Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലോകത്തിന് മുന്നില്‍ മാപ്പു പറഞ്ഞ് ചൈന ,ഒടുവില്‍ മുട്ടുമടക്കി; കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയില്‍ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്

19 MAY 2020 03:36 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയില്‍ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈന സുതാര്യതയോടെയും തങ്ങളാല്‍ കഴിയുന്ന രീതിയിലും മറ്റ് രാജ്യങ്ങളെ സഹായിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറസ് വ്യാപനത്തെ നേരിടാന്‍ ലോകാരോഗ്യ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള കരട് പ്രമേയത്തെ ചൈന പിന്തുണക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും 'സൗത്ത് ചൈന മോണിങ് പോസ്റ്റ് ' റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്-19ന്റെ ഉത്ഭവത്തെ കുറിച്ചും അതിന്റെ വ്യാപനം നേരിടാന്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുമുള്ള 'സമഗ്ര വിശകലനത്തെ' ചൈന പിന്തുണക്കുന്നു. ഇത് പക്ഷേ, മഹാമാരി പൂര്‍ണമായും ഒടുങ്ങിയ ശേഷം നടത്തുന്നതാണ് നല്ലത്. ശാസ്ത്രീയ അടിത്തറയോടെ വസ്തുനിഷ്ഠവും പക്ഷം ചേരാതെയുമുള്ള വിശകലനമാണ് നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക ഫണ്ട് വെട്ടിക്കുറച്ച സാഹചര്യത്തില്‍, ലോകാരോഗ്യ സംഘടനക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഷീ ജിന്‍പിങ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വെര്‍ച്വലായാണ് ലോകാരോഗ്യ അസംബ്ലി ഈ വര്‍ഷത്തെ സമ്മേളനം ചേര്‍ന്നത്. 194 അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.ഇതിനോടകം മൂന്നുലക്ഷത്തോളം ആളുകളുടെ മരണത്തിന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ കരട് പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 120 രാജ്യങ്ങള്‍ ഇതിനെ അനുകൂലിച്ചു. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ചൈനയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തോട് ഇനിയും ചൈന അനുകൂലമായി പ്രതികരിച്ചിട്ടില്ല. 'സമഗ്ര അവലോകനം' ആകാമെന്ന അഭിപ്രായം അന്വേഷണത്തിനുള്ള സമ്മതമാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും, ലോകത്തിന്റെ അടിയന്തരശ്രദ്ധ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണമെന്ന നിര്‍ദേശമാണ് സമ്മേളനത്തില്‍ ഷീ ജിന്‍പിങ് മുന്നോട്ടുവെച്ചത്.

കോവിഡ് 19 പുറത്തു കൊണ്ടുവന്ന, പൊതുജനാരോഗ്യ സുരക്ഷയിലെയും അതിന്റെ നടത്തിപ്പിലെയും ആഗോളതലത്തിലുള്ള ദൗര്‍ബല്യവും കുറവും പരിഹരിക്കാന്‍ നടപടിയുണ്ടാകണം. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭരണ നിര്‍വഹണം ആഗോളതലത്തില്‍ ശക്തിപ്പെടുത്തണം' - അദ്ദേഹം പറഞ്ഞു. കോവിഡ്-19നെ കുറിച്ചുള്ള ആശങ്കകള്‍ പടരുന്നതിനിടെയും ലോകാരോഗ്യ സംഘടനയുടെയും അതിന്റെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഖെബ്രിയേസസിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയുമാണ് ഇത്തവണത്തെ വാര്‍ഷിക സമ്മേളനം നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends