ഇന്ത്യയും ന്യൂസിലാന്‍ഡും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഒരേസമയത്ത്; ന്യൂസിലാന്റ് കോവിഡ് മുക്തം... കൊവിഡിനെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതിങ്ങനെ

ഇന്ത്യയും ന്യൂസിലന്‍ഡും ഒരേ സമയത്ത് ഒരേ പോലെ കടുത്ത ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെ രാജ്യത്തില്ലായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകളാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. ആകെ 1154 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ന്യൂസിലാന്റ് ലോകാരോഗ്യ സംഘടനക്ക് നല്‍കിയ റിപ്പോര്‍ട്ട്. അതെ സമയം പുതിയ കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഇനിയും സുരക്ഷാ മുന്‍കരുതലുകള്‍ തുടരുമെന്ന് ആരോഗ്യ വിഭാഗ മേധാവി ആഷ്‌ലി ബ്ലൂംഫീല്‍ഡ് വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തൊട്ടടുത്ത ദിവസം ജനുവരി 31ന് ഇന്ത്യ ചൈനയുമായുള്ള വ്യോമഗതാഗതം നിറുത്തലാക്കിയിരുന്നു. ന്യൂസിലന്‍ഡ് ഫെബ്രുവരി 3നാണ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതായത് ന്യൂസിലന്‍ഡില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 25 ദിവസങ്ങള്‍ക്ക് മുന്നേ. ചൈനയില്‍ നിന്നും വരുന്ന തങ്ങളുടെ പൗരന്‍മാരാത്ത ആരെയും അവര്‍ രാജ്യത്തേക്ക് പ്രവേശിപ്പിച്ചില്ല. കൊവിഡ് മുക്തമായ ഒരു രാജ്യത്ത് 14 ദിവസം ചെലവഴിച്ചതിന് ശേഷം അല്ലാതെ ചൈനയില്‍ നിന്നും വരുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചില്ല. ന്യൂസിലന്‍ഡ് മാര്‍ച്ച് 15ന് തങ്ങളുടെ അതിര്‍ത്തികളെല്ലാം അടച്ചു. രാജ്യത്ത് മടങ്ങിയെത്തിയ പൗരന്‍മാര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ഇന്ത്യ മാര്‍ച്ച് 25നാണ് അതിര്‍ത്തികളെല്ലാം അടച്ചത്. രാജ്യത്ത് മടങ്ങിയെത്തിയവര്‍ക്കും മറ്റും ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
എന്നാല്‍ ന്യൂസിലന്‍ഡില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ അക്ഷരംപ്രതി പാലിക്കപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടു. അവശ്യ വസ്തുക്കള്‍ വില്ക്കുന്ന കടകള്‍, ഫാര്‍മസികള്‍, ആശുപത്രികള്‍ തുടങ്ങിയവയായിരുന്നു ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് കര്‍ശനമായി നിരോധിച്ചു. എല്ലാവരും വീടുകള്‍ക്കുള്ളില്‍ തന്നെ.
ഇന്ത്യയിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇതേ പോലെ തന്നെയായിരുന്നെങ്കിലും അവശ്യ സര്‍വീസുകളുടെ പരിധി ന്യൂസിലന്‍ഡിനെക്കാള്‍ കൂടുതലായിരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. നിരവധി പേര്‍ ബാങ്കുകളിലേക്കെത്തിയിരുന്നു. പച്ചക്കറി ചന്തകളും മറ്റും തുറന്നു പ്രവര്‍ത്തിപ്പിച്ചു. സാമൂഹ്യ അകലം പാലിക്കുക എന്നത് ഇവിടങ്ങളില്‍ അപ്രായോഗികമാണ്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായ കോയമ്‌ബേട് മാര്‍ക്കറ്റ് തന്നെ ഉദാഹരണം.
അതേ സമയം, ന്യൂസിലന്‍ഡിലെ ലോക്ക്ഡൗണ്‍ അതീവ നിയന്ത്രണങ്ങളോടെ ഒരു മാസം തുടര്‍ന്നു. ഇന്ത്യയില്‍ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പാലായനം മറ്റൊരു പ്രശ്‌നമായി ഉയര്‍ന്നു. ഇരുരാജ്യങ്ങളിലും ഒരു മാസത്തിനുള്ളില്‍ തന്നെ ലോക്ക്ഡൗണിന്റെ ഫലങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ഏപ്രില്‍ 27ന് ന്യൂസിലന്‍ഡ് ലെവല്‍ 4ല്‍ നിന്നും ലെവല്‍ 3 ലേക്ക് തങ്ങളുടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. അപ്പോള്‍ ന്യൂസിലന്‍ഡില്‍ 1,472 കേസുകളാണ് ഉണ്ടായിരുന്നത്. അതേ സമയം, ഇന്ത്യയില്‍ 31,300 കടന്നിരുന്നു. ന്യൂസിലന്‍ഡില്‍ മരണ സംഖ്യ 19 ഉം, ഇന്ത്യയില്‍ 940 ഉം ആയിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പിന്തുടര്‍ന്ന രീതി ന്യൂസിലന്‍ഡിനെ തുണച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയ രാജ്യം കൂടിയാണ് ന്യൂസിലന്‍ഡ്.
https://www.facebook.com/Malayalivartha