വെനസ്വേല ജയിലില്‍ കലാപം, 40 തടവുകാര്‍ കൊല്ലപ്പെട്ടു

കോവിഡ് പടരുന്നതിനാല്‍ തടവുകാരെ കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയും ഭക്ഷണം കൊണ്ടുവരുന്നതു തടയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മധ്യ വെനസ്വേലയില്‍ ഗ്വനര്‍ നഗരത്തിലെ ജയിലില്‍ കലാപം.
വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ 40 തടവുകാര്‍ കൊല്ലപ്പെട്ടു. ജയില്‍ അധികൃതര്‍ ഉള്‍പ്പെടെ 50 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
രാജ്യത്തെ ജയിലുകളില്‍ തടവുകാരെ കുത്തിനിറച്ചിരിക്കുകയാണെന്നും ഇതാണ് അടിക്കടിയുള്ള കലാപങ്ങള്‍ക്ക് കാരണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരെ തടവുകാര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റതായും ജയില്‍ മന്ത്രി ഐറിസ് വരേല പറഞ്ഞു.
https://www.facebook.com/Malayalivartha























