Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഡൊണാള്‍ഡ് ട്രംപും ട്വിറ്റര്‍ സി ഇ ഓ ജാക്ക് ഡോര്‍സിയും നേര്‍ക്കുനേര്‍.... ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ച് നടന്ന അദ്ദേഹത്തിന്റെ ട്വിറ്റുകളില്‍ ചോദ്യചിഹ്നം ഉയര്‍ത്തിയത് വന്‍ വിവാദമായി മാറിയത്തോടു കൂടി സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതായി ട്രംപ് ഭരണകൂടം

29 MAY 2020 09:34 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്വിറ്റര്‍ സി ഇ ഓ ജാക്ക് ഡോര്‍സെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് .ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചണത്തോട് അനുബന്ധിച്ച് നടന്ന അദ്ദേഹത്തിന്റെ ട്വിറ്റുകളില്‍ ചോദ്യചിഹ്നം ഉയര്‍ത്തിയത് വന്‍ വിവാദമായി മാറിയത്തോടു കൂടിയാണ് സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതായി ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത് .
സാമൂഹ്യമാധ്യമങ്ങള്‍ അവരുടെ പരിധി ലംഘിക്കുകയാണെന്നും ഇത് രാജ്യത്തിന് ഒട്ടും ഭൂഷണമല്ല എന്നുമായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍ .ഇതിനു പിന്നാലെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗും ട്രംപിനെ പിണതുണച്ച് രംഗത്ത് വന്നിരുന്നു .ട്വിറ്ററും അതോടൊപ്പം തന്നെ ഫേസ്ബുക്കുമെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളാണെന്നും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കടന്നു കയറ്റം നടത്താനോ ഒരു വാര്‍ത്തയുടെ ആധികാരികതയെ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നത് ഏകാധിപത്യ പ്രവണതയാണ് എന്നും സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു
യുഎസില്‍ സാമൂഹ മാധ്യമ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

സമൂഹ മാധ്യമങ്ങള്‍ക്ക് ഇതൊരു 'വിശേഷ' ദിവസമായിരിക്കുമെന്നും ട്രംപ് പീന്നീട് ട്വീറ്റ് ചെയ്തു. തന്റെ രണ്ടു ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാപരിശോധന ലിങ്ക് നല്‍കിയതിനു പിന്നാലെ സാമൂഹ്യമാധ്യമ കമ്പനികളെ നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും വേണ്ടിവന്നാല്‍ കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

യുഎസ് തിരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തിരഞ്ഞെടുപ്പ് തട്ടിപ്പിനു കാരണമാകുമെന്ന് ആരോപിച്ച് ട്രംപ് ഇട്ട ട്വീറ്റുകള്‍ക്കടിയില്‍ നീല ആശ്ചര്യ ചിഹ്നത്തോടൊപ്പമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഫാക്ട് ചെക്ക് സൗകര്യം നല്‍കിയത്. ഇതാണ് വൈറ്റ് ഹൗസിനെ പ്രധാനമായും ചൊടിപ്പിച്ചത്
ഉപയോക്താക്കളുടെ പോസ്റ്റുകളിലെ സത്യം കണ്ടെത്തുന്ന ജോലി തങ്ങള്‍ക്കില്ലെന്നാണു സക്കര്‍ബര്‍ഗിന്റെ അഭിപ്രായം. ട്രംപിന്റെ പോസ്റ്റുകളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉള്ളതിനാലാണ് വസ്തുതാ പരിശോധന മുന്നറിയിപ്പ് നല്‍കിയത്. ലോകമെങ്ങും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വരുന്ന തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു തുടരുമെന്നും ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സി അറിയിച്ചതോട് കൂടി സാമൂഹ്യമാധ്യമങ്ങള്‍ക്ക് കൂടുതല്‍ ആഘതം ഏല്‍ക്കും എന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത് .സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കച്ച കെട്ടുന്ന ട്രംപ് ജനാധിപധ്യ മര്യാദകള്‍ പാലിക്കുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം .ട്രംപ് ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ സൂചന കൂടിയാണിത് എന്നാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (8 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (23 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (40 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends