ചൈനയെ വിടാതെ പിടിമുറുക്കി കൊവിഡ് 19; അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ വീണ്ടും ആശങ്കപ്പെടുത്തുന്ന കണക്കുകള്‍;
കോവിഡ്19ല്‍ നിന്നും പതിയെ പതിയെ മോചനം നേടുന്നതിനിടെ ചൈനയെ ആശങ്കയിലാക്കി വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കി. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്കി.
ഇക്കഴിഞ്ഞ ഞായറാഴ്ച 17 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ എല്ലാ മേഖലകളും അപകടസാധ്യത കുറഞ്ഞയിടങ്ങളായി ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പടര്‍ത്തി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ പൊതുയിടങ്ങളെല്ലാം അടച്ചു. ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവാണ് അടച്ചത്. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കി. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha