കൊറോണ: ജാഗ്രതയില്‍ കുറവു വരുത്താന്‍ സമയമായിട്ടില്ലെന്ന് മാര്‍പാപ്പ

ഇറ്റലിയില്‍ രോഗവ്യാപനവും മരണവും കുറഞ്ഞിട്ടുണ്ടെങ്കിലും കൊറോണ വൈറസിനെതിരായി പൂര്‍ണ്ണമായി വിജയിച്ചെന്നു പറയാറായിട്ടില്ലെന്നും അതിനാല്‍ തന്നെ ജാഗ്രതയില്‍ കുറവു വരുത്താന്‍ സമയമായിട്ടില്ലെന്നും ഇറ്റലിയിലെ ജനങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.
സാമൂഹിക അകലം, മാസ്‌ക് ഉപയോഗം എന്നിവയില്‍ ജാഗ്രതക്കുറവു പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആശീര്‍വാദം സ്വീകരിക്കാനെത്തിയ ജനങ്ങളോടു മാര്‍പാപ്പ പറഞ്ഞു.
കോവിഡ്-19 മൂലം ഇറ്റലിയില്‍ 34,000 പേര്‍ മരിച്ചു. രോഗത്തിന്റെ രണ്ടാം വരവ് കരുതിയിരിക്കണമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha



























