ജനാധിപത്യ പ്രക്ഷോഭത്തിന്റെ വാര്‍ഷികദിനത്തില്‍ ഹോങ്കോംഗില്‍ നിരോധനാജ്ഞ ലംഘിച്ച് യുവാക്കളുടെ പ്രതിഷേധം

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 8 പേരിലേറെ സംഘം ചേരരുതെന്ന നിയമം ലംഘിച്ച് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നൂറുകണക്കിനുപേര്‍ സെന്‍ട്രല്‍ ഹോങ്കോങ്ങില്‍ ഒത്തുചേര്‍ന്നു.
തെരുവുകളില്‍ പൊലീസ് കാവല്‍നില്‍ക്കുമ്പോള്‍ നഗരത്തിലെ വിവിധ ഷോപ്പിങ് മാളുകളില്‍ ഒത്തുചേര്‍ന്ന യുവാക്കള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 9-ന് ഹോങ്കോങ്ങില്‍ 10 ലക്ഷത്തോളം പേരാണു തെരുവിലിറങ്ങിയത്. കുറ്റാരോപിതരെ വിചാരണ ചെയ്യാന്‍ ചൈനയ്ക്കു വിട്ടുകൊടുക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം. ഇതു ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭമായി വളര്‍ന്നതോടെ ഹോങ്കോങ് സര്‍ക്കാര്‍ ബില്‍ പിന്‍വലിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് 9,000 പേരാണ് ഒരു വര്‍ഷത്തിനിടെ അറസ്റ്റിലായത്.
അതിനിടെ, നിര്‍ദിഷ്ട ദേശീയ സുരക്ഷാ നിയമത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭകര്‍ തെരുവിലിറങ്ങുമെന്നാണു സൂചന. ചൈനയുടെ ദേശീയ ഗാനത്തെ അനാദരിക്കുന്നത് കുറ്റകരമാക്കി ഈയിടെ പാസാക്കിയ നിയമത്തിനെതിരെയും ശക്തമായ പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ അടക്കം എല്ലാവരും പോയ വര്‍ഷത്തെ തെറ്റുകളില്‍ നിന്നു പാഠം പഠിക്കണമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പറഞ്ഞു.
https://www.facebook.com/Malayalivartha