Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നെഞ്ചിടിപ്പോടെ പ്രമുഖ താരങ്ങൾ ; ചോർന്നത് സ്വകാര്യ വിവരങ്ങള്‍ ; നടി​ പ്രിയങ്ക ചോപ്രയടക്കം നിരവധി പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

12 MAY 2020 06:19 PM IST
മലയാളി വാര്‍ത്ത

ഈ കൊവിഡ് കാലത്ത് പ്രമുഖ താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് ഹാക്കര്‍മാ‌ര്‍. നടി​ പ്രിയങ്ക ചോപ്രയടക്കം നിരവധി പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിയമസ്ഥാപനത്തില്‍ ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണത്തിലൂടെയാണ് നിരവധി പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മൊത്തം 756 ജിബി ഡേറ്റയാണ് ചോര്‍ത്തിയത്.

സെലിബ്രിറ്റികളുമായുളള കരാറുകള്‍, ഫോണ്‍ നമ്ബറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, വ്യക്തിഗത കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രിയങ്കയ്ക്ക് പുറമേ ലേഡി ഗാഗ, മഡോണ, നിക്കി മിനാജ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ തുടങ്ങിയ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാം എന്നാണ് പുറത്തുവരുന്ന വിവരം.

നിയമ സ്ഥാപനമായ ഗ്രുബ്മാന്‍ ഷെയര്‍ മീസെലാസ് ആന്‍ഡ് സാക്സിയാണ് പ്രിയങ്ക അടക്കം ഹോളിവുഡിലെ പ്രമുഖരുടെ നിയമസംബന്ധിയായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഹാക്കര്‍മാര്‍മാര്‍ നടത്തിയത് റാന്‍സെംവെയര്‍ ആക്രമണമാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ നിയമ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് gsmlaw.com ഹാക്കിങ്ങിനു ശേഷം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സെലിബ്രിറ്റികള്‍ക്ക് പുറമേ അന്താരാഷ്ട്ര കമ്ബനികളും ഈ സ്ഥാപനത്തിന്‍റെ ഉപയോക്താക്കളാണ് എന്നതാണ് ഹാക്കിംഗിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നത്. ഡിസ്കവറി, ഇ‌എം‌ഐ മ്യൂസിക് ഗ്രൂപ്പ്, ഫെയ്സ്ബുക്, എച്ച്‌ബി‌ഒ, ഐമാക്സ്, എം‌ടി‌വി, എന്‍‌ബി‌എ എന്റര്‍‌ടൈന്‍‌മെന്റ്, പ്ലേബോയ് എന്റര്‍‌പ്രൈസസ്, സാംസങ് ഇലക്‌ട്രോണിക്സ്, സോണി കോര്‍പ്പറേഷന്‍ സ്പോട്ടിഫൈ, ട്രിബിക്ക ഫിലിം ഫെസ്റ്റിവല്‍, യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, വൈസ് മീഡിയ ഗ്രൂപ്പ് തുടങ്ങിയ വിനോദ രംഗത്തും, ടെക്നോളജി രംഗത്തും വമ്ബന്മാരായ കമ്ബനികള്‍ ജിഎസ്‌എം ലോക ഉപയോക്താക്കളാണ്. ചോര്‍ന്ന വിവരങ്ങള്‍ ഇതുവരെ ഡാര്‍ക്ക് വെബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വില്‍പ്പനയ്ക്ക് വന്നിട്ടില്ലെന്നാണ് ചില എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പുകള്‍ നല്‍കുന്ന സൂചന.

കോവിഡ് കാലമെത്തിയതോടെ ഹാക്കർമാർ സജീവമായി കളത്തിലിറങ്ങിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ആരോഗ്യസേതു ആപ്ലിക്കേഷൻ ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എലിയട്ട് ആൽഡേഴ്‌സൻ മുന്നോട്ട് വന്നിരുന്നു.

തൊട്ടുപിന്നാലെ ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാൻ തന്നെ സമീപിച്ചെന്ന വാദവുമായി ഹാക്കർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ 5 പേ‍ർക്ക് രോ​ഗലക്ഷണങ്ങൾ അനുഭവപ്പെട്ടു, സൈനിക ആസ്ഥാനത്തെ രണ്ട് പേ‍‍ർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. പാ‍‌ർലമെന്റിൽ ഒരു ജീവനക്കാരനും ആഭ്യന്തര മന്ത്രാലയത്തിൽ മൂന്ന് പേ‍ർക്കും രോ​ഗബാധയുണ്ടായി ’ എന്ന് ഹാക്കർ ട്വീറ്റ് ചെയ്തു.ആരോ​ഗ്യ സേതു ആപ്പിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് വിശദമായ ലേഖനം ഉടൻ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹാക്കറുടെ അവസാന സന്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends