താലിബാൻ ഭീകരരെമോചിപ്പിക്കാൻ അഫ്ഗാൻ സർക്കാരിന്റെ തീരുമാനം ; അടിയറവ് പറയുന്നത് അമേരിക്കൻ സൈനികരുടെ സുരക്ഷാ പ്രശ്നവും താലിബാനുമായുള്ള കരാറും മുൻനിർത്തി ; ദോഹയിലെ സമാധാന കരാറില്‍ അമേരിക്കയുടെ സാന്നിധ്യത്തില്‍ അഫ്ഗാനും താലിബാനും ഒപ്പിട്ടത് ഫെബ്രുവരി 29ന്

എല്ലാത്തരത്തിലും ജനജീവിതം ദുസ്സഹമാക്കുന്ന പ്രവണതയാണ് താലിബാൻ നാളിതുവരെയായിഅഫ്ഗാൻ ജനതയോട് കാണിച്ചു പോരുന്നത് .അവർ ജനങ്ങളുടെ സമാധാനം കെടുത്തും വിധത്തിലുള്ളആക്രമണങ്ങൾ രാജ്യത്തെമ്പാടും അഴിച്ചു വിടുന്നതല്ലാതെ പൊതുജങ്ങൾക്ക് ഒരു നല്ലകാര്യവുംചെയ്തിട്ടില്ല .
ഭീകരവാഴ്ചയെ ഏതു നിലയ്ക്കും നേരിടാൻ ഒരുങ്ങി നിൽക്കുന്ന അഫ്ഗാനിലെ സൈനികരുടെനെഞ്ചിൽ കത്തി തറയ്ക്കും വിധത്തിലുള്ള പ്രഖ്യാപനമാണ് ഇപ്പോൾ സർക്കാർ നടത്തിയിരിക്കുന്നത്
കേവലം ഭീകരതയുടെ കാര്യത്തിൽ മാത്രമല്ല ഭരണത്തിലും താലിബാൻ ഭീകരർക്ക് സ്വാധീനമുണ്ട് എന്നത് വ്യക്തമാക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് .അമേരിക്കൻ സൈനികരുടെ സുരക്ഷാ പ്രശ്നവും താലിബാനുമായുള്ള കരാറും സൂചിപ്പിച്ചാണ് നിലവിൽ അഫ്ഗാൻ സർക്കാർ അടിയറവ് പറഞ്ഞിരിക്കുന്നത്. അമേരിക്കയുമായുള്ള സമാധാനകരാരിന്റെ ഭാഗമായി അഫ്ഗാന്‍ താലിബാന്‍ ഭീകരരെ മോചിപ്പിക്കുന്നത് തുടരുന്നു എന്നത് സമാധാനം കാംഷിക്കുന്നവർക്കെതിരെയുള്ള തുറന്ന വെല്ലുവിളി തന്നെയാണ് . തടവിലാക്കിയിരുന്ന 2000 പേരെക്കൂടിയാണ് മോചിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 പേരെ റംസാന്‍ പെരുന്നാളിന്റെ സമയത്ത് മോചിപ്പിച്ചിരുന്നു.താലിബാനും അഫ്ഗാന്‍ ഭരണകൂടവും തമ്മിലുള്ള സംയുക്ത ധാരണയുടെ പുറത്താണ് തീരുമാനമെങ്കിലും ഭീകരരെ വിട്ടയക്കുന്ന പ്രവണത രാജ്യത്തിന് വെല്ലുവിളി തന്നെയാണ് .മെയ്മാസം 23നും 24നുമായിട്ടാണ് ആദ്യഘട്ടമെന്ന നിലയില്‍ 1000 പേരെ മോചിപ്പിച്ചത്. തുടര്‍ന്ന് വിട്ടയക്കേണ്ട 2000 പേരുടെ പട്ടിക തയ്യാറാക്കി തിങ്കളാഴ്ചയാണ് തയ്യാറാക്കിയതെന്നും അവരെയാണ് പര്‍വാന്‍ പ്രവിശ്യയിലെ ജയിലില്‍ നിന്നും പുല്‍-ഇ-ഛാര്‍ഖി ജയിലില്‍ നിന്നുമായി മോചിപ്പിച്ചതെന്നും ജാവിദ് വ്യക്തമാക്കി.ഫെബ്രുവരി 29നാണ് ദോഹയിലെ സമാധാന കരാറില്‍ അമേരിക്കയുടെ സാന്നിധ്യത്തില്‍ അഫ്ഗാനും താലിബാനും ഒപ്പിട്ടത്. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പരിശ്രമം എന്ന നിലയിലാണ് തടവുകാരുടെ മോചനം. ഇതിനിടെ പാകിസ്താന്‍ നേതൃത്വം നല്‍കുന്ന ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദും കാബൂളടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണം തുടരുന്നത് കരുതലോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്.എന്നാൽ ഇത്തരത്തിലുള്ള നടപടി ആത്മഹത്യ പരം തന്നെയാണ് എന്നാണ് അഫ്ഘാൻ സൈന്യം വിലയിരുത്തുന്നത് .അഫ്‌ഗാന്റെ വിവിധ പ്രദേശങ്ങളിലായി നടന്ന ഭീകര പ്രവർത്തനം വലിയ തോതിൽ സൈന്യത്തിന് ഭീഷണിയാവുകയും നിരവധി സൈനികരുടെ ജീവൻ നഷ്ട്ടപ്പെടുന്നതിനു കാരണമായ സംഭവവുമായിരുന്നു
https://www.facebook.com/Malayalivartha