നന്മയുള്ള ആ മനസിനെ തേടി മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്; നാടിൻറെ നന്മ വിളിച്ചോതുന്ന പ്രവാസി മലയാളികൾക്ക് അഭിമാനമായി കോട്ടയംകാരി

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മൊത്തം ഭീതിയിലാക്കിയിട്ട് മാസങ്ങൾ കടന്നു കഴിഞ്ഞു.ലോകത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം അമേരിക്കയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അവിടെത്തെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. എന്നാൽത്തന്നെയും അമേരിക്കയിൽ നിയന്ത്രണങ്ങൾക്ക് എല്ലാ വിധ ഇളവുകൾ നടപ്പിലാക്കുവാൻ പോവുകയാണ് എന്ന വാർത്തകളും വന്നിരുന്നു.അതിൻെറ അർത്ഥം കോവിഡ് എന്ന വെെറസ് നമ്മുടെ ജീവിതത്തിൻെറ ഭാഗമായി തന്നെ നിൽക്കും എന്നതാണ്. എന്നാൽ അമേരിക്ക മാത്രമല്ല ലോകർഷ്ട്രങ്ങൾ ഇനി വൈറസ് ജീവിതത്തിന്റെ ഭാഗമാക്കണം എന്നാ നിലപാട് തന്നെയാണ് ലോകാരോഗ്യ സഘടന വ്യക്തമാക്കിയത്.
അതായത് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഈ അജ്ഞാത ശത്രു ഇവിടെതന്നെയുണ്ടാകും. ചിലപ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി ചിലപ്പോൾ അവൻ നമ്മുടെ ജീവിതത്തിൽ കടന്ന് വരാം,ഭയമില്ലാതെ ധെെര്യത്തോടെ നമ്മുക്ക് നേരിടാൻ കഴിയും. ഇതേതുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും കൊറോണ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. ഭീതിമൂലം ലോകമെമ്പാടുമുള്ള മലയാളികൾ നാട്ടിലേക്ക് മടങ്ങാൻ കാത്തുനിൽക്കുമ്പോൾ ഒരു മലയാളി ചെയ്തത് വളരെ ഏറെ പ്രകീർത്തി നേടിക്കഴിഞ്ഞിരിക്കുകയാണ്.
മൂന്ന് മാസം മുമ്പ് ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ മലയാളി ഷാരോണ്‍ വര്‍ഗീസാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ താരമായി മാറിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഷാരോണിന്റെ നന്മ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകായണ് മുന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ്. നഴ്‌സിങ് പഠനത്തിന് ശേഷം ഷാരോണിന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാമായിരുന്നു, എന്നാല്‍ കോവിഡ് കാലത്ത് അവിടെ തന്നെ സേവനം തുടരാനായിരുന്നു കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഷാരോണ്‍ തീരുമാനിച്ചത് എന്നത് ഏറെ പ്രകീർത്തി നേടിക്കഴിഞ്ഞു.
വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്ന ഓസ്‌ട്രേലിയ രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ സഹായം തേടിയിരുന്നു. ഇതില്‍ മറ്റൊന്നും ആലോചിക്കാതെ ഷാരോണ്‍ സന്നദ്ധത അറിയിക്കുകയുണ്ടായി. ഓസ്‌ട്രേലിയയുടെ ഒപ്പമുണ്ടാകും എന്നു പറയുന്ന ഷാരോണിന്റെ വിഡിയോയാണ് ഏവരുടെയും ആദരം പിടിച്ചുപറ്റിയത്. തുടര്‍ന്ന് ഗില്‍ക്രിസ്റ്റ് വിളിക്കുകയുണ്ടായി. അതിന്റെ വിഡിയോയും പോസ്റ്റ് ചെയ്തുകഴിഞ്ഞു. സിഡ്‌നിക്കടുത്തുള്ള വൊലങ്കങ്ങിലെ മുതിര്‍ന്നവര്‍ക്കുള്ള നഴ്‌സിങ് ഹോമില്‍ നഴ്‌സാണ് ഷാരണ്‍ ഇപ്പോള്‍ കഴിയുന്നത്. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണു ജോലിയെന്ന് ഷാരണ്‍ പറയുകയാണ്. കുവൈത്തില്‍ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന അമ്മ ആന്‍സിയാണ് ഇതിന് പ്രചോദനം എന്ന് ഷാരോൺ പറയുകയുണ്ടായി. അച്ഛന്‍ ലാലിച്ചനും കുവൈത്തിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha