Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ചൈനയ്ക്ക് ഇരുട്ടടി; നടക്കുന്നത് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങളുടെ പിന്തുണയോടെ കരട് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം; വൈറസ് വ്യാപനത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യം

18 MAY 2020 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ഇനിയും ആരെയെല്ലാം കബളിപ്പിച്ചു മുന്നോട്ടു പോകാനാകും .വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 ഇതിനോടകം എത്രപേർക്ക് ബാധിച്ചു എന്നും എത്രപേർ മരണമടഞ്ഞു എന്നതിനെക്കുറിച്ചുമുള്ള

യഥാർത്ഥ കണക്ക് പുറത്ത് വിടണമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആവർത്തിച്ചു പറയുമ്പോൾ ഗത്യന്തരമില്ലാതെ ചൈന വിയർക്കുകയാണ് .ഗ്രഹണം ബാധിച്ചലും അതിനൊരു സമയമുണ്ട് ,കറുത്ത മറ നീക്കി സാക്ഷാൽ സൂര്യൻ പുറത്തു വരുന്നത് പോലെ ഒളിപ്പിച്ചു വച്ച സത്യങ്ങൾ ഒന്നൊന്നായി മറ്റു രാജ്യങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ ജിങ് പിംഗ് സ്വന്തം രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്ന്
തന്നെയാണ് ട്രംപ് പരോക്ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് .ഇനി എത്ര നാൾ രോഗികളുടെ വിവരങ്ങൾ മൂടി വയ്ക്കാൻ കഴിയും എന്നതിനെ പറ്റി വ്യാകുലപ്പെടുന്ന ജിങ് പിങിന് ഇരുട്ടടിയായി ഇന്ത്യയുടെ സുപ്രധാന നീക്കം കൂടി വന്നിരിക്കുകയാണ് .നുണകൾ കൊണ്ട് ഊതിവീർപ്പിച്ച ആ ബലൂണിന് ഇനി അധികമായുസ്സില്ല എന്ന് തന്നെ പറയാൻ കഴിയും നാളുകളേറെയായി നിഗൂഢതകൾ നിറച്ചുവെച്ച് ലോകത്തെ കബിളിപ്പിക്കലാണ് ചൈനയുടെ പണി.
ഇത് മറ്റാരുമല്ല സാക്ഷാൽ അമേരിക്കയുടെ കണ്ടെത്തലാണ് .ഒരു വർഷത്തോളം നീണ്ടു നിന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും തയ്യാറാകുന്ന വേളയിലാണ് മഹാമാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന
തരത്തിൽ കോവിഡ് 19 ലോകത്താകമാനം പടർന്ന് പന്തലിച്ചത് .ഇതിന്റെ ഉത്ഭവ സ്ഥലം ചൈനയിലെ
വുഹാൻ നഗരമായതിനാലും ,നിലവിൽ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ചൈന പുറത്തു വിടുന്ന കണക്കുകളിൽ പന്തികേടുള്ളതിനാലും അമേരിക്കയുടെ സംശയങ്ങൾ ന്യായമാണ് എന്ന് തന്നെയാണ് ലോകരാജ്യങ്ങൾ അനുമാനിക്കുന്നത് .അതിനാൽ തന്നെ ചൈനയുടെ നടപടികൾക്കുമേൽ അന്വേഷണം വേണമെന്ന നിലപാടിലേക്ക് കൂടുതൽ രാജ്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ് .ചൈനയുടെ സ്വാർത്ഥ താല്പര്യങ്ങൾ ഏതൊക്കെയാണ് എന്ന കാര്യം ഇപ്പോൾ മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ
ലോകരാജ്യങ്ങൾ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ആഗോള മഹാമാരിയായ കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ആവശ്യത്തിനോട് അനുകൂല നിലപാട് സ്വീകരിച്ച് ഇന്ത്യ മുന്നോട്ട് നീങ്ങുമ്പോൾ അത് ചൈനയെ സംബന്ധിച്ചടത്തോളം ഓർക്കാമ്പുറത്തു കിട്ടിയ ഇരുട്ടടിപോലെയാണ് . സാര്‍സ് കോവ്-2 വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തില്‍ വ്യക്തത വരുത്തണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗം നാളെ ആരംഭിക്കാനിരിക്കെ കൊറോണ വിഷയത്തില്‍ സുതാര്യത ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ്, കാനഡ, റഷ്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ 62 രാജ്യങ്ങളുടെ പിന്തുണയോടെ കരട് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.
ഏഴ് പേജുള്ള പ്രമേയത്തിന് 35 രാജ്യങ്ങളും, 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തുടങ്ങുന്ന ലോകാരോഗ്യസംഘടനയുടെ അസംബ്ലിയിൽ പ്രമേയം അവതരിപ്പിക്കും. ഡബ്ല്യുഎച്ച്ഒയുടെ പ്രവർത്തനങ്ങൾ തീരുമാനിക്കുന്ന പ്രധാനയോഗമാണിത്. യുഎൻ സുരക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് രാജ്യങ്ങളുടെ പിന്തുണയും ഈ പ്രമേയത്തിനുണ്ട് എന്നത് ശ്രദ്ധേയമാണ്. രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുകെ, ഫ്രാൻസ്, റഷ്യ എന്നിവയാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. ഒപ്പം, ജപ്പാൻ, ഓസ്ട്രേലിയ, സൗത്ത് കൊറിയ, ന്യുസീലൻഡ്, സൗത്ത് ആഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളുമുണ്ട്.


അതേസമയം, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല. സാർക് രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശും ഭൂട്ടാനും മാത്രമാണ് പ്രമേയത്തിന് പിന്തുണ നൽകുന്നത്.

ഇതാദ്യമായാണ് കൊവിഡിന്‍റെ ഉറവിടത്തെച്ചൊല്ലിയുള്ള വിവാദങ്ങളിലും ചർച്ചകളിലും അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഒരു നിലപാട് സ്വീകരിക്കുന്നത്. കൊവിഡിനെ നേരിടുന്നതിലാണ് നിലവിൽ ശ്രദ്ധ പതിപ്പിക്കുന്നതെന്നും മറ്റ് വിവാദങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ നിലപാട്.


.ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നായിരുന്നുആദ്യം കൊറോണ വൈറസിന്റെ ആക്രമണം പുറം ലോകം അറിഞ്ഞത് എന്നതുകൊണ്ടുതന്നെ വൈറസിന്റെ ഉത്ഭവം ചൈനയിൽ നിന്നാണ് എന്ന വാദവും ശക്തമായിരുന്നു. അമേരിക്ക ഈ വാദത്തെ ഊട്ടി ഉറപ്പിക്കുന്ന തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നു പറഞ്ഞു രംഗത്തെത്തുകയും ചെയ്തു .ചൈന ഈ വാദങ്ങളെയെല്ലാം ശക്തമായി എതിർക്കുകയാണ് ചെയ്തിരുന്നതും .

എന്നാൽ ഇപ്പോൾ കോവിഡ് 19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാമ്പിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന. ചില അനധികൃത ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാമ്പിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവു നല്‍കിയിരുന്നുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനിലെ സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്‌ഫെങ് ആണ് വെളിപ്പെടുത്തിയത്. വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചുവെന്ന അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ വെളിപ്പെടുത്തൽ.
മാരക വൈറസിനെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകള്‍ നശിപ്പിക്കാനായിരുന്നു നിര്‍ദേശമെന്ന് ലിയു ഡെങ്‌ഫെങിനെ ഉദ്ധരിച്ച് ' സൗത്ത് ചൈന മോണിങ് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ജൈവ സുരക്ഷ പരിഗണിച്ചും ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനും അജ്ഞാതമായ രോഗാണുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമായിരുന്നു നടപടിയെന്നന്ന് ലിയു വ്യക്തമാക്കി. വൈറസ് അപകടകാരിയാണെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്, ചില ലാബുകളിലെ സാമ്പിളുകള്‍ നശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത ലാബുകളെ ഒഴിവാക്കുകയെന്ന ചൈനയുടെ നയത്തിന്റെ ഭാഗമായാണിത്.

സാമ്പിളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത കേന്ദ്രങ്ങള്‍ അവ മറ്റിടങ്ങളിലേക്കു മാറ്റുകയോ നശിപ്പിക്കുകയോ ആണു ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലോകരാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ലിയു കുറ്റപ്പെടുത്തി.

രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവെക്കുന്നതിന്റെ ഭാഗമായി സാമ്പിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവിട്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. എവിടെനിന്നാണു വൈറസിന്റെ തുടക്കം, എങ്ങനെയാണു മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
വൈറസ് വ്യാനത്തിനു ശേഷം ചിയാനിക്കെത്ര നിരവധി ആരോപണങ്ങളായിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത്. ആഗോള ഭീമൻ എന്ന നിലയിലേക്കുയർന്ന ചൈനയ്ക്കു കൊറോണ നൽകിയത് വലിയ തിരിച്ചടിയാണ്.ചൈനീസ് വിപണിയിലുൾപ്പെടെ ചൈനയ്ക്കു വലിയ തകർച്ചയാണ് വൈറസ് വ്യാപനത്തോടെ ഉണ്ടായതു.അതുമാത്രമല്ല വൈറസിന്റെ വ്യാപനം തടയാൻ ചൈന ശ്രമിച്ചില്ല എന്ന ആരോപണവും ലോകാര്യങ്ങൾക്കു മുൻപിൽ ചൈനയ്ക്കു വലിയ തിരിച്ചടിയായിരുന്നു .ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ് 62 രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഇന്ത്യയുടെ പുതിയ നീക്കം എന്നതും ശ്രദ്ധേയം

ഇതോടു കൂടി ചൈന കൂടുതൽ ഒറ്റപ്പെടുന്ന തരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതും വ്യക്തമാകുന്നു.ചൈനയുടെ പൊയ്മുഖം വലിച്ചുകീറാൻ കിട്ടുന്ന ഒരവസരവും അമേരിക്ക പാഴാക്കില്ല .നിർണായക നിമിഷങ്ങളിൽ എല്ലാം തന്നെ പിന്നിൽ നിന്ന് കുത്തിയ ചതിയൻ ചൈനയുടെ പൊയ്‌മുഖം വലിച്ചുകീറാൻ കിട്ടിയ സുവർണ്ണ അവസരമാണിത് ,അത് ഇന്ത്യ അവസരോചിതമായി തന്നെ ഉപയോഗിക്കുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ പ്രതീക്ഷ .സത്യം സത്യമായി തന്നെ തുറന്നു പറയുന്നതിൽ ഇന്ത്യ എന്ന മഹത്തായ രാജ്യം അന്നും ഇന്നും ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത് .ഇതോടെ ചൈനയുടെ അധപതനത്തിനു തുടക്കമായിരിക്കുകയാണ്..

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (6 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (10 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (11 hours ago)

Malayali Vartha Recommends