Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇന്ത്യ പറയും ചൈന കേള്‍ക്കും...ഏതു വീട്ടുവീഴ്ചയ്ക്കും തയ്യാറായി നില്ക്കാന്‍ ജിങ് പിംഗ് റെഡി, തൊണ്ണൂറ്റിമൂന്നിലെ കരാര്‍ ഓര്‍മ്മയുണ്ടോ?

29 MAY 2020 12:53 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ താന്‍ മധ്യസ്ഥത വഹിക്കാം എന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് ഉചിതമായ മറുപടിയാണ് ഇന്ത്യ മുന്നോട്ട് വച്ചത് അതായത് ഞങ്ങള്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള ആവതുണ്ട് .പറ്റിയില്ലെങ്കില്‍ മാത്രം പുറത്തു നിന്ന് സഹായം തേടാം .ഇതാണ് പക്വതയുള്ള ഒരു ഭരണാധികാരി എടുക്കേണ്ട ഉചിതമായ തീരുമാനം.
ചൈനയുടെ മുന്നില്‍ ഇന്ത്യ വെയ്ക്കുന്ന എല്ലാ ഉപാധികളും ന്യായമായും അംഗീകരിക്കേണ്ട ബാധ്യസ്ഥതയുണ്ട് .അത് വഴി ചൈനയ്ക്ക് നയാ പൈസയുടെ നഷ്ടം പോലും ഉണ്ടാകില്ല എന്നത് വ്യക്തമാണ്.

ചൈനീസ് ഭരണകൂടം ഇന്ത്യയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല എന്നത് അവര്‍ മനസ്സിലാക്കിയത് നല്ലതാണ് .ചിലപ്പോഴൊക്കെ വൈകി വരുന്ന വിവേകം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ പോകും .അമേരിക്കയ്ക്ക് ചൈനയോടുള്ള അടങ്ങാത്ത രോഷം ഈ സംഭവവുമായി കോര്‍ത്തിണക്കാന്‍ ഇന്ത്യ അനുവദിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും .അതിനാല്‍ തന്നെ ചൈനയുടെ
അനധികൃത നടപടികള്‍ എല്ലാം വെച്ചാവസാനിപ്പിച്ച് നിരുപാധികം പിന്‍വാങ്ങുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ നടപടി .ഇന്ത്യയെ നിരന്തരം പഞ്ചശീലം ഓര്‍മിപ്പിക്കുന്ന ചൈനീസ് പ്രതിനിധിയായ സാങ് വെങ് ഡോങ് ഇടക്കൊക്കെ ജിങ് പിങിനോട് ദുശീലങ്ങള്‍ വെടിയാന്‍ പറയുന്നത് നല്ലതായിരിക്കും .

നിലവിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതില്‍ 1993 ഇല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട അഞ്ചിനം പദ്ധിതികള്‍ അതെ പടി ചൈന പാലിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ആവശ്യം അല്ലാതെ പുതിയ ഒരു കാര്യവും ഇന്ത്യ ആവശ്യപെട്ടിട്ടില്ല .ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ വരെ പറഞ്ഞിരിക്കുകയാണ് . മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ സഭയ്ക്ക് അഭിപ്രായങ്ങളൊന്നും ഇല്ല. സാഹചര്യം നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.

അതിര്‍ത്തിയിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ അധ്യക്ഷതയില്‍ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഗല്‍വാന്‍ താഴ്വര, പാങ്‌ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് കടന്നു കയറ്റം ലക്ഷ്യമിട്ടാണെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ നടത്തുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണു സേനാ നേതൃത്വം. ജാഗ്രത തുടരുന്നതിനൊപ്പം സംയമനം പാലിക്കാനും അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ജവാന്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ലോകജനതയുടെ നാല്‍പതു ശതമാനത്തോളം പേര്‍ അധിവസിക്കുന്ന രണ്ട് രാജ്യങ്ങള്‍ യുദ്ധസമാനമായ അന്തരീക്ഷം തുടര്‍ന്നാല്‍ അത് ലോകമഹായുദ്ധമായി മാറുമെന്നതിനാല്‍ തന്നെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചിരിക്കുന്നത് .

ഇന്ത്യന്‍ കരഭൂമി ലക്ഷ്യം വച്ച് ചൈനയുടെ പട്ടാളത്തെ ഉത്തേജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിടുകയാണെങ്കില്‍ അത് ലോകവ്യവസ്ഥിതിയെ തന്നെ തകിടം മറിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തപ്പെടുമെന്നു ഇന്ത്യ ആവര്‍ത്തിച്ചു പറയുകയാണ് .പ്രകോപനം ഉണ്ടാക്കലല്ല അന്നും ഇന്നും ഇന്ത്യ ലക്ഷ്യമിടുന്നത് മറിച്ച് സമാധാനം നിലനിര്‍ത്തുക എന്നതിനാണ് അന്നും ഇന്നും ജനാധിപത്യ രാജ്യമായ ഭാരതം ഊന്നല്‍ നല്‍കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (9 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (24 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (41 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends