Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് ലോകത്തിലേക്ക് പടര്‍ന്നത് 5 മഹാമാരികള്‍; എന്താണ് ഈ പ്രതിഭാസം ഒന്ന് നിര്‍ത്തിക്കൂടേ എന്ന് അമേരിക്ക; റോബര്‍ട്ട് ഒബ്രയാന്‍ പറയുന്നത് ഇങ്ങനെ

14 MAY 2020 12:57 AM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...  

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

ചൈനക്കെതിരെ വീണ്ടും അമേരിക്ക. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് ലോകത്ത് അഞ്ചോളം മഹാമാരികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയാന്‍ പറയുന്നത്. ഇത് അവസാനിപ്പിക്കണം. ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നോ വൈറ്റ് മാര്‍ക്കറ്റില്‍ നിന്നോ ആണ് ലോകമാകെ കൊവിഡ്-19 രോഗം പടര്‍ന്നുപിടിച്ചതെന്നും. അതുപോലെ തന്നെ സാര്‍സ്, പക്ഷിപനി, പന്നിപനി എന്നിവയൊക്കെയാണ് ലോകത്ത് വ്യാപിച്ച മറ്റ് രോഗങ്ങളെന്നും റോബര്‍ട്ട് ഒബ്രയാന്‍ വ്യക്തമാക്കി.

പക്ഷേ ആകെ നാലെണ്ണത്തിന്റെ പേര് മാത്രമേ ഒബ്രയാന്‍ വെളിപ്പെയുത്തിയുള്ളൂ അഞ്ചാമത് രോഗമേതെന്ന് വെളിപ്പെടുത്തിയില്ല. ഇത്തരം രോഗങ്ങള്‍ പടരുന്നത് തടയാന്‍ അമേരിക്ക വിദഗ്ധ സംഘത്തെ അയക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ചൈന അനുമതി നല്‍കിയില്ല. 'ജനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ പരിപാലിക്കേണ്ടതെങ്ങനെ എന്ന് ചൈന ശരിയായ തീരുമാനത്തിലെത്തണം. ഇനിയൊരു മഹാമാരി ചൈനയില്‍ നിന്നുണ്ടായിക്കൂട. മറ്റ് രാജ്യങ്ങളില്‍ നിന്ന് മഹാമാരിയെ തടയാന്‍ സഹായം തീര്‍ച്ചയായും ചൈനക്ക് ആവശ്യമുണ്ട്.' ഒബ്രയാന്‍ അഭിപ്രായപ്പെട്ടു.

വൈറസിനെ ചൈന ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ വൈറോളജി ലാബാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. വുഹാനിലെ ജനവാസമില്ലാത്ത മലമുകളിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അതീവ സുരക്ഷയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്. മാരകമായ പുതിയ തരം കൊറോണ വൈറസ് വുഹാനില്‍ തന്നെ ആദ്യം കണ്ടെത്തിയതാണ് ലോകത്തെ സംശയത്തിലാക്കുന്നത്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് ചൈനയിലെ ജനങ്ങള്‍ തന്നെ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചൈന രഹസ്യമായി ജൈവായുധ പരീക്ഷണം നടത്തുന്നതായി നേരത്തെ യുഎസിലെയും ഇസ്രായേലിലെയും ഗവേഷകര്‍ ആരോപിച്ചിരുന്നു. അതിനാലാണ് ലാബ് നിലനില്‍ക്കുന്ന വുഹാനില്‍ തന്നെ രോഗം പടര്‍ന്നത് സംശയത്തിനിടയാക്കുന്നത്.

ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വൈറസ് പഠനകേന്ദ്രമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. മാരക വൈറസുകളെ ശേഖരം തന്നെ ഇവിടെയുണ്ട്. ഏഷ്യയില്‍ ഏറ്റവുമധികം വൈറസ് ശേഖരമുള്ളത് ഇവിടെയാണ്. 1500 ഓളം തരം വൈറസുകളുടെ ശേഖരമുണ്ടെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എബോള ഉള്‍പ്പെടെയുള്ള വൈറസുകളെക്കുറിച്ച് പഠിക്കാനുള്ള ലാബും ഇവിടെയുണ്ട്. അതീവ സുരക്ഷയുള്ള ഈ ലാബ് 2018-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് വാഷിങ്ടണ്‍ ടൈംസ് ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനെ സാധൂകരിക്കുന്നതും എതിര്‍ക്കുന്നതുമായ നിരവധി സിദ്ധാന്തങ്ങള്‍ പ്രചരിച്ചു. ചൈന ജൈവായുധ ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. കൊറോണ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്ന് ആദ്യമായി സംശയം പ്രകടിപ്പിച്ചത് ഇസ്രായേല്‍ ശാസ്ത്രജ്ഞനായ ഡാനി ഷോഹമാണ്. 2002-ല്‍ ഇറാന് ജൈവായുധം നല്‍കിയെന്ന് ആരോപിച്ച് ചൈനയിലെ മൂന്ന് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ ജൈവായുധം നിര്‍മിച്ചിട്ടില്ലെന്നാണ് ചൈന പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (42 minutes ago)

വെളിച്ചെണ്ണ വില കുറയുന്നു...  (1 hour ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (1 hour ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (1 hour ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (2 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (2 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (2 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (3 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (11 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (11 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (12 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (12 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (12 hours ago)

Malayali Vartha Recommends