പാകിസ്ഥാന്റെ നാറിയ കളി പുറത്ത് ; രാജ്യത്ത് നേരിടുന്ന കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പാകിസ്ഥാന് നൽകിയ തുക വകമാറ്റിയതായി വെളിപ്പെടുത്തൽ

ഇന്ത്യയുടെ ഊഹങ്ങളൊന്നുംതന്നെ തെറ്റിയില്ല. ഒടുവിൽ പാകിസ്ഥാന്റെ കള്ളകളി പുറത്ത് . രാജ്യത്ത് നേരിടുന്ന കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പാകിസ്ഥാന് നൽകിയ തുക വകമാറ്റിയതായി വെളിപ്പെടുത്തൽ. ഏപ്രിൽ16ന് നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷ പ്രകാരം അനുവദിച്ച 14ലക്ഷം ഡോളർ ധനസഹായം, പാകിസ്ഥാൻ വകമാറ്റി പ്രതിരോധത്തിന് ചിലവാക്കിയതായി ഇന്ത്യയിലെ പാകിസ്ഥാൻ നിരീക്ഷകർ വെളിപ്പെടുത്തി.
അന്താരാഷ്ട്ര നാണയനിധി സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധിയായ സുർജിത് ഭല്ല ഈ സഹായം പാകിസ്ഥാന് നൽകുന്നതിനെ എതിർത്തിരുന്നു. ധനസഹായം പാകിസ്ഥാൻ വകമാറ്റുന്നില്ലെന്ന് നാണയനിധി നിരീക്ഷിക്കണമെന്ന് അന്ന് ഭല്ല ആവശ്യപ്പെട്ടിരുന്നു. മുമ്പും ഇത്തരം സഹായധനങ്ങൾ പാകിസ്ഥാൻ പ്രതിരോധത്തിന് വകമാറ്റിയിട്ടുണ്ടെന്ന് ഭല്ല മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോൾ കൃത്യം ഒരുമാസത്തിന് ശേഷം പാകിസ്ഥാൻ പ്രതിരോധ വകുപ്പ് ജീവനക്കാർക്ക് 20% ശമ്പളം വർദ്ധിപ്പിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് തന്നെയാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ നിരീക്ഷകർ പറയുന്നു. മുൻപ് പാകിസ്ഥാൻ റവന്യു മന്ത്രി ഹമ്മദ് അസർ പാകിസ്ഥാന്റെ വാർഷിക പ്രതിരോധ ചിലവ് 1.15 ട്രില്യൺ ആകുമെന്ന് പാർലിമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നും 4.5% ഉയർച്ചയാണ് പ്രതിരോധ ചിലവിൽ നിലവിൽ ഉണ്ടായിരിക്കുന്നത്.
സാമ്പത്തികമായി പാകിസ്ഥാൻ വളരെയധികം പ്രതിരോധത്തിലാണ് ഇപ്പോൾ. സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ചിലവ് കുറയുന്നില്ലെന്ന് അർത്ഥം. തകർന്ന വിപണി പുനരുജ്ജീവിപ്പിക്കാനും കൊവിഡ് പ്രതിരോധത്തിലൂടെ ആരോഗ്യമേഖലയെ ഉയർത്താനും ഇതിലൂടെ വേണ്ടപോലെ കഴിയാതെ വരികയാണിവിടെ. 39000 കേസുകൾ റിപ്പോർട്ട് ചെയ്ത പാക്കിസ്ഥാനിൽ 800 പേർ കൊവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു. പ്രതിരോധത്തിന് കൂടുതൽ തുക നൽകുന്നതിലൂടെ അതിർത്തി ലംഘനം പോലെയുള്ള നിയമലംഘനം പഴയതുപോലെ തുടരാൻ തന്നെയാണ് പാകിസ്ഥാൻ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.
കൊറോണ വൈറസ് വ്യാപനത്തിനിടയിലും ഇന്ത്യയെ തകര്‍ക്കാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. കൊറോണ പ്രതിരോധ മാര്‍ഗങ്ങളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ മറവില്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ പതിവാക്കിയിരിക്കുകയാണ് പാകിസ്താന്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കരാര്‍ ലംഘിച്ച് പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തിയ സാഹചര്യത്തിൽ ഇന്ത്യ തിരിച്ചടിച്ചിരുന്നു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ ഇനിയും ഇന്ത്യ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നല്‍കുക കൂടിയാണ് നടപടിയിലൂടെ ഇന്ത്യന്‍ സൈന്യം ലക്ഷ്യം വക്കുന്നത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 3 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു അക്രമണം.
https://www.facebook.com/Malayalivartha