രണ്ടാം വ്യാപന ഭീതിയുണ്ടെങ്കിലും ലോകം, നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നു

ലോക്ഡൗണില്‍ ഇളവുനല്‍കിയതിനെ തുടര്‍ന്ന് യുഎസിലും യൂറോപ്പിലേയും ഏഷ്യയിലേയും വിവിധ രാജ്യങ്ങളില്‍ ജനം പുറത്തിറങ്ങി. ഇതേസമയം, വ്യാപക പരിശോധന തുടര്‍ന്നില്ലെങ്കില്‍ വീണ്ടും രോഗം പടരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.
ഏഷ്യയില്‍ ആകെ രോഗികള്‍ 5.53 ലക്ഷം കഴിഞ്ഞു. മരണം 19,451. യൂറോപ്പില്‍ ആകെ രോഗികള്‍ 14.38 ലക്ഷമായി. ആകെ മരണം 1.39 ലക്ഷം കവിഞ്ഞു.
റഷ്യ: ഒറ്റ ദിവസം 10,633 രോഗികള്‍. ആകെ രോഗികള്‍ 1.34 ലക്ഷം. മരണം 1280.
ബംഗ്ലദേശ് : ഒറ്റ ദിവസം 665 രോഗികള്‍. ആകെ രോഗികള്‍ 10,000 അടുത്തു. മരണം 177.
സിംഗപ്പൂര്‍: 657 പുതിയ രോഗികള്‍, ആകെ രോഗികള്‍ 18,205.
അഫ്ഗാനിസ്ഥാന്‍ : കാബൂളില്‍ 500 പേര്‍ക്കു പരിശോധന നടത്തിയപ്പോള്‍ 156 പേര്‍ക്കു രോഗം.
ഫിലിപ്പീന്‍സ് : രാജ്യാന്തര വിമാന സര്‍വീസിന് ഒരാഴ്ച കൂടി വിലക്ക്. രോഗികള്‍ 10,000 അടുത്തു. മരണം 607.
മലേഷ്യ : 122 പുതിയ രോഗികള്‍, ആകെ രോഗികള്‍ 6298
ഇന്തൊനീഷ്യ : 349 പുതിയ രോഗികള്‍, ആകെ രോഗികള്‍ 11,192
ആഫ്രിക്ക: ആകെ രോഗികള്‍ 44,000. മരണം 1764, ഏറ്റവും കൂടുതല്‍ രോഗികള്‍ ദക്ഷിണാഫ്രിക്ക (6336), ഈജിപ്ത് (6193), മൊറോക്കോ (4880) എന്നീ രാജ്യങ്ങളില്‍.
ലാറ്റിനമേരിക്ക : ആകെ രോഗികള്‍ 2 ലക്ഷം കവിഞ്ഞു. മരണം 10,000. കൂടുതല്‍ രോഗികള്‍ ബ്രസീല്‍ (97,100), പെറു (42,534), ഇക്വഡോര്‍ (27,464) എന്നിവിടങ്ങളില്‍.
യെമന്‍: കൂടുതല്‍ പരിശോധനാ കിറ്റുകള്‍ വേണമെന്ന് ഹൂതി വിമതര്‍ യുഎന്നിനോട് ആവശ്യപ്പെട്ടു.
യുഎസ് : സ്വിസ് കമ്പനിയായ റോഷ് ആന്റിബോഡി ടെസ്റ്റിനു യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകാരം.
വെനസ്വേല :കലാപത്തില്‍ 40 ലേറെ മരണം.
ഐവറി കോസ്റ്റ് : പ്രധാനമന്ത്രി അര്‍മാദോ ജോണ്‍ കുലിബാലിയെ (61) അടിയന്തര ചികിത്സയ്ക്ക് ഫ്രാന്‍സിലേക്കു കൊണ്ടുപോയി. മാര്‍ച്ച് മുതല്‍ ക്വാറന്റീനിലായിരുന്നു.
തുര്‍ക്കി: ആകെ രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തോളം. മരണം 3,000 കവിഞ്ഞു.
ഇറ്റലി : ഇന്നു പൊതു ഉദ്യാനങ്ങള്‍ തുറക്കും. കളിസ്ഥലങ്ങള്‍ തുറക്കില്ല.
ഇറാന്‍ : മാര്‍ച്ച് ആദ്യം അടച്ചിട്ട പള്ളികള്‍ ഇന്നു തുറക്കും. ആകെ രോഗികള്‍ 96,448. മരണം 6156.
സ്‌പെയിന്‍ : 24 മണിക്കൂറിനിടെ 122 മരണം, മാര്‍ച്ച് 18നു ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്.
ദക്ഷിണ കൊറിയ : രണ്ടാഴ്ചയായി പ്രതിദിന മരണ നിരക്ക് 15 ല്‍ താഴെ. 6 മുതല്‍ അകല നിബന്ധനയിലും ഇളവ്.
ചൈന : 2 പുതിയ രോഗികള്‍. പുതിയ മരണം ഇല്ല. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്.
തായ്‌ലന്‍ഡ് ന്മ 3 പുതിയ രോഗികള്‍, മരണമില്ല. 2 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്. ബാര്‍ബര്‍ ഷോപ്പും റസ്റ്ററന്റുകളും തുറന്നു.
യുകെ : സ്ഥിതി മോശമായി തുടരുന്നു. മരണം 28,000 കവിഞ്ഞു.
https://www.facebook.com/Malayalivartha























