Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സര്‍ക്കാരിന് മേല്‍ സൈന്യം; പാകിസ്ഥാനില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്

10 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണത്തില്‍ സ്വാധീനം കുറയുകയാണെന്നും ജനപ്രീതി ഇടിയുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന് മേല്‍ സൈന്യം പിടിമുറുക്കുകയാണ്. ജനാധിപത്യം അധികനാള്‍ വാഴാത്ത പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി പട്ടാള ഭരണത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഇമ്രാന്‍ ഖാന്‍റെ ജനപ്രീതി കുറയാനിടയാക്കിയത്. ഇമ്രാന്‍റെ പാര്‍ട്ടിയില്‍ വര്‍ധിക്കുന്ന അഴിമതിയും സഖ്യകക്ഷികളെ ചൊടിപ്പിക്കുന്നുണ്ട്. പാര്‍ലമെന്‍റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഇമ്രാന്‍ ഖാന് സഖ്യകക്ഷികളുടെ പിന്തുണയില്ലെങ്കില്‍ അധികാരം നഷ്‍ടമാകും.

പാകിസ്ഥാനെ സംബന്ധിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുകയെന്നത് പുതിയ കാര്യമല്ല. എല്ലാ കാലത്തും സൈന്യം തന്നെയാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രം. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കൂടുതല്‍ കാലം ഭരിച്ചത് പട്ടാളം നേരിട്ട് തന്നെയാണ്. 2018-ല്‍ അധികാരത്തിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍, പുതിയ പാകിസ്ഥാനാണ് വാഗ്‍ദാനം ചെയ്‍തിരുന്നു. പട്ടാളത്തിന്‍റെ ഇടപെടലുകളില്ലാത്ത തികഞ്ഞ ജനാധിപത്യ ഭരണമായിരുന്നു ഖാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇമ്രാന്‍ സര്‍ക്കാരിന് മേല്‍ സൈന്യത്തിന്‍റെ പിടി മുറുകിവരുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്. പ്രധാനപ്പെട്ട നിരവധി പദവികളില്‍ സൈന്യത്തിലെ ഉന്നതരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാരിലെ സുപ്രധാനമായ ഡസനിലേറെ പദവികളില്‍ നിലവില്‍ സൈന്യത്തിലെ ഉന്നതരാണുള്ളത്. രാജ്യത്തിന്‍റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെയും ഊര്‍ജ വിഭാഗത്തിന്‍റെയും നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലപ്പത്ത് സൈനിക ഉദ്യോഗസ്ഥരാണ്. ഈ മൂന്ന് നിയമനങ്ങളും നടന്നിരിക്കുന്നത് രണ്ട് മാസത്തിനിടെയാണ്. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത്. റിട്ട. ലഫ്റ്റനന്‍റ് ജനറല്‍ അസിം സലീം ബ‍ജ്‍വയാണ് ഇമ്രാന്‍ ഖാന്‍റെ പുതിയ കമ്മ്യൂണിക്കേഷന്‍ ഉപദേഷ്‍ടാവ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ബജ്‍വ തന്നെയാണ്.

2008-ല്‍ അവസാനിച്ച പര്‍വെസ് മുഷറഫിന്‍റെ ഏകാധിപത്യ ഭരണത്തിന്‍റെ ഭാഗമായിരുന്ന 12 പേരാണ് നിലവില്‍ പാക് സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിക്കുന്നത്. ആഭ്യന്തര മന്ത്രി ഇജാസ് ഷാ, ഇമ്രാന്‍ ഖാന്‍റെ സാമ്പത്തിക ഉപദേഷ്‍ടാവ് അബ്‍ദുള്‍ ഹഫീസ് ഷെയ്ഖ് തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. സൈന്യത്തിന് പ്രാധാന്യം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നവര്‍ പൊതുസമൂഹത്തിലുമുണ്ട്. സര്‍ക്കാരിന്‍റെ സിവിലിയന്‍ ഉപദേഷ്‍ടാവും നയാ പാകിസ്ഥാന്‍ ഹൗസിങ് പ്രോഗ്രാം അംഗവുമായ സയ്ഘാം റിസ്‍വി ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെയുള്ളവരാണ്. സൈന്യത്തിന് മികച്ച സംവിധാനമുണ്ടെന്നും അവര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുമെന്നുള്ള തോന്നലാണ് പൊതുവെ ഉണ്ടാകുന്നതെന്ന് 10 വര്‍ഷം ലോക ബാങ്കില്‍ പ്രവര്‍ത്തിച്ച റിസ്‍വി പറയുന്നു.

കൊവിഡ് വ്യാപനം ഇമ്രാന്‍ ഖാന്‍ നേരിട്ട രീതിയില്‍ സൈന്യം അസംതൃപ്‍തി വ്യക്തമാക്കിയിട്ടുണ്ട്. ഈ അതൃപ്‍തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൈനിക ഓഫീസര്‍മാര്‍ നേരിട്ട ഏറ്റെടുക്കാന്‍ കാരണം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, പഞ്ചാബിലെ ഭരണ പ്രതിസന്ധി തുടങ്ങിയവ ഇമ്രാന്‍ കൈകാര്യം ചെയ്‍ത രീതിയിലും സൈന്യത്തിന് അതൃപ്‍തിയുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാരിന്‍റെ നയരൂപീകരണത്തില്‍ സൈന്യം കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടി സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വ ഉന്നത വ്യവസായികളെ സ്വന്തം നിലയില്‍ കണ്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ബജ്‍വയ്ക്ക് മുന്ന് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ പാക് പാര്‍ലമെന്‍റ് തീരുമാനിച്ചത്. 2019 നവംബറിലായിരുന്നു ബജ്‍വയുടെ കാലാവധി അവസാനിച്ചത്. കാലാവധി നീട്ടിയതിന് പുറമെ അദ്ദേഹത്തെ സര്‍ക്കാരിന്‍റെ സാമ്പത്തിക ബോര്‍ഡില്‍ അംഗമാക്കുകയും ചെയ്‍തു.

രാജ്യത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് സൈന്യത്തിലെ ഉന്നതരാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും സൈന്യത്തിന്‍റെ വക്താവാണ്. ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്‍തതിന്‍റെ അടുത്ത ദിവസമാണ് സൈനിക വക്താവ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുവെ എല്ലാ രാജ്യങ്ങളിലും രാഷ്ട്രത്തലവന്‍മാരാണ് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇവിടെ ആരുടെ കൈയിലാണ് അധികാരമെന്ന് മാര്‍ച്ച് 24-ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇമ്രാന്‍ ഖാന്‍ അസ്വസ്ഥനായി. സൈന്യത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെങ്കിലും ഇമ്രാന്‍ ഉത്തരം നല്‍കാതെ അതിവേഗം സ്ഥലംവിടുകയായിരുന്നു. മെയ് അവസാനം പാകിസ്ഥാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്ന് 97 പേര്‍ മരിച്ച സംഭവത്തില്‍ സൈനിക നേതൃത്വത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് വ്യോമഗതാഗത മന്ത്രി ഘുലാം സര്‍വര്‍ ഖാന്‍ സ്വീകരിച്ചത്. സൈന്യത്തിലെ നിലവിലുള്ളവരും വിരമിച്ചവരുമായ ഓഫീസര്‍മാര്‍ ഉന്നത പദവികളിലെത്തുന്നതോടെ ഇമ്രാന്‍ ഖാന്‍റെ അധികാരം കുറഞ്ഞുവരികയാണ്. പാകിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഇമ്രാന്‍ ഖാന്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്...  (1 minute ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (9 minutes ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (23 minutes ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (33 minutes ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (50 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (1 hour ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (1 hour ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (1 hour ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (2 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (2 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (2 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (3 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

Malayali Vartha Recommends