കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ; ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെക്കുമെന്ന് കമ്പനി ; പരീക്ഷണം നടത്തുന്നത് യു.എസിലും ബെല്‍ജിയത്തിലും

ആഗോളതലത്തിൽ ഒരു വൈറസിന് എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതത്തെ തടസ്സപ്പെടുത്താൻ കഴിഞ്ഞത് എന്നത് വളരെയധികം ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ .നോവൽകൊറോണ വൈറസ് എന്ന ഈ മഹാവിപത്തിന്റെ വ്യാപനം തടയാൻ സഹായിക്കുന്ന ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും മെഡിക്കൽ ഗവേഷകരും രാപ്പകൽ വ്യത്യാസമില്ലാതെ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ആഗോളതലത്തിൽ നൂറ്റിപ്പത്തിലധികം ടീമുകൾ ഇതിനായുള്ള ശ്രമത്തിലാണ്. വികസിപ്പിച്ചെടുത്ത വാക്‌സിനുകൾ മെഡിക്കൽ ട്രയൽ നടത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നു. ഇന്ത്യയിലും ധാരാളം വാക്സിനുകൾ വികസന ഘട്ടത്തിലാണ്, കൂടാതെ ചികിത്സയ്ക്കായിട്ടുള്ള മരുന്നുകളുടെ പരീക്ഷണങ്ങളും നടക്കുന്നു.ഇപ്പോഴിതാ
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കണ്ടെത്തിയ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു. ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബറില്‍ അവസാന ഘട്ട പരീക്ഷണം നടത്തുമെന്നായിരുന്നു കമ്പനി അറിയിച്ചത്. ഇപ്പോള്‍ ഇത് രണ്ടു മാസം മുന്നോട്ടേക്ക് നീക്കിയിരിക്കുകയാണ്.
18-55 വയസ്സിനിടയിലുള്ളവരിലും 65 വയസ്സുവരെയുള്ളവരും ഉള്‍പ്പെടെ 1045 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. യു.എസിലും ബെല്‍ജിയത്തിലുമാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കാന്‍ യു.എസ് സര്‍ക്കാരും ജോണ്‍സണ്‍ ആന്റ് ജോണ്‍സണും ധാരണയായിരുന്നു. ഇതുവരെ ലോകത്താകെ 10 കൊവിഡ് വാക്‌സിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരില്‍ കുത്തിവെച്ചിരിക്കുന്നത്.
ഇരുന്നൂറിലേറെ കമ്പനികളാണ് വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പെട്ടിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെയേ മനുഷ്യപരീക്ഷണങ്ങളുടെ ഫലങ്ങള്‍ ലഭ്യമാകൂ. അതേസമയം, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന വാക്‌സിനുണ്ടാക്കിയെടുക്കാമെന്ന് നൂറ് ശതമാനം ഉറപ്പ് നല്‍കാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
അടിയന്തരാവശ്യത്തിനുള്ള കൊവിഡ് 19 വാക്സിൻ മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്നു അവകാശപ്പെട്ട ചൈനീസ് ശ്വാസകോശ ചികിത്സാവിദഗ്ധൻ ഡോ. ഷോങ് നൻഷാൻ രംഗത്തെത്തിയിരുന്നു . എല്ലാവർക്കും വാക്സിൻ നൽകുകയാണ് രോഗത്തെ തടയാനുള്ള മാർഗമെന്നും സമൂഹ പ്രതിരോധം അഥവാ ഹേർഡ് ഇമ്യൂണിറ്റിക്കുവേണ്ടി ശ്രമിച്ചാൽ വലിയ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം.
സമൂഹത്തിനു സ്വാഭാവിക പ്രതിരോധശേഷി ലഭിക്കണമെങ്കിൽ ജനസംഖ്യയുടെ 60-70 ശതമാനം പേർക്ക് രോഗം ബാധിക്കണം. അങ്ങനെ സംഭവിച്ചാൽ 3-4 കോടി ആളുകൾ മരിക്കും. അതൊരു പരിഹാരമല്ലെന്നും അദ്ദേഹം.
അതിനിടെ, കൊവിഡ് 19 സംബന്ധിച്ചു സ്വീകരിച്ച നടപടികളെക്കുറിച്ചു ചൈന ധവളപത്രം പുറത്തിറക്കി. നിലവിൽ അഞ്ചു വാക്സിനുകളാണ് ചൈനയിൽ പരീക്ഷണ ഘട്ടത്തിലുള്ളത്.
മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇവ. ഇനാക്റ്റിവേറ്റഡ്, റീകോംബിനന്‍റ് പ്രോട്ടീൻ, അറ്റന്യുവേറ്റഡ് ഇൻഫ്ലുവൻസ വൈറസ്, അഡിനോവൈറൽ വെക്റ്റർ, ന്യൂക്ലിക്ക് ആസിഡ് വാക്സിനുകളാണ് പരീക്ഷണത്തിലുള്ളതെന്നും ധവള പത്രത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha