പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും കോവിഡ്

നവാസ് ഷരീഫ് രാജിവച്ചപ്പോള്‍ പകരം പ്രധാനമന്ത്രിയായ പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസിക്കും ഇപ്പോഴത്തെ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനും കോവിഡ് സ്ഥിരീകരിച്ചു. 2017-18 കാലത്തായിരുന്നു അബ്ബാസി പ്രധാനമന്ത്രിയായിരുന്നത്.
ഭരണ, പ്രതിപക്ഷ കക്ഷികളിലെ ഒട്ടേറെ നേതാക്കള്‍ കോവിഡ് ബാധിച്ച് ഐസലേഷനിലാണ്.
പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ രോഗികള്‍ ഒരു ലക്ഷം കടന്നു.
https://www.facebook.com/Malayalivartha