Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ കേന്ദ്രത്തോട് അനുമതി തേടി ഗള്‍ഫ് രാജ്യങ്ങള്‍; കൊറോണവൈറസ് മഹാമാരി വ്യാപിച്ച പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണിത്; കൊറോണ പ്രവർത്തനങ്ങളിൽ കേരളത്തിന് ലോക രാജ്യങ്ങളുടെ കയ്യടി

30 APRIL 2020 03:43 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാജ്യങ്ങളിൽ കൊറോണ  പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അതിനിടെ കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ അനുമതി തേടിയിരിക്കുകയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത നൂറിലധികം നഴ്‌സുമാരെ കൊണ്ടുപോകുന്നതിന് അനുമതി തേടി ബഹ്‌റൈന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കൊറോണവൈറസ് മഹാമാരി വ്യാപിച്ച പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണിത്. കോവിഡ് നിയന്ത്രണത്തിനായി കേരളം നടത്തിയ പ്രവർത്തങ്ങൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ലോകം മുഴുവനും ഉറ്റുനോക്കികൊണ്ടിരിക്കുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെയും നേതൃത്വത്തിൽ കേരളം കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ അനുമതി തേടി ഗൾഫ് രാജ്യങ്ങൾ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

അവധിക്ക് നാട്ടിലെത്തിയ ഡോക്ടര്‍മാരേയും മറ്റു ആരോഗ്യപ്രവര്‍ത്തകരേയും തിരിച്ചുക്കൊണ്ടുപോകാന്‍ സൗദി അറേബ്യയും അനുമതി തേടിയിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് കൊച്ചിയില്‍ പ്രത്യേക വിമാനമിറക്കാനാണ് സൗദിയും ബഹ്‌റൈനും അനുമതി തേടിയിരിക്കുന്നത്.

അതേ സമയം കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും വേണമെന്ന യുഎഇയുടേയും കുവൈത്തിന്റേയും ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെന്ന റിപ്പോർട്ടുകളും ഉണ്ട്. .

കുവൈത്ത് ആവശ്യപ്പെട്ടതനുസരിച്ച് 15 സൈനിക ഡോക്ടര്‍മാരടങ്ങിയ സംഘത്തെ ഇന്ത്യ കുവൈത്തിലേക്കയച്ചിരുന്നു. ഈ സംഘം തിങ്കളാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തി. എന്നാലിപ്പോള്‍ കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കുവൈത്ത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടുടേയും സേവനം ആവശ്യമുണ്ടെന്ന് യുഎഇ സര്‍ക്കാരും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സൗദി അറേബ്യയും ബഹ്‌റൈനുമടക്കമുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കുവൈത്തിന്റേയും യുഎഇയുടേയും കാര്യത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്. .

വിരമിച്ച സൈനിക ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റു ആരോഗ്യപ്രവര്‍ത്തരേയും യുഎഇലേക്കും കുവൈത്തിലേക്കും അയക്കാനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കുവൈത്തിലേക്കും യുഎഇലേക്കും മെഡിക്കല്‍ സംഘത്തെ വിന്യസിക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവും സൈനികവൃത്തങ്ങളും ചര്‍ച്ച നടത്തിവരികയാണ്. രാജ്യത്തും അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരെ ഇവിടങ്ങളിലേക്കയക്കുന്നത് നമ്മുടെ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ പ്രയാസത്തിലാക്കും എന്നും അഭിപ്രായമുണ്ട്. . ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഗള്‍ഫ് രാജ്യങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

അവധിക്കെത്തിയ ഡോക്ടര്‍മാരേയും മറ്റും തിരിച്ചു കൊണ്ടുപോകാനുള്ള അനുമതി യുഎഇയും കഴിഞ്ഞ ദിവസം തേടിയിരുന്നു. ഇവരെ കൊണ്ടുപോകുന്നതിന് കേന്ദ്ര സര്‍ക്കാരിന് തടസ്സമില്ലെന്നാണ് സൂചന.ഇന്ത്യയുടെ സഹായം തേടിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കോമ്‌റോസ്, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ ദ്രുത പ്രതികരണ ടീമുകളെ അയക്കാനും തീരുമാനമായിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ വേളയില്‍ വിദേശരാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് സാധ്യത കുറവാണ്. ആദ്യം ഇന്ത്യയിലെ ആവശ്യം പരിഹരിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends