Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മനുഷ്യനിര്‍മിതമല്ല? കോവിഡ് 19 രോഗത്തിന് കാരണമാകുന്ന വൈറസിന് സമാനമായ മറ്റൊരു വൈറസ് വവ്വാലുകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍

17 MAY 2020 04:41 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 രോഗത്തിന് കാരണമാകുന്ന വൈറസിന് സമാനമായ മറ്റൊരു വൈറസ് വവ്വാലുകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍. കൊറോണ രോഗത്തിന് കാരണമാകുന്ന വൈറസ് മനുഷ്യനിര്‍മിതമല്ലെന്നു കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു. ലഭ്യമായ കൊറോണ വൈറസുകളുടെ ജനിതക വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രകൃത്യാ ഉള്ള മാറ്റങ്ങളിലൂടെ രൂപം പ്രാപിച്ചതാണെന്ന നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഷഡോങിലെ ആദ്യ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മൈക്രോബയോളജിസ്റ്റായ വെയ്‌ഫെങ് ഷി പറയുന്നു.

വവ്വാലുകളില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ 302 എണ്ണം പരിശോധിച്ചതില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട്. കോവിഡ് 19 രോഗത്തിന് കാരണമായ വൈറസ് ലോകശ്രദ്ധയില്‍ വരുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നായിരുന്നു. ചൈനീസ് ആരോഗ്യ വിദഗ്ധര്‍ അപ്പോഴാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഇങ്ങനെയൊരു രോഗവ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. വൈകാതെ ചൈനീസ് ഗവേഷകര്‍ തന്നെ വൈറസിന്റെ ജനിതകഘടന കണ്ടെത്തുകയും ചെയ്തു. വൈറസിന് പുറംഭാഗത്തുള്ള മുനകളിലെ പ്രോട്ടീനുകളിലെ ജനിതകഘടനയിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മനുഷ്യരുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ കൊറോണ വൈറസിനെ സഹായിക്കുന്നത് അവയ്ക്ക് ചുറ്റുമുള്ള മുനയുള്ള ഈ ഭാഗമാണ്. ആര്‍ബിഡി ഉപയോഗിച്ച് മനുഷ്യ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകള്‍ വിള്ളലുകളിലൂടെയാണ് പുറത്തുവന്ന് മനുഷ്യരിലെത്തുന്നതെന്നു കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലം പറയുന്നു.

വൈറസ് മനുഷ്യരിലെത്താന്‍ രണ്ട് സാധ്യതയാണ് ഗവേഷക സംഘം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരല്ലാത്ത ഏതെങ്കിലും ജീവികളില്‍ ഉണ്ടായ ശേഷം അത് മനുഷ്യരിലെത്തിയതാകാം. സാര്‍സ് മനുഷ്യരിലേക്കെത്തിയത് പൂച്ചകളില്‍നിന്നും മെര്‍സ് എത്തിയത് ഒട്ടകങ്ങളില്‍ നിന്നുമായിരുന്നു. സമാനമായ വൈറസ് വവ്വാലുകളില്‍ കണ്ടെത്തി എന്നതും ഈ സാധ്യത വര്‍ധിപ്പിക്കുന്നു. വവ്വാലില്‍നിന്നു മറ്റൊരു ജീവിയിലേക്ക് ആദ്യം പകരുകയും മനുഷ്യരില്‍ കൂടുതല്‍ അപകടം വിതയ്ക്കുന്ന ജനിതക മാറ്റങ്ങള്‍ക്ക് ശേഷം മനുഷ്യരിലേക്കെത്തുകയും ചെയ്തതാവാനും സാധ്യതയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends