Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഹോങ്കോങ് ജനതയ്ക്ക് ഇരട്ടപ്രഹരം... അമേരിക്കയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവ് വന്നു സാമ്പത്തിക നഷ്ടം ഉണ്ടായാലും വേണ്ടില്ല ഒരുകാരണവശാലും ഹോങ്കോങ്ങിനെ കൈപ്പിടിയില്‍ നിന്നും വിട്ടുകളയരുതെന്ന ഉറച്ച തീരുമാനവുമായി ചൈനീസ് ഭരണകൂടം

29 MAY 2020 09:06 AM IST
മലയാളി വാര്‍ത്ത

യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രഖ്യാപനം ഒരു തരത്തിലും തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ചൈനയുടെ പ്രതികരണം വന്നിരിക്കയുന്നത് ചൈനയുടെ കുടിലതന്ത്രങ്ങള്‍ അമേരിക്കയുടെ മുന്നില്‍ ചിലവാകില്ല എന്നത് പലകുറി വ്യക്തമായതാണ് . എന്നിട്ടും പുതിയ കുപ്പിയില്‍ പഴയ വീഞ്ഞൊഴിക്കുന്നതു മാതിരി പഴയ പദ്ധതികള്‍ വീണ്ടും തുടരാന്‍ തന്നെയാണ് ചൈനയുടെ പദ്ധതി .അമേരിക്കയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവ് വന്നു സാമ്പത്തിക നഷ്ടം ഉണ്ടായാലും വേണ്ടില്ല ഒരുകാരണവശാലും ഹോങ്കോങ്ങിനെ കൈപ്പിടിയില്‍ നിന്നും വിട്ടുകളയരുത്എന്ന ഉറച്ച തീരുമാനം തന്നെയാണ് ചൈനീസ് ഭരണകൂടം തുടരുന്നത് .

ഇതിന്റെ ഭാഗമായി ഏതു വിധേയനെയും ഹോങ്കോങ്ങിന്റെ സ്വാതന്ത്രപദവി നടപ്പിലാക്കാന്‍ അനുവദിക്കാതെ ചൈനീസ് സര്‍ക്കാരിന് കൂടുതല്‍ ആധിപത്യം ഉറപ്പുവരുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .ഇതോടുകൂടി ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. 2,878 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. 6 പേര്‍ വിട്ടുനിന്നു. ഓഗസ്റ്റോടെ പുതിയ നിയമം പ്രാബല്യത്തിലാവും.

ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ഇതോടെ ശക്തമാകും. മാത്രമല്ല ഹോങ്കോങ്ങിലെ ഭരണകാര്യങ്ങളില്‍ ചൈനീസ് പ്രസിഡന്റിന് കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ നീക്കുപോക്ക് .ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം എന്നു നിരീക്ഷകര്‍ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കും. ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി വര്‍ഷങ്ങളായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും സാധ്യതയുണ്ട്.അത് കൂടുതല്‍ പ്രതിസന്ധിയിലേക്കും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കും ഹോങ്കോങ്ങിലെ ജനങ്ങളെ കൊണ്ടെത്തിക്കുമെന്നത് ഉറപ്പായ കാര്യമാണ്

ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ യുഎസും ചൈനയും നേരത്തെ തന്നെ യുഎന്നില്‍ ഏറ്റുമുട്ടിയിരുന്നു .ഇതിനു പിന്നാലെയാണ് ചൈനയ്ക്ക് ആഘാതം ഉണ്ടാക്കുന്ന തരത്തില്‍ പോംപിയോയുടെ നിലപാട് വന്നത് .എന്നിട്ടും ചൈനയ്ക്ക് ലവലേശം ഭാവവ്യത്യാസം ഇല്ല എന്നതാണ് അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത് . വിവാദ നിയമം ചര്‍ച്ചചെയ്യാന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന യുഎസ് ആവശ്യത്തെ ചൈന ശക്തമായി നേരത്തെ എതിര്‍തിരുന്നു എന്നത് വാസ്തവമാണ് . ചൈനയെ പിന്തുണച്ച റഷ്യ യുഎസ് ആവശ്യം ന്യായമല്ലെന്ന് അന്ന് അറിയിക്കുകയും ചെയ്തിരുന്നു

വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്‌ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയും ഒപ്പം തന്നെ ശീതയുദ്ധത്തിന്റെ തുടക്കവുമാണെന്ന പ്രതീതിയും ലോകത്തുടനീളം ഉണ്ട് . വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളയും എന്ന് വ്യക്തമായതോടെ ഇരു രാജ്യങ്ങളും യുദ്ധമുന്നണിയിലേക്കിറങ്ങുമെന്ന് സൂചനയുണ്ട്. 1300ലേറെ യുഎസ് കമ്പനികള്‍ക്ക് ഹോങ്കോങ്ങില്‍ ഓഫിസുണ്ട്. യൂറോപ്യന്‍ യൂണിയനും ജപ്പാനും പൂതിയ നിയമത്തില്‍ ആശങ്ക അറിയിച്ചു. പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. ചൈനീസ് ദേശീയഗാന നിയമം ചര്‍ച്ചചെയ്യാന്‍ കൂടിയ ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലി കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു. നഗരത്തില്‍ പലയിടത്തും പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി സംഘര്‍ഷത്തിലായി.എന്നാല്‍ ഹോങ്കോങ് ജനങ്ങളെ നിയമം ഗുണം ചെയ്യുകയും കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിചിത്രവാദം

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (3 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (18 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (35 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (58 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends