇറക്കി വയ്ക്കുന്നു. സാധാരണ വൈന്‍പോലെ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ പഴകാന്‍ അനുവദിക്കുന്നു. ഭരണിക്കുളളിലെ മര്‍ദവും പഴച്ചാറിന്റെ ഉഷ്മാവും ചേരുമ്പോള്‍ പാമ്പും അതിന്റെ വിഷസഞ്ചിയും പതിയെ ഉരുകി വൈനിലേക്ക് ദ്രവിച്ചു ചേരുന്നു. വൈനിലെ എഥനോളിന്റെയും ആല്‍ക്കഹോളിന്റെയും സാന്നിധ്യം ഇങ്ങനെ അലിഞ്ഞുചേരുന്ന പാമ്പിന്‍ വിഷത്തിന്റെ വീര്യം നിലനിര്‍ത്തുകയും എന്നാല്‍ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും എന്നു പറയപ്പെടുന്നു. എന്നാൽ വിഷത്തിന്റെ വീര്യംമൂലം കുടിക്കുന്നയാള്‍ മരണപ്പെടുന്ന സന്ദർഭങ്ങളുണ്ടായപ്പോൾ സ്‌നേക് വൈന്‍ നിയമവിരുദ്ധമായി പല രാജ്യങ്ങളും പ്രഖ്യാപിച്ചു.

മിക്‌സ് വൈന്‍- സ്റ്റീപ് വൈനില്‍നിന്നു വ്യത്യസ്തമായി വിഷപ്പാമ്പിന്റെ ചാറെടുത്തശേഷം മുന്‍പു തയാറാക്കിവച്ച സാധാരണ വൈനിലേക്ക് ഇതു ചേര്‍ക്കുകയും ഉടനടി സേവിക്കുകയും ചെയ്യുന്നു. ചാറെടുക്കുന്നതായി പാമ്പിനെ ജീവനോടെ പുഴുങ്ങിയെടുക്കുന്ന പതിവുണ്ട്. കൂടാതെ ചില പ്രദേശങ്ങളില്‍ വിഷപ്പാമ്പിന്റെ കുടലുകീറി ആ രക്തം വൈനില്‍ ചേര്‍ത്തു കഴിക്കുന്ന പതിവും ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ വിഷം എങ്ങനെ നിര്‍വീര്യമാക്കപ്പെടുന്ന എന്ന കാര്യത്തില്‍ യാതൊരു ശാസ്ത്രീയവശവും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തില്‍ ഇതിന്റെ ഉപയോഗം അങ്ങേയറ്റം അപകടകരമാണ്.

ഔഷധഗുണം

പ്രാചീന ചൈനീസ് മരുന്നുകളില്‍ ഏറ്റവും പ്രസിദ്ധമായ ഔഷധക്കൂട്ടാണ് പാമ്പിന്‍വിഷം. വിഷബാധ, ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, യൗവനം നിലനിര്‍ത്തല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ചൈനക്കാര്‍ പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളുടെ വിഷം ഉപയോഗിച്ചുവരുന്നു. മുടികൊഴിച്ചില്‍, ക്ഷീണം, വിളര്‍ച്ച തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ഇതിനെ കാണുന്നവരും കുറവല്ല. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം സ്‌നേക് വൈനിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. മറിച്ച് മാരകമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കാരണമാകുമെന്നു മുന്നറിയിപ്പും നൽകുന്നു.

ഹോങ്കോങിലെ സ്‌നേക് റസ്റ്ററന്റ്

പാമ്പിനെ ഉപയോഗിച്ചുള്ള വിവിധതരം ഭക്ഷണവിഭവങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഹോങ്കോങിലെ ഷീ വോങ് ലാം എന്ന പ്രദേശം. ലോകത്തെ വിവധങ്ങളായ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ കലവറയാണ് ഇവിടങ്ങളിലെ റസ്റ്ററന്‌റുകള്‍. ചില്ലുപാത്രങ്ങളില്‍ ജീവനോടെ സൂക്ഷിച്ചിരിക്കുന്ന പാമ്പുകളെ നമ്മള്‍ തിരഞ്ഞെടുക്കുന്നതനുസരിച്ച് ചുട്ടോ കറിവച്ചോ ന്യൂഡില്‍സ് പരുവത്തിലോ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന പാചകരീതിയിൽ ഇവിടെ വിളമ്പും. കൂടെ കുടിക്കാന്‍ ഒന്നാന്തരം സ്‌നേക് വൈനും. വിഷപ്പാമ്പുകളെ ഇത്തരത്തില്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി സ്ഥലത്തെ പല സംഘടനകളും പ്രതിഷേധിച്ചെങ്കിലും വിനോദ സഞ്ചാരികളെ ലക്ഷ്യംവച്ച് ഇന്നും ഇവിടങ്ങളില്‍ ഇത്തരം ഭക്ഷണശാലകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

പാമ്പ് പുറത്തുചാടിയാല്‍

വര്‍ഷം 2013. ചൈനയിലെ ഹൈലോങ്ജിയാങ് പ്രവിശ്യയില്‍ താമസിക്കുന്ന ഒരു വീട്ടമ്മയ്ക്ക് സ്‌നേക് വൈന്‍ കുടിക്കാന്‍ മോഹം. ഉടന്‍തന്നെ അടുത്തള്ള റസ്റ്ററന്‌റില്‍ നിന്നു സാധനം വാങ്ങി. കൊതിയോടെ ഭരണി തുറന്നതും അകത്തെ പാമ്പ് പുറത്തേക്കു ചാടി. മൂന്നമാസത്തോളം അകത്തിരുന്നു മുഷിഞ്ഞ പാമ്പ് ആദ്യം കണ്ട ആ വീട്ടമ്മയുടെ കഴുത്തിനുതന്നെ കടിച്ചു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടു മാത്രമാണ് അന്നവര്‍ രക്ഷപ്പെട്ടത്. പിന്നീട് ജീവനോടെ വൈനിലേക്ക് ഇടുന്ന പാമ്പുകളുടെ കാര്യത്തില്‍ വൈന്‍ നിര്‍മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്രേ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends