ഇന്ത്യക്കാർ ഉൾപ്പടെ 600 മലയാളികളെ എമിറേറ്റ്സ് പിരിച്ചുവിട്ടു; വ്യോമയാന രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക് എമിറേറ്റ്സ്

വ്യോമയാന രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക് എമിറേറ്റ്സ്. വിമാന കമ്പനിയായ എമിറേറ്റ്സ് ഇതിനോടകം തന്നെ 600 പൈലറ്റുമാരെ ഒറ്റതവണയിൽ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത് എന്നാണ് വിദക്തർ വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എമിറേറ്റ്സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി ഉയർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























