Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പാമ്പ് മുതല്‍ വവ്വാല്‍ ഇറച്ചി വരെ മാർക്കറ്റിൽ ഇപ്പോഴും സുലഭം ..കൊവിഡ് 19ന്റെ ഉത്ഭവ സ്ഥാനം ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റാണെന്നാണ് പറയുന്നത്. മരപ്പട്ടി, പാമ്പ് , നായ എന്ന് വേണ്ട കണ്ണിൽ കണ്ട ജീവികളെയെല്ലാം ജീവനോടെയും മാംസമായും വില്ക്കുന്ന മാർക്കറ്റുകളാണ് ഇവ.. കൊറോണ വന്നിട്ടും പഠിക്കാത്തവർ ഇനി എന്ന് നന്നാവാൻ ?

16 MAY 2020 07:20 PM IST
മലയാളി വാര്‍ത്ത


കൊറോണ വൈറസ് ലോകം മുഴുവൻ മരണം വിതറി പിടിതരാതെ താണ്ഡവം തുടരുകയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും ഈ മഹാമാരിയെ ഒതുക്കാൻ രാപകലില്ലാതെ ശ്രമിക്കുന്നുമുണ്ട്. എന്നാലും പാഠം പഠിച്ചില്ല എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തുവരുന്നത്

കൊവിഡ് 19ന്റെ ഉത്ഭവ സ്ഥാനം ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റാണെന്നാണ് പറയുന്നത്. മരപ്പട്ടി, പാമ്പ് , നായ എന്ന് വേണ്ട കണ്ണിൽ കണ്ട ജീവികളെയെല്ലാം ജീവനോടെയും മാംസമായും വില്ക്കുന്ന മാർക്കറ്റുകളാണ് ഇവ.

ഇത്തരം മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചത് എന്ന് ലോകം മുഴുവൻ പറയുമ്പോഴും വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ വില്ക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും സജീവമാണ്.

കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാര്‍ക്കറ്റുകളിലെ ചെറിയ കൂടുകളില്‍ തിങ്ങി നിറഞ്ഞ് കഴിയുന്ന ജീവികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.

കോഴി,പാമ്പ് , തവള, മുയല്‍ തുടങ്ങി കുരങ്ങ് വരെയുള്ള ജീവികളെ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആണ് വില്പനയ്ക്ക് വച്ചിരിക്കുന്നത് . ചൈനയിലെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ വില്പനയ്ക്ക് വച്ചിരുന്ന വവ്വാലുകളില്‍ നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെന്ന് വിശ്വസിക്കുമ്പോഴും വവ്വാല്‍ വില്പനയ്ക്ക് യാതൊരു കുറവുമില്ല. ഇപ്പോഴും വവ്വാലിന്റെ ഇറച്ചിയുടെ രുചി അറിഞ്ഞവർക്ക് കൊറോണയൊന്നും പ്രശ്നമല്ല...

മൃഗസംരക്ഷണ സംഘടനയായ പെറ്റ നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഫിലിപ്പീന്‍സിലെ മാർക്കറ്റുകളിൽ മൃഗങ്ങളുടെ രക്തം നിറഞ്ഞ ഇടങ്ങളിലൂടെ നടക്കുന്ന അറവുകാർ ഇപ്പോഴും നിത്യ കാഴ്ചയാണത്രെ . ഒരു ഗ്ലൗസ് പോലുമില്ലാതെയാണ് ഇവർ പക്ഷികളുടെയും പന്നികളുടെയും മാംസം മുറിക്കുന്നത്.

വിയറ്റ്നാമില്‍ നായയുടെ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വേവിച്ച്‌ കൂനകൂട്ടിയിട്ടിരിക്കുന്നു. തൊട്ടടുത്ത് തന്നെ കൂട്ടില്‍ തങ്ങളുടെ ഊഴം കാത്തുകിടക്കുന്ന നിസഹായരായ ജീവികളുമുണ്ട് . എല്ലാ മാര്‍ക്കറ്റുകളിലും ജീവികളുടെ രക്തവും അവശിഷ്ടവും വെള്ളവുമൊക്കെ നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷമാണ്

സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ സാര്‍സ് എന്ന മാരക രോഗത്തിന് കാരണക്കാരായി വിശേഷിപ്പിക്കപ്പെടുന്നത് വെരുകുകളെ ആണ്. ഇവയും ജീവനോടെ തന്നെ ഏഷ്യന്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ സുലഭം . കൊവിഡിന്റെ കാരണക്കാരായ വവ്വാലുകളെയാകട്ടെ ഇന്തോനേഷ്യയില്‍ കൂടുകളില്‍ തൂക്കിയിട്ടിരിക്കുകയാണ് . ഒപ്പം കുഞ്ഞു ബോക്സുകളില്‍ പാമ്പുകളെയും വില്പനയ്ക്ക് വച്ചിട്ടുണ്ട് .

ഇത്തരം കാഴ്ചകളുടെ വീഡിയോ ദൃശ്യങ്ങളുമായി ലോകമെമ്പാടുമുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി 'പെറ്റ' വീണ്ടും ലോകാരോഗ്യ സംഘടനയെ സമീപിക്കാനൊരുങ്ങുകയാണ്.

ഇതിനു മാംസാഹാരപ്രിയരായവരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്നാണ് 'പെറ്റ' പ്രതീക്ഷിക്കുന്നത് . വെറ്റ് മാര്‍ക്കറ്റുകള്‍ നിരോധിക്കാത്ത പക്ഷം മറ്റൊരു മഹാമാരിയ്ക്ക് കൂടി ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പെറ്റ സ്ഥാപകനായ ഇന്‍ഗ്രിഡ് ന്യൂകിര്‍ക് പറഞ്ഞു. മാരക വൈറസുകളുടെ ടൈം ബോംബുകള്‍ പോലെയാണ് വെറ്റ് മാര്‍ക്കറ്റുകള്‍. സാര്‍സ്, എബോള, മെര്‍സ്, പന്നിപ്പനി തുടങ്ങി നിരവധി രോഗങ്ങളുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് വെറ്റ് മാര്‍ക്കറ്റുകള്‍.

2002ല്‍ തെക്കന്‍ ചൈനയില്‍ 700 ലേറെ പേരെ കൊന്നൊടുക്കിയ സാര്‍സ് ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ഉത്ഭവിച്ചത്. പക്ഷിപ്പനി മാര്‍ക്കറ്റുകളില്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ വില്പനയ്ക്ക് വച്ചിരിക്കുന്ന പക്ഷികളില്‍ നിന്നും മറ്റും മനുഷ്യരിലേക്ക് പകരും.

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വെറ്റ് മാര്‍ക്കറ്റുകളില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്‌ . വെരുകും ഈനാംപേച്ചിയും പോലുള്ള ജീവികളെ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. എന്നിട്ടും ഇവ രണ്ടിന്റെയും ഇറച്ചി ചൈനയിലെ വൈറ്റ് മാർക്കറ്റുകളിൽ ഇപ്പോഴും ലഭ്യമാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends