ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ഉം-പുന്'' മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ തീരത്ത് കരതൊടും... കാറ്റിന്റെ വേഗം ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
അതിതീവ്ര ചുഴലിക്കാറ്റായ 'ഉം-പുന്'' മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ തീരത്ത് കരതൊടും. കാറ്റിന്റെ വേഗം ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകും. തിരമാല നാലഞ്ച് മീറ്റര്‍വരെയുയരാം. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ 'ഉം-പുന്റെ' ആഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 2019 നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ 'ബുള്‍ബുള്‍' ചുഴലിക്കാറ്റിനെക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് 'ഉം-പുന്''. ഒഡിഷയിലെ ജഗത്സിങ്പുര്‍, കേന്ദ്രാപഡ, ഭദ്രക്, ജാജ്പു, ബാലസോര്‍ എന്നീ തീരജില്ലകളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുണ്ടാകും.
മീന്‍പിടിത്തക്കാര്‍ വ്യാഴാഴ്ചവരെ കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍.സി.എം.സി.) ചൊവ്വാഴ്ച വിലയിരുത്തി. താഴ്ന്നപ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നും അറിയിച്ചു.
ദേശീയ ദുരന്തപ്രതികരണസേനയുടെ 36 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha