ലോകം മാറ്റി മറിച്ച് ജോർജ്ജ് ഫ്ലോയിഡിന്റെ മരണം; ബ്രിട്ടനിലും വർഗ്ഗസമരം; റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭകാരികൾ ; കൊളോണിയൽ വാഴ്ചയുടെ പ്രതീകങ്ങൾ വേണ്ടെന്ന് നിവേദനം

ലോകത്താകമാനം വംശീയ ചേരിത്തിരിവിനെതിരെയുള്ള പോരാട്ടം അതിശക്തമാകുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദ്ദാഹരണമായി കൊളോണിയൽ വാഴ്ചയുടെ പ്രതീകമായ പല വ്യക്തികളുടെയും പ്രതിമകൾ നീക്കം ചെയ്യാൻ തുടക്കമിട്ടിരിക്കുകയാണ് .അമേരിക്കയിൽ നടന്ന ക്രൂരതയുടെ പരിച്ഛേദം പല
രാജ്യങ്ങളിലും അതിശക്തമായി അലയടിക്കുമ്പോൾ അത് മനുഷ്യരാശിയുടെ വിജയത്തിന്റെ തുടക്കം കുറിക്കുകയാണ് .നിറത്തിന്റെ പേരിൽ ഭൂമിയിൽ മനുഷ്യൻ അനുഭവിക്കേണ്ടി വന്ന യാതനകൾ
ചെറുതൊന്നുമല്ല .ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവര്‍ണറായിരുന്ന റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടണില്‍ ഒരുസംഘം ആളുകള്‍ എത്തിയത് കൊളോണിയൽ വാഴ്ചയെ ഒരു തരത്തിലും അനുസ്മരിപ്പിക്കാൻ കഴിയില്ല എന്നതിനാലാണ് . പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വര്‍ണവിവേചനത്തിനെതിരായ സമരത്തിനിടെ ബ്രിസ്റ്റോളിലുണ്ടായിരുന്ന അടിമ വ്യാപാരി എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്.ഇത് ലോകത്തിനു നൽകേണ്ട ഏറ്റവും മികച്ച സന്ദേശമായാണ് പ്രക്ഷോഭകർ കരുതുന്നത് .അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം നടന്ന അടിമത്തത്തെ
ഒട്ടനവധി സമരപോരാട്ടങ്ങളിലൂടെ തകർത്തെറിഞ്ഞ ചരിത്രമാണ് നമുക്കുമുന്നിലുള്ളത് .അതിനാൽ തന്നെ ഏതുവിധേയനെയും കൊളോണിയലിസത്തിന്റെ സ്ഫുരണങ്ങൾ ഉണ്ടാകാൻ അനുവദിക്കുകയില്ല എന്ന
പ്രതിജ്ഞയുമായാണ് ഒരു കൂട്ടം ചെറുപ്പക്കാർ ബ്രിട്ടനിൽ പ്രക്ഷോഭം അഴിച്ചുവിട്ടിരിക്കുന്നതു
ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ 1700 പേരോളം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഷ്രോസ്‌ഫൈര്‍ കൗണ്ടി കൗണ്‍സിലിനെ അഭിസംബോധന ചെയ്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിനാൽ തന്നെ വിഷയം അതീവ ഗൗരവപൂർവം പരിഗണിക്കേണ്ട അവസ്ഥയാണ് അധികാരികൾക്ക് മുന്നിലുള്ളത്
18-ാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ പലഭാഗങ്ങളിലും നിയന്ത്രണം നേടിയ സമയത്ത് ബംഗാള്‍ പ്രസിഡന്‍സിയുടെ ഗവര്‍ണറായിരുന്നു റോബര്‍ട്ട് ക്ലൈവ്. തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ബംഗാളിനെ കൊള്ളയടിച്ചതില്‍ ക്ലൈവിന്റെ പങ്ക് നിവേദനത്തില്‍ എടുത്ത് പറയുന്നുണ്ട്. അതിനാൽ തന്നെ മനുഷ്യനന്മയെ തച്ചുടക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട്
കുപ്രസിദ്ദി നേടിയ ഒരു വ്യക്തിയെ പൊതുസമൂഹം ഒരു രീതിയിലും അംഗീകരിക്കയില്ല എന്നത് വ്യക്തമാണ് .അതിനായുള്ള ഒരു പുതിയ നീക്കം തന്നെയാണ് ബ്രിട്ടനിൽ നടന്നുവരുന്നത്
ഒരു ജനതയെ നശിപ്പിക്കുകയും നിരപരാധികളെ തന്റെ നിഷ്ഠൂരമായ ആജ്ഞകള്‍ കൊണ്ട് പീഡിപ്പിക്കുകയും ചെയ്ത മനുഷ്യനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിമയെന്നത് കുറ്റകരവും ലജ്ജാകരവുമാണെന്ന് നിവേദനത്തില്‍ പറയുന്നു. അയാള്‍ അടിച്ചമര്‍ത്തലിന്റെയും വെളുത്തവന്റെ അപ്രമാദിത്വത്തിന്റെയും പ്രതീകമല്ലാതെ മറ്റൊന്നുമല്ല. ബോധപൂര്‍വമോ അല്ലാതെയോ ആകട്ടെ ഇക്കാര്യം നൂറുകണക്കിന് വര്‍ഷങ്ങളായി ഷ്രൂസ്‌ബെറി ടൗണ്‍ സെന്റര്‍ ആഘോഷിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് അക്ഷന്തവ്യമായ അപരാധമാണ് .ഈ തെറ്റ് വരും തലമുറയെങ്കിലും തിരുത്തേണ്ടതായിട്ടുണ്ട് .അതിനാൽ തന്നെ ഏറ്റവും ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ട സമയം
അതിക്രമിച്ചതായും നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്
https://www.facebook.com/Malayalivartha



























