ചൈന ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റു; നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്

നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രമേണ പിൻമാറി.
അതിർത്തിയിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടുന്നുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും നിയന്ത്രണരേഖയിലെ സംഭവവികാസങ്ങൾ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ അവ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
എന്നാലിപ്പോഴിതാ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു, അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ് . അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ. ചൈനീസ് പ്രസിദ്ധീകരണമായ ദപേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി ലേഖനമെഴുതിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ഗുവോഷി ലേഖനത്തിൽ പറയുന്നത്.
പീഠഭൂമികളിലും മലനിരകളിലും പരിചയമുള്ള ഏറ്റവും വലിയ സൈന്യം അമേരിക്കയുടേതോ റഷ്യയുടേതോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റേതോ അല്ല. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ചതും പരിശീലനം സിദ്ധിച്ചതും. ഇന്ത്യയുടെ മൗണ്ടൻ ബ്രിഗേഡിനെക്കുറിച്ചാണ് ഗുവോഷിയുടെ പരാമർശം.
വിദഗ്ദ്ധരായ പർവ്വതാരോഹകരെ ഇന്ത്യ സൈന്യത്തിൽ ചേർത്തിട്ടുണ്ട്. അൻപതിനായിരം വരുന്ന സ്ട്രൈക്ക് ഫോഴ്സുമുണ്ട് ഇന്ത്യക്ക്. ഗുവോഷി ചൂണ്ടിക്കാട്ടുന്നു.12 ഡിവിഷനുകളിലായി രണ്ട് ലക്ഷം സൈനികരുള്ള ഇന്ത്യയാണ് പർവ്വത യുദ്ധത്തിൽ ലോകത്തെ ഏറ്റവും വലുതും ശക്തവും. ഗുവോഷി പറയുന്നു.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധംഭൂമിയായ സിയാച്ചിനിൽ ഇന്ത്യൻ സൈന്യം കാവൽ നിൽക്കുന്നു. 6749 മീറ്റർ മുകളിലാണ് അതിലെ എറ്റവും ഉയർത്തിലുള്ള പോസ്റ്റ്. ഇത്തരം യുദ്ധഭൂമികളിൽ ഒരു സൈനികന് തണുപ്പിൽ നിന്ന് മാത്രമല്ല പൾമണറി എഡിമ പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷ തേടേണ്ടതുണ്ട്. ഇത്തരം പ്രതികൂല കാലാവസ്ഥകളെയെല്ലാം നേരിട്ട് പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈന്യമെന്ന് ഗുവോഷി പറയുന്നു. അമേരിക്കയിൽ നിന്ന് വാങ്ങിയ എം 77 ഹവിറ്റ്സറും അപ്പാഷെ ഹെലികോപ്ടറും ഇന്ത്യൻ കരസേനയ്ക്കുണ്ടെന്നത് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ഗാല്‍വാന്‍ ഏരിയയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി പിന്നോട്ടു പോയിക്കൊണ്ടാണ് ചൈന ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യവും ഇതായിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്നോട്ടു വലിച്ചു.
ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക, നയതന്ത്ര തല ചർച്ചകൾ ഗുണകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുമെന്ന് ഉറപ്പുതരുന്നുവെന്നും മഹാരാഷ്ട്രയിലെ ബിജെപി ജൻ സംവാദ് റാലിയെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യവേയാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.
“ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. എത്രയും വേഗം അത് പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചൈനയുമായുള്ള ചർച്ച സൈനിക, നയതന്ത്ര തലങ്ങളിലാണ്. ജൂൺ ആറിന് നടന്ന ചർ വളരെ ഗുണകരമായിരുന്നു. നിിലവിലെ സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്,” സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha