ചൈനയെ വീഴ്ത്താന്‍ ടെന്‍സിന്‍ സ്യുണ്ടേയുടെ ഉഗ്രശപഥം. ഇനി അനങ്ങിയാല്‍ നിന്നു കത്തും?

ടെന്‍സിന്‍ സ്യുണ്ടേയുടെ ഉഗ്രശപഥം ചൈന മറന്നില്ലല്ലോ അല്ലേ. കവിയും ആക്ടിവിസ്റ്റുമായ സ്യുണ്ടേ മാത്രമല്ല നിരവധി പേര്‍ ഉഗ്രശപഥത്തിലാണ് ചൈനയുടെ അവസാനം കാണാന്‍. ഇന്ത്യയുടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടികയറുമ്പോള്‍ അസൂയയോടെ നോക്കുന്ന ചൈനയെന്ന പുഴുക്കുത്തിന് ചുട്ട മറുപടി അധികം വൈകാതെ നമ്മള്‍ നല്‍കും. തിബറ്റിനു ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ശേഷമേ നെറ്റിയില്‍ കെട്ടിയ ഈ ചുവന്ന ബാന്‍ഡഴിക്കൂ എന്ന് പ്രതിജ്ഞ ചെയ്ത ടെന്‍സിന്‍ സ്യുണ്ടേ ചൈനയെ എപ്പോഴും പൊള്ളിക്കുന്നു. ചൈനീസ് പ്രതിനിധികള്‍ എപ്പോഴൊക്കെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നോ അപ്പോഴൊക്കെ സ്യുണ്ടേയെ ഇന്ത്യന്‍ പോലീസ് കരുതല്‍ തടങ്കലില്‍ വെക്കാറുണ്ട്. ചൈനീസ് പ്രതിനിധിക്കു നേരെ സ്യുണ്ടേ ഉയര്‍ത്തുന്ന പ്രതിഷേധത്തോടുള്ള ഭയമാണ് ഈ കീഴ്വഴക്കത്തിന് പിന്നില്‍. 2002 മുതല്‍ അണിയുന്ന ചുവന്ന ബാന്‍ഡ് ചൈനയുടെ ചുവപ്പ് ഭീകരയ്‌ക്കെതിരെയുള്ള പ്രതീകമാണ്. തിബറ്റിന് സ്വാതന്ത്ര്യം കിട്ടാത്തിടത്തോളം കാലം ഈ ബാന്‍ഡ്് ഊരിവെക്കില്ലെന്നതാണ് പ്രതിജ്ഞ.
2002ല്‍ ചൈനീസ് പ്രതിനിധി ഷു റോങ്ജി ഇന്ത്യയില്‍ വന്നപ്പോള്‍ തിബറ്റിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബാനറുയര്‍ത്തി ചൈനയെ വിറപ്പിച്ചു ഈ തീപ്പൊരി. ആ പ്രതിഷേധം ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വാര്‍ത്തയായിരുന്നു.
ചൈനീസ് പ്രതിനിധികള്‍ക്കു നേരെയുള്ള ആദ്യ പ്രതിഷേധം 2002ലായിരുന്നു. രണ്ടാമത്തേത് 2005ലും അതിനു ശേഷം ഒറ്റയ്ക്കും കൂട്ടമായും പലതരത്തിലും പ്രതിഷേധിച്ചു. ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് റാലികള്‍ വരെ നടത്തിയിരുന്നു. തിബിറ്റിന്‍മേലുള്ള ചൈനീസ് അധിനിവേശത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ ആദ്യത്തെ ഒറ്റ പ്രതിഷേധത്തിലൂടെ സാധിച്ചു. പല പത്രങ്ങളിലും ഫുള്‍പേജ് വാര്‍ത്തയും പരസ്യവും വരെയായി. എന്തെല്ലാം മനുഷ്യാവകാശ പ്രശ്നങ്ങളാണ് തിബറ്റന്‍ ജനത ചൈനീസ് ഭരണാധികാരികളില്‍ നിന്ന് നേരിടുന്നത്?
വെറും മനുഷ്യാവകാശ പ്രശ്നങ്ങള്‍ മാത്രമല്ല വംശഹത്യയാണ് തിബറ്റിലെ പാവം മനുഷ്യര്‍ ചൈനയില്‍ നിന്ന് നേരിടുന്നത്. ആ നാട്ടില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ അറിയുന്നില്ല എന്നതാണ് എന്നെ ദുഃഖിപ്പിക്കുന്നത്. ഇനി ചൈനയ്ക്കുള്ള മറുപടി അധികം വൈകാതെ ഇന്ത്യ നല്‍കണം എന്ന മുറവിളി സ്യുണ്ടേയെപ്പോലെ നിരവധി പേര്‍ അധികം വൈകാതെ ഉയര്‍ത്തും
https://www.facebook.com/Malayalivartha