മാസ്‌ക് ഉപയോഗം ശീലമാക്കിയാല്‍ കോവിഡിനെ പ്രതിരോധി ക്കാമെന്ന് പഠനം

പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ഇതിനാല്‍ കോവിഡ്-19 വ്യാപനം തടയാനാവുമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു. മുഖാവരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നത് സര്‍ക്കാരുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ്.
കോവിഡിന്റെ രണ്ടാം വരവ് വ്യാപകമായ മാസ്‌ക് ഉപയോഗം മൂലം തടയാനാവുമെന്ന പഠനറിപ്പോര്‍ട്ടിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. ബ്രിട്ടനിലെ കേംബ്രിഡ്ജ്, ഗ്രീന്‍വിച്ച് സര്‍വകലാശാലകളുടെ പഠനം പറയുന്നത് വീട്ടിലുണ്ടാക്കുന്ന മാസ്‌കുകള്‍പോലും രോഗവ്യാപനത്തെ വലിയൊരളവുവരെ തടയുമെന്നാണ്.
സാമൂഹിക അകലം, ലോക്ക്ഡൗണ്‍ നടപടികള്‍ എന്നിവയ്ക്കൊപ്പം മാസ്‌ക് ഉപയോഗവും വ്യാപകമാക്കിയാല്‍ രോഗവ്യാപനം ചെറുക്കാം.-പഠനത്തിനു നേതൃത്വം നല്‍കിയ റിച്ചാഡ് സ്റ്റഡ് പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമ്പോള്‍ രോഗവ്യാപനം തടയാനുള്ള ഏറ്റവും സ്വീകാര്യമായ വഴി മാസ്‌ക് ആണത്രേ.
https://www.facebook.com/Malayalivartha