Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണക്കിടയില്‍ ആ നീക്കം ? ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു

17 MAY 2020 02:57 PM IST
മലയാളി വാര്‍ത്ത

ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ കാള്‍സ്റൂഹിനടുത്തുള്ള ഫിലിപ്സ്ബര്‍ഗ് പ്ലാന്റിലെ രണ്ട് ആണവ കൂളിങ് ടവറുകള്‍ ജര്‍മ്മനി പൊളിച്ചു കളഞ്ഞത്. കൊറോണ വൈറസ് മഹാമാരി സമയത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌ഫോടനം നടത്തിയത്.

2022 ഓടെ ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ ഉപേക്ഷിക്കാനുള്ള ജര്‍മ്മനിയുടെ ഊര്‍ജ്ജനയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിയന്ത്രിത വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പൊളിക്കല്‍ നടന്നത്. സൈറ്റിന്റെ ഓപ്പറേറ്റര്‍ എന്‍ബിഡബ്ല്യു പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു. ആണവോര്‍ജ്ജം ഉപേക്ഷിക്കാനുള്ള ജര്‍മനിയുടെ പദ്ധതിയുടെ ഭാഗമായി 2011 ലും 2019 ലും പ്ലാന്റിന്റെ രണ്ട് റിയാക്ടറുകള്‍ അടച്ചു. ജര്‍മനിയുടെ അവസാനത്തെ ആണവ റിയാക്ടര്‍ 2022 അവസാനത്തോടെ സ്വിച്ച് ഓഫ് ചെയ്യും.

രണ്ട് ടവറുകള്‍ ഒരിക്കല്‍ നിലനിന്നിരുന്ന സൈറ്റില്‍ ഒരു പുനരുപയോഗ ഊര്‍ജ്ജ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ നിര്‍മിക്കും. 2010 ല്‍ ജര്‍മനിയിലെ ഊര്‍ജ്ജമേഖലയില്‍ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാല്‍, 2017 ല്‍ ഇത് 11.63 ശതമാനമായി.

ഒരു ഹുക്കുഷിമ നമ്മുടെ മുന്നിലുണ്ട്, ഉദാഹരണമായി. ജപ്പാനില്‍ മാത്രം 54 എണ്ണം പൂട്ടി. ലോകരാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു. പകരം സംവിധാനങ്ങള്‍ കണ്ടെത്തുന്നു. ജര്‍മ്മനി പൂര്‍ണ്ണമായും ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.അമേരിക്കയില്‍ 78ന് ശേഷം ആണവ നിലയങ്ങള്‍ വന്നിട്ടില്ല. ഒരു വികസിത രാജ്യവും ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ല. പക്ഷേ ഇന്ത്യാ ഗവണ്‍മെന്റ് ഇതൊന്നും കാണുന്നില്ല.

ഈ കാലഘട്ടത്തില്‍ ആണവ നിലയങ്ങളുടെ ആവശ്യമില്ല എന്നതാണ് യാത്ഥാര്‍ത്ഥ്യം. സൗരോര്‍ജമുള്‍പ്പെടെ നിര്‍മ്മാണ ചിലവ് ഏറ്റവും കുറഞ്ഞ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ വളരെ അപകടം നിറഞ്ഞ വഴികളിലേക്കാണ് ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്രയും ആണവനിലയങ്ങള്‍ക്ക് ഒറ്റയടിക്ക് അനുമതി നല്‍കേണ്ട ആവശ്യവുമില്ല. ശക്തമായ പ്രതിഷേധം അതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. സാധരണനിലയില്‍ മലിനീകരണം കുറഞ്ഞ പദ്ധതികളാണ് ആണവനിലയങ്ങള്‍ എന്ന് തെറ്റിദ്ധാരണ പരത്തുകായണ്. പത്തുകൊല്ലം കൊണ്ട് മൊത്തം ലോകത്തിനാവശ്യമുള്ളതിന്റെ അമ്പത് ശതമാനം എനര്‍ജിയും സോളാറില്‍ നിന്ന് ലഭിക്കുമെന്ന ബോധ്യം വന്നുകഴിഞ്ഞു. ഏറ്റവും ചിലവ് കുറഞ്ഞും പരിസ്ഥിതിക്ക് ദോഷം വരാത്തതും മലിനീകരണമില്ലാത്തതുമായ സംവിധാനം ഉണ്ടായിട്ടും ഭരണകൂടത്തിന്റെ ചിന്ത എങ്ങനെ മനുഷ്യനേയും പരിസ്ഥിതിയേയും ദുരിതത്തിലാക്കാം എന്നുള്ളതാണ്. ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ സമ്മതിച്ചുകൊടുക്കാം.പക്ഷേ, തീര്‍ച്ചയായും പകരം സംവിധാനമുള്ളപ്പോള്‍ ഇത്രയും അപകടം നിറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എന്തിന്? പ്രത്യേകിച്ച ഇന്ത്യ സൗരോര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഈ സമയത്ത്. ആണവ വ്യവസായത്തില്‍ പണം മുടക്കിയ നിരവധിപേരുണ്ട്,അവരെ സഹായിക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ പോക്കുന്നത്. അല്ലാതെ രാജ്യതാത്പര്യത്തിന് വേണ്ടിയോ രാജ്യ നന്‍മയ്ക്ക് വേണ്ടിയോ അല്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends