അമേരിക്ക വീണ്ടും ഞെട്ടിച്ചു... ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗക്കാര്‍ക്ക് രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന മുഴുവന്‍ സംരക്ഷണവും ഉറപ്പാക്കണമെന്ന് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്

ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗക്കാര്‍ക്ക് രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന മുഴുവന്‍ സംരക്ഷണവും ഉറപ്പാക്കണമെന്ന് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. രാജ്യത്ത് മത- വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്നതായി പറയുന്ന ആക്രമണങ്ങളും വിവേചനങ്ങളും പ്രതിപാദിച്ചാണ് യുഎസിന്റെ 2019 അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.
യുഎസ് കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് പ്രകാശനം ചെയ്തത്. ലോകത്ത് മത സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തെ പൗരന്‍മാരുടെ, ഭരണഘടനാ പ്രകാരം സംരക്ഷിക്കപ്പെട്ട അവകാശങ്ങളുടെ അവസ്ഥ സംബന്ഝിച്ച് അഭിപ്രായം പറയുന്നത് ഒരു വിദേശ സര്‍ക്കാരിന്റെ അധികാരപരധിയില്‍ പെട്ട കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നിരസിച്ചത്.
റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതും ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും സിവില്‍ സൊസൈറ്റി, മത സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍, വിവിധ വിശ്വാസ സമുദായങ്ങളിലെ മത നേതാക്കള്‍ എന്നിവരുമായും പര്‌സപര ബഹുമാനം കാത്തു സൂക്ഷിക്കുന്നതും പ്രധാനമാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അടിവരയിടുന്നുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുഎസിന്റെ മത സ്വാതന്ത്ര്യ ചുമതലയുള്ള അംബാഡര്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മത-വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തെക്കുറിച്ചും വിവേചനത്തെക്കുറിച്ചും ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതും ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) പാര്‍ലമെന്റ് അംഗീകാരം നല്‍കിയതും റിപ്പോര്‍ട്ടില്‍ പ്രാധാനപ്പെട്ട സംഭവങ്ങളായി പരാമര്‍ശിക്കുന്നു.
ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദു ഭൂരിപക്ഷ പാര്‍ട്ടികളിലെ ഉത്തരവാദപ്പെട്ട ചിലര്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പരസ്യമായ അഭിപ്രായ പ്രകടനങ്ങളോ സോഷ്യല്‍ മീഡിയ പോസ്റ്റുകളോ നടത്തിയെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഗോരക്ഷയുടെ പേരില്‍ കൊലപാതകം, ആള്‍ക്കൂട്ട അക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വിചാരണ ചെയ്യുന്നതില്‍ അധികാരികള്‍ പലപ്പോഴും പരാജയപ്പെട്ടുവെന്നും കുറ്റവാളികളെ അധികൃതര്‍ രക്ഷിക്കുകയും ഇരകള്‍ക്കെതിരേ കുറ്റം ചുമത്തുകയും ചെയ്യുന്നതായാണ് സന്നദ്ധ സംഘടനകള്‍ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം നിരീക്ഷിക്കാന്‍ നിയോഗിച്ച യുഎസ് കമ്മീഷന്‍ ഇന്ത്യയുള്‍പ്പടെ 14 രാജ്യങ്ങളെ 'പ്രത്യേക നിരീക്ഷണം വേണ്ട രാജ്യങ്ങള്‍' (ഇജഇ) എന്ന വിഭാഗത്തിലേക്ക് തരംതാഴ്ത്താന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിനോട് ശുപാര്‍ശ ചെയ്തു. ഈ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുന്നു എന്ന് നിരീക്ഷിച്ചാണ് കമ്മീഷന്റെ ശുപാര്‍ശ.
യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (ഡടഇകഞഎ) 2020 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. 2019ല്‍ ഒമ്പത് രാജ്യങ്ങളെയായിരുന്നു ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മ്യാന്മര്‍, ചൈന, എരിത്രീയ, ഇറാന്‍, വടക്കന്‍ കൊറിയ, പാകിസ്താന്‍, സൗദി അറേബ്യ, തജാക്കിസ്താന്‍, തുര്‍ക്കമൈനിസ്താന്‍ എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍. ഇതിനൊപ്പം ഇന്ത്യ, നൈജീരിയ, റഷ്യ, സിറിയ, വിയറ്റ്നാം എന്നിവയെ കൂടി ഉള്‍പ്പെടുത്താനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. 2019ല്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അങ്ങേയറ്റം മോശമായി എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
"
https://www.facebook.com/Malayalivartha