Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണയെഅനേരിടാന്‍ ദിവസവും മലേറിയയുടെ മരുന്ന് കഴിക്കാറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്; അതും സിങ്കുമായി കൂട്ടിക്കലർത്തി ; കഴിക്കുന്നത് അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദ​ഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന്  

19 MAY 2020 09:26 AM IST
മലയാളി വാര്‍ത്ത

കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ.

മലേറിയയക്കും ചില വാത സംബന്ധമായ അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. ഇത് കോവിഡ് 19 ന് ഫലപ്രദമാണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. മരുന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് അമേരിക്ക നേരത്തെ ഇറക്കുമതി ചെയ്തിരുന്നു.

”ഞാനെല്ലാ ദിവസവും ഒരു ഗുളിക കഴിക്കും. സിങ്കുമായി കൂട്ടികലർത്തിയാണ് കഴിക്കാറുള്ളത്” അദ്ദേഹം പറഞ്ഞു. എന്തിനാണ് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നല്ലതാണെന്ന് ഞാൻ കരുതുന്നുവെന്നും, അത് കൊണ്ട് പല നല്ല അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ട്രംപ് കൂട്ടിച്ചേർത്തു.
താന്‍ മാത്രമല്ല, കോവിഡിനെതിരായ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പലരും ആ മരുന്ന് കഴിക്കുന്നുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്. 'ആ മരുന്ന് കഴിക്കുന്നത് നല്ലതാണെന്ന് പലരും പറഞ്ഞു, എനിക്കും തോന്നി. അതുകൊണ്ട് എല്ലാ ദിവസവും കഴിക്കുന്നുണ്ട്.' കീടനാശിനികള്‍ കുത്തിവെയ്ക്കുന്നതാണ് കോവിഡ് 19 ന് നല്ലതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സ്വയം മരുന്ന് നിശ്ചയിച്ച് കഴിക്കുന്ന കാര്യം ആദ്യമായാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.


നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സർക്കാരിലെ പലരുടെയും എതിർപ്പുകൾ വകവെക്കാതെയാണ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡിന് ശിപാർശ ചെയ്തത്.

”ഈ മരുന്ന് കഴിക്കുന്നവരുടെ ലിസ്റ്റ് കേട്ടാൽ നിങ്ങൾ തന്നെ ഞെട്ടും. ആരോഗ്യ പ്രവർത്തകരുൾപ്പെടെ നിരവധി ആളുകളാണ് ഇത് കഴിക്കുന്നത്. ഞാനും കഴിക്കുന്നുന്നുണ്ട്”. അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വൈറ്റ് ഹൗസിലെ തന്നെ തന്റെ ഡോക്ടർ ഈ മരുന്ന് കഴിക്കുന്നതിൽ തെറ്റില്ലെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കൂടെ നിർദേശ പ്രകാരമാണ് താനിത് കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

”ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഈ മരുന്നിനെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത് എന്ന്. അദ്ദേഹം പറഞ്ഞു താങ്കൾക്ക് ഇഷ്ടമെങ്കിൽ ആകാമെന്ന്. എനിക്ക് ഇഷ്ടമാണെന്ന് ഞാനും പറഞ്ഞു”. ട്രംപ് പറഞ്ഞു.
എന്നാല്‍ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഡ് അഡ്മിനിസ്‌ട്രേഷന്‍ കോവിഡ് 19 ന് ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൃദയത്തിന് ഗുരുതരമായ പ്രശ്‌നം ഉണ്ടാക്കുന്ന മരുന്നാണിതെന്നായിരുന്നു മുന്നറിയിപ്പ്. ഇത് തളളി കളഞ്ഞുവെന്നാണ് ട്രംപ് പരസ്യമായി വെളിപ്പെടുത്തിയത്.
ഈ മരുന്ന് ഇതുവരെ കോവിഡ് 19 ന് ഉപയോഗിക്കാമെന്ന് ഒരു വിദഗ്ദരും പറഞ്ഞിട്ടില്ല. ട്രംപിന് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടില്ല. രോഗത്തിനല്ല, പ്രതിരോധത്തിനാണ് ഈ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

അതേസമയം ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്നിന് നിരവധി പാർശ്വഫലങ്ങൾ ഉണ്ടെന്ന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദേശ പ്രകാരമല്ലാതെ ഈ മരുന്ന് കഴിക്കരുതെന്നും കൊവിഡ് ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നത് നല്ലതല്ലെന്നും എഫ്.ഡി.എ പറഞ്ഞു.


ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് 19 ന് ഫലപ്രദമാണെന്ന് പറഞ്ഞ് അംഗീകാരം നല്‍കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്ന് അമേരിക്കയിലെ പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച ഏജന്‍സിയുടെ മുന്‍ തലവന്‍ റിക്ക് ബ്രൈറ്റ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബ്രൈറ്റിനെ വഞ്ചകന്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് ട്രംപ് ചെയതത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ്19 നെതിരെ കഴിക്കുന്നത് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുമെന്ന് വിവിധ മെഡിക്കല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ട്രംപിന്റെ സ്വയം ചികില്‍സ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends