ചൈനയുടെ 2ടണ്‍ ഭാരമുള്ള റോക്കറ്റ് ലോസ് ആഞ്ജല്സിനെയും, ന്യൂയോര്‍ക്കിനെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി; ഒടുവില്‍ അന്തരീക്ഷത്തില്‍ തന്നെ കത്തിയെരിഞ്ഞ് ചില ഭാഗങ്ങള്‍ പശ്ചിമാഫ്രിക്കയുടെ ചില പ്രദേശങ്ങളില്‍ വീണു; ലോകം ചൈനയെ പഴിച്ച ആ നിമിഷം ഇങ്ങനെ
ഒരു ഭീമന് റോക്കറ്റ് ലോസ് ആഞ്ജല്സ്, ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളുടെ മുകളിലൂടെ ഭീതി പടര്‍ത്തി പറന്ന് പാഞ്ഞു. അമേരിക്കന്‍ ഗവേഷകരും പ്രതിരോധ വിഭാഗവും എന്തും നേരിടാന്‍ സുസജ്ജമായിനിന്നു. ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് അത് അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. അത് നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റായിരുന്നു എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒടുവില്‍ ചില ഭാഗങ്ങള്‍ അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തിതീരുകയും ശേഷിക്കുന്ന ഭാഗങ്ങള്‍ പശ്ചിമാഫ്രിക്കയുടെ ചില പ്രദേശങ്ങളില്‍ വീണതായുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് റോക്കറ്റ് അന്തരീക്ഷത്തില്‍ കത്തിയെരിയുന്നതിനു മുന്‍പ് ന്യൂയോര്‍ക്ക് സിറ്റിയില്‍ പതിക്കുമെന്ന് വരെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഒഴിവായത് വലിയ ദുരന്തമാണെന്ന് ബഹിരാകാശ ഗവേഷകര്‍ പറഞ്ഞു. ചൈനീസ് ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ പതിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ചയാണ് ചൈനീസ് റോക്കറ്റ് - ലോംഗ് മാര്‍ച്ച് 5 ബി ഭ്രമണപഥത്തില്‍ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് വന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് റോക്കറ്റിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു. ഏകദേശം 20 ടണ്ണിലധികം ആയിരുന്നു ചൈനീസ് റോക്കറ്റിന്റെ ഭാരം. തെക്കന്‍ ചൈനയിലെ ഹൈനാന്‍ ദ്വീപിലെ വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മെയ് 5 നാണ് ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ആളില്ലാത്ത പരീക്ഷണ പറക്കലില്‍ ചൈനയുടെ അടുത്ത തലമുറ ക്രൂ ക്യാപ്സ്യൂളിന്റെ ഒരു പ്രോട്ടോടൈപ്പും ഈ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 2022 ല്‍ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള കഴിവ് പരീക്ഷിക്കുന്നതിനാണ് ദൗത്യം നടത്തിയത്. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കോട്ട് ഡി ഐവയറില്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha