വണ്ടി ഓടിക്കാൻ പേടി ഉള്ളവർ കണ്ടു പഠിക്കണം; പതിനെട്ടാം വയസിൽ തന്നെ ലൈസൻസ് നേടി സയാമീസ് ഇരട്ടകൾ

ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാ പരിമിതികളെയും നേരിട്ട് വിജയം കൈവരിക്കാം എന്ന് പറയാറുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഏത് പരിമിതിയും മറികടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് മെക്സിക്കൻ സ്വദേശികളായ ലുപിതയും കാർമെനും. പതിനെട്ടാം വയസിൽ ലൈസൻസ് നേടിയിരിക്കുകയാണ് സയാമീസ് ഇരട്ടകളായ ഇവർ. ജനിച്ചപ്പോൾ മുതൽ തന്നെ ഹൃദയ ഭിത്തി, വാരിയെല്ല്, ദഹന വ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങൾ എന്നിവയെല്ലാം രണ്ടാൾക്കും ഒന്നുതന്നെയാണ്. ഒരിക്കലും തങ്ങൾ പിരിയില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനേയും നേരിടണമെന്നുമുള്ള ആഗ്രഹത്തിലാണ് ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചതെന്നും ലൈസൻസ് നേടിയതെന്നും ഇവർ പറയുന്നു.
2002 ലാണ് ലുപിതയുടെയും കാർമെന്റെയും ജനനം. മൂന്ന് ദിവസത്തിൽ കൂടുതൽ ഇവർക്ക് ആയുസ്സ് ഉണ്ടാകില്ലായിരുന്നു ഡോക്ടർമാരുടെ പ്രവചനം. ഇരുവരെയും വേർപെടുത്തിയാലും മരണമോ കോമയോ സംഭവിക്കുമെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്ടർമാരെല്ലാം അത്ഭുതപ്പെടുത്തി ഇരുവരും അതിജീവിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ഫിസിയോ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ഒരുമിച്ച് നടക്കേണ്ടത് എങ്ങനെ, ഇരിക്കേണ്ടത് എങ്ങനെ, കൈ കാലുകൾ എങ്ങനെ ഉപയോഗിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് പഠിപ്പിച്ചു നൽകേണ്ടി വന്നു. നാലാം വയസ്സു മുതലാണ് ഇവർ ചുവടുവച്ച് തുടങ്ങിയത്.
സയാമീസ് ഇരട്ടകൾ ആണെങ്കിലും രണ്ടുപേർക്കും രണ്ട് വ്യക്തിത്വങ്ങൾ ആണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ എന്തുവന്നാലും ഒരിക്കലും പിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ. സ്വന്തം പരിമിതികൾ മറികടന്ന് ജീവിത വിജയം കൈവരിച്ച ഇവർ ആളുകൾക്ക് അത്ഭുതവും പ്രചോദനവുമാണ് ഇന്ന്.
ഒരു വർഷമായി ഉടലിനോട് ഒട്ടിയിരുന്നിട്ടും തൻെറ ഇരട്ടയുടെ മുഖമൊന്നു കാണാൻ ഒരു വർഷം കാത്തിരിക്കേണ്ടി വരുക. ജോഡൻ–അനിയസ് എന്നീ ഇരട്ടക്കുട്ടികളുടെ ജീവിതത്തിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ജനിച്ചു 13 മാസത്തിനു ശേഷമാണ് ഇവർ പരസ്പരം കാണുന്നത്.
ഒരു മില്യണിൽ ഒരാൾക്കു മാത്രം സംഭവിക്കാനിടയുള്ള അവസ്ഥയിലാണ് കുഞ്ഞുങ്ങൾ പിറന്നത്. തലകൾ തമ്മിൽ ചേർന്ന നിലയിൽ. നീണ്ട 27 മണിക്കൂറെടുത്ത സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെയാണ് ന്യൂയോർക്കിലെ മോണ്ടിഫെയർ ആശുപത്രിയിലെ ഡോക്ടർമാർ കുഞ്ഞുങ്ങളെ വേർപെടുത്തിയത്. ഇരട്ടകളിലൊരാളായ ജോഡൻ വളരെവേഗം സുഖപ്പെടുന്നുണ്ടെന്നും അനിയസ് ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾ കാട്ടുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. എങ്കിലും വളരെവേഗം തന്നെ അനിയസും സുഖം പ്രാപിക്കുമെന്നാണ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോക്ടർമാരുടെ അഭിപ്രായം
https://www.facebook.com/Malayalivartha



























