വിവാദ ട്വീറ്റുമായി ജെ.കെ. റോളിങ്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിച്ചുവെന്ന് ആരോപണം

ഹാരി പോട്ടര്‍ കഥാകാരി ജെ.കെ. റോളിങ് ട്വിറ്റര്‍ വിവാദത്തില്‍. ട്രാന്‍സ്‌ജെന്‍ഡറുകളെ വേദനിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റ് പോസ്റ്റ് ചെയ്‌തെന്നാണ് ആക്ഷേപം.
പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്' (ആര്‍ത്തവമുള്ള ആളുകള്‍) എന്ന ആര്‍ത്തവശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതും വിമര്‍ശനമുണ്ടായപ്പോള്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതുമാണു റോളിങ്ങിനു വിനയായത്.
പ്രസ്തുത പ്രയോഗത്തിനു പകരം സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ പോരേയെന്നു പരിഹാസത്തോടെ ചോദിച്ചുള്ള നോവലിസ്റ്റിന്റെ ട്വീറ്റിനു വിമര്‍ശനവുമായി ആരാധകരുള്‍പ്പെടെ രംഗത്തെത്തി.
സ്ത്രീകള്‍ക്കു മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആര്‍ത്തവമുണ്ടാകുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വിട്ടുകൊടുക്കാതെ എഴുത്തുകാരിയും വാദിച്ചതോടെ ലിംഗവിവേചനം സംബന്ധിച്ച സംവാദമായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha



























