പാകിസ്താനെ ഓരത്തിരുത്തി അടുത്ത ഉഡായിപ്പുമായി നേപ്പാള്‍; ആ സ്വപ്നം ഒരിക്കലും നടക്കാത്തതാണെന്ന് ഇന്ത്യ; എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുമെന്ന് നേപ്പാളും; പോര് തുടങ്ങി

പാകിസ്ഥാനെയും ചൈനയെയും ഒരു ഓരത്തുനിന്ന് ഒരുക്കി വരികയാണ് അതിനിടയിലാണ് ഞാഞ്ഞൂലുകള്‍ തലപൊക്കും പോലെ നേപ്പാളിന്റെ വരവ് ആദ്യം ഭൂപടം മാറ്റിവരച്ചുകൊണ്ടായിരുന്നു വരവ് എങ്കില്‍ ഇപ്പോഴിതാ പുതിയ ഉഡായിപ്പുമായി വന്നിരിക്കുകയാണ് നേപ്പാള്‍ പ്രധാന മന്ത്രി കെ.പി.ഒലി
ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തമെന്നുള്ള നേപ്പാളിന്റെ അവകാശ വാദത്തിന് ചുട്ട മറുപടി ഇന്ത്യ നല്‍കാനിരിക്കുന്ന സാഹചര്യത്തിലാണ്. പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയുടെ പ്രസ്ഥാവന. ചൈനീസ്, ഇറ്റാലിയന്‍ വൈറസുകളേക്കാള്‍ ഇന്ത്യന്‍ വൈറസ് മാരകമാണെന്നാണ് ഒലി പറഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ശേഷം പാര്‍ലമെന്റില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ നേപ്പാളില്‍ കേവിഡ് കേസുകള്‍ വ്യാപിച്ചതിന് ഇന്ത്യയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
'ഇന്ത്യയില്‍ നിന്ന് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയില്‍ നിന്ന് ആളുകളെ എത്തിക്കുന്നതില്‍ ചില പ്രാദേശിക പ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനയേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നു തോന്നുന്നു. കൂടുതല്‍ പേര്‍ ഇവിടെ രോഗബാധിതരാകുന്നു' അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി ഇന്നു പുറത്തിറക്കിയ പുതുക്കിയ ഭൂപടത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. ഏകപക്ഷീയമായ പ്രവര്‍ത്തനമാണിതെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചരിത്രപരമായ വസ്തുതകളേയും തെളിവുകളേയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടം. പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാള്‍ ഭൂപടം പുറത്തിറക്കിയിട്ടുള്ളത്. ഈ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെകുറിച്ച് നേപ്പാളിന് നന്നായി അറിയാം. ഇത്തരം നീതീകരിക്കപ്പെടാത്ത കാര്‍ട്ടോഗ്രാഫിക് വാദത്തില്‍ നിന്നും വിട്ടു നില്‍ക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര സംഭാഷണങ്ങള്‍ക്ക് നേപ്പാള്‍ നേതൃത്വം മികച്ച അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ മാപ്പ് പുറത്തിറക്കിയത്. മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha