പ്രതിസന്ധി കരകയറാൻ പറന്നു തുടങ്ങും; ജൂലായ് ഒന്ന് മുതൽ എത്തിഹാദ് ഇന്ത്യയിലേക്ക്, കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നു

പ്രവാസലോകത്ത് അധിക വിമാനങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രവാസികൾ. ഇതേതുടർന്ന് അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് ജൂലൈ ഒന്നു മുതൽ കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നതായുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഇതുകൂടാതെ ബംഗ്ലുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങൾ ഉള്ളത്. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, മധ്യപൂർവദേശം, യൂറോപ്പ് എന്നിങ്ങനെ 42 കേന്ദ്രങ്ങളിലേയ്ക്ക് എത്തിഹാദ് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്നും വ്യക്തമാക്കിയിരിക്കുകയാണ്. ജൂലൈ മുതൽ ഇന്ത്യ രാജ്യാന്തര വിമാനങ്ങളെ അനുവദിക്കുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് കേരളത്തിലെത്താന്‍ ഒരു വിമാനം കൂടിയാകുമെന്നത് വളരെ ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും മാത്രമേ കേരളത്തിലേയ്ക്കടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലും പറക്കുന്നുള്ളൂ.
അതോടൊപ്പം തന്നെ വ്യോമയാന രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക് എമിറേറ്റ്സ്. വിമാന കമ്പനിയായ എമിറേറ്റ്സ് ഇതിനോടകം തന്നെ 600 പൈലറ്റുമാരെ ഒറ്റതവണയിൽ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത് എന്നാണ് വിദക്തർ വ്യക്തമാക്കിയത്.അതോടൊപ്പം തന്നെ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എമിറേറ്റ്സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി ഉയർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha