Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്‌പേസ് എക്‌സ്; ഇത് ചരിത്ര നേട്ടം; ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; സാധ്യമാകുന്നത് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം

31 MAY 2020 07:28 AM IST
മലയാളി വാര്‍ത്ത

ബരാക് ഒബാമയുടെ കാലത്ത് അമേരിക്ക തുടക്കമിട്ട ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യം ഇന്ന് പൂവണിഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബഹിരാകാശത്ത് അമേരിക്കന്‍ ആധിപത്യം പുന: സ്ഥാപിക്കാനുള്ള തന്റെ തന്ത്രത്തിന്റെ പ്രതീകമായി കൂടിയാണ് ഈ പദ്ധതിയെ ഉയര്‍ത്തിക്കാട്ടുന്നത്. എന്തായാലും ഈ ചരിത്ര ദൗത്യം ഇപ്പോള്‍ വിജയത്തിലേക്ക് അടുക്കുകയാണ്. രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പേടകം ഇന്ന് പുലര്‍ച്ചെ 15.55ന് യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്. നേരത്തേ കാലാവസ്ഥ വെല്ലുവിളിയായതിനാല്‍ മാറ്റി വച്ചിരുന്ന ചരിത്രദൗത്യം പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കുതിച്ചു. ഇന്ത്യന്‍ സമയം നാളെ രാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്‌പേസ് സ്റ്റേഷനിലെത്തും.

നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് 'ഡ്രാഗണ്‍ കാപ്‌സ്യൂള്‍' എന്ന ഈ റോക്കറ്റിലെ മനുഷ്യര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 49-കാരനായ ബെഹ്ന്‍കെനും 53-കാരനായ ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. നീല്‍ ആംസ്‌ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേക്കുള്ള 1969-ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്.

നാസയുമായി കൈകോര്‍ത്ത്? സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോണ്‍ മാസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. എന്നാല്‍ ടേക്കോഫിന് ഇരുപത് മിനിറ്റ് മുന്‍പ് കാലാവസ്ഥാ വെല്ലുവിളിയെ തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു.

ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.


ബരാക് ഒബാമയുടെ കാലത്താണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരെ വഹിക്കുന്നതിനായി സ്വകാര്യ ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജന്‍സിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ട്രംപ് ബഹിരാകാശത്ത് അമേരിക്കന്‍ ആധിപത്യം പുന: സ്ഥാപിക്കാനുള്ള തന്റെ തന്ത്രത്തിന്റെ പ്രതീകമായാണ് ഈ പദ്ധതിയെ ചിത്രീകരിക്കുന്നത്. 2024 ഓടെ ചന്ദ്രനിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹം നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതലാണ് ബഹിരാകാശ പേടകം നിര്‍മ്മിക്കുന്നതിനായി നാസയും സ്‌പേസ് എക്‌സും തമ്മില്‍ കരാറുണ്ടാക്കുന്നത്. സ്പേസ് എക്സിന് 3 ബില്യണ്‍ ഡോളറിലധികം പണം നാസ ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍.

നാസയുടെ ബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ ഗവേഷരാണ് ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂളില്‍ യാത്ര ചെയ്യുക. 'ഫ്‌ലോറിഡ തീരത്ത് നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു അമേരിക്കന്‍ റോക്കറ്റ് വിക്ഷേപിക്കേണ്ട സമയം എന്നോ അതിക്രമിച്ചതാണ് ഇപ്പോള്‍ അത്തരമൊരു ദൌത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നു' എന്നാണ് 53 കാരനായ ഹര്‍ലിയുടെ പ്രതികരണം.

ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബഹിരാകാശയാത്രികരെയാണ് നാസ ഈ സുപ്രധാന ദൌത്യത്തിന് തിരഞ്ഞെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. 'ഉറ്റ ചങ്ങാതിയോടൊപ്പം ബഹിരാകാശത്തെക്ക് യാത്ര തിരിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന്' ഡഗ്ഗ് ഹര്‍ലി പറയുന്നു. ഹര്‍ലിയുടെ ഭാര്യ കാരെന്‍ ന്യൂബര്‍ഗ് രണ്ടുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. ഈ വര്‍ഷം അവര്‍ നാസയില്‍ നിന്ന് വിരമിക്കും. ബോബ് ബെങ്കെന്റെ ഭാര്യ മേഗന്‍ മക്അര്‍തറും ബഹിരാകാശ വിദഗ്ധയാണ്. 2009 ല്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ സേവനമനുഷ്ടിക്കാനാണ് അവര്‍ അവസാനമായി ബഹിരാകാശത്തേക്ക് പോയത്. ചുരുക്കത്തില്‍, ഫാല്‍ക്കണ്‍ 9 റോക്കറ്റ് ചാലിച്ചു തുടങ്ങുന്ന സമയം മുതല്‍ അവരുടെ പങ്കാളികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (33 minutes ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (41 minutes ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (51 minutes ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (1 hour ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (2 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (3 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (4 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (4 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (4 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (4 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (4 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (4 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (5 hours ago)

Malayali Vartha Recommends