ഇറാന്‍ സൈനിക കമാന്‍ഡര്‍ സുലൈമാനിയുടെ വധം: സിഐഎ ചാരന്റെ വധശിക്ഷ വൈകാതെ നടപ്പാക്കും

ഇറാന്‍ കോടതി വക്താവ് ഗൊലാംഹൊസൈന്‍ ഇസ്മയ്ലി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കുന്നതില്‍ പങ്കാളിയായ സിഐഎ ചാരന്റെ വധശിക്ഷ വൈകാതെ നടപ്പാക്കുമെന്ന് വ്യക്തമാക്കി.
'ഇറാന്‍ പൗരനും യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെയും ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെയും ചാരനായ മഹ്മൂദ് മൊവ്‌സവി മജ്ദിനെ വധശിക്ഷയ്ക്കു വിധിച്ചു. ഇയാളാണ് ഖാസിം സുലൈമാനിയെ സംബന്ധിച്ച വിവരങ്ങള്‍ ശത്രുക്കള്‍ക്കു കൈമാറിയത്.' - ഗൊലാംഹൊസൈന്‍ ഇസ്മയ്ലി വ്യക്തമാക്കി.
ജനുവരി മൂന്നിന് യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ സൈനിക ശക്തിയില്‍ നിര്‍ണായക പങ്ക് വഹിച്ച, സൈന്യത്തിലും സര്‍ക്കാരിലും നിര്‍ണായക ശക്തിയായിരുന്ന ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടത്.
സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്കു നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. യുഎസ് സൈന്യം താവളമടിച്ചിട്ടുള്ള അല്‍ അസദ്, ഇര്‍ബില്‍ എന്നീ വ്യോമതാവളങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലും റോക്കറ്റ് ആക്രമണം നടത്തി.
ഇറാനിലെ ഖുദ്‌സ് സേനാ തലവനായിരുന്ന സുലൈമാനി ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തെന്നും യുദ്ധം നിര്‍ത്താന്‍ വേണ്ടിയാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിദശീകരിച്ചിരുന്നു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തെന്നും ട്രംപ് അന്നു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha